ഡെവലപ്മെന്റല്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ മുഖ്യമന്ത്രിയുടെ ഇന്നൊവേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി ‘നമ്മുടെ കോഴിക്കോട്’ പദ്ധതി

ഡെവലപ്മെന്റല്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ മുഖ്യമന്ത്രിയുടെ ഇന്നൊവേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി ‘നമ്മുടെ കോഴിക്കോട്’ പദ്ധതി

പൊതുനയത്തിലെ ആശയങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘ചീഫ് മിനിസ്റ്റേഴ്സ് ഇന്നൊവേഷന്‍ അവാര്‍ഡ്’ കരസ്ഥമാക്കി ‘നമ്മുടെ കോഴിക്കോട്’ പദ്ധതി. ജനകീയ മുന്നേറ്റം ലക്ഷ്യമാക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട പദ്ധതി വികസന ഇടപെടലുകള്‍ (ഡെവലപ്പ്മെന്റല്‍ ഇന്റര്‍വെന്‍ഷന്‍) എന്ന വിഭാഗത്തിലാണ് അവാര്‍ഡ് കരസ്ഥമാക്കിയത്. 2018, 2019, 2020 വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങളും പുതുമയാര്‍ന്ന പദ്ധതികളും പരിഗണിച്ചാണ് അവാര്‍ഡ്. 2018 ജനുവരിയില്‍ മാനാഞ്ചിറ മൈതാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ […]

Read More
 ശുചിത്വ മാലിന്യ സംസ്‌ക്കരണപ്രവര്‍ത്തനങ്ങളിലെ മികവ്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്

ശുചിത്വ മാലിന്യ സംസ്‌ക്കരണപ്രവര്‍ത്തനങ്ങളിലെ മികവ്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്

ശുചിത്വ മാലിന്യ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനുള്ള അവാര്‍ഡ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായിഹരിത കര്‍മ്മസേനക്ക് രൂപം നല്‍കിയശേഷം വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കുകയും എല്ലാ വീടുകളിലും യൂസര്‍ കാര്‍ഡ് വിതരണം ചെയ്തുമാണ് 23 വാര്‍ഡുകളിലും മാലിന്യശേഖരണം ആരംഭിച്ചത്. ഒരു വാര്‍ഡില്‍ രണ്ട് വളണ്ടിയര്‍മാര്‍ എന്ന നിലയില്‍ ഈ പ്രവര്‍ത്തനം നടന്നു വരികയാണ്. ജില്ലയില്‍ വളരെ പിന്നിലായിരുന്ന അവസ്ഥയില്‍ നിന്ന് ഹരിത കര്‍മ്മസേനയുടെ രൂപീകരണ ശേഷം മികച്ച […]

Read More
 രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്

രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്

രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് ലഭിച്ചു. 2021-ലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത്. മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.പാലക്കാട് ജില്ലയില്‍ത്തന്നെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്റ്റേഷനാണ് ഒറ്റപ്പാലം. ജില്ലയില്‍ ഏറ്റവും വലിയ അധികാരപരിധിയുള്ള സ്റ്റേഷനുമാണ്. നേരത്തെ വനിതാ-ശിശു സൗഹൃദ പോലീസ് സ്റ്റേഷനായും ഒറ്റപ്പാലം […]

Read More
 ഇന്ത്യ ടുഡെയുടെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന്

ഇന്ത്യ ടുഡെയുടെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന്

ഇന്ത്യാ ടുഡെയുടെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന്. രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ വകുപ്പിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. കേരളം നടത്തിയ മികച്ച വാക്സിനേഷനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ ഒന്നാം ഡോസ് വാക്സിനേഷന്‍ അന്തിമ ഘട്ടത്തിലാണ്. 92.66 ശതമാനം പേരും (2,47,47,633) നിലവിലെ മാനദണ്ഡമനുസരിച്ച് ഒരു ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 41.63 ശതമാനം പേര്‍ (1,11,19,633) രണ്ടു ഡോസ് വാക്സിനും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 45 വയസിന് […]

Read More