കാസര്‍ഗോഡ് റിയാസ് മൗലവി വധത്തില്‍ വിധി ഇന്ന്

കാസര്‍ഗോഡ് റിയാസ് മൗലവി വധത്തില്‍ വിധി ഇന്ന്

കാസര്‍ഗോഡ് റിയാസ് മൗലവി(27) വധത്തില്‍ വിധി ഇന്ന്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. 2017 മാര്‍ച്ച് ഇരുപതിന് പുലര്‍ച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിന്‍, അജേഷ് എന്നിവര്‍ മദ്രസാ അധ്യാപകനായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് വച്ച്കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് […]

Read More
 യൂസഫ് പഠാനും മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

യൂസഫ് പഠാനും മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ ബെഹ്‌റാംപൂരില്‍ നിന്നാവും യൂസഫ് പഠാന്‍ മത്സരിക്കുക. മഹുവ മൊയ്ത്ര കൃഷ്ണനഗറിലും അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ സ്ഥാനാര്‍ത്ഥിയാകും. മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ദുര്‍ഗാപൂരിലും സിനിമ താരം ശത്രുഘ്‌നന്‍ സിന്‍ഹ അസന്‍സോളിലും മത്സരിക്കും. ഡാര്‍ജിലിങ്ങില്‍ ഗോപാല്‍ ലാമയും മുന്‍ഷിദാബാദില്‍ അഞ്ചു താഹിര്‍ഖാനുമാണ് സ്ഥാനാര്‍ത്ഥികള്‍.

Read More
 മലയാളി ഡോ.സി വി ആനന്ദബോസ് ബംഗാൾ ഗവര്‍ണറായി ചുമതലയേറ്റു

മലയാളി ഡോ.സി വി ആനന്ദബോസ് ബംഗാൾ ഗവര്‍ണറായി ചുമതലയേറ്റു

കൊൽക്കത്ത : മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. സി വി ആനന്ദബോസ് ബംഗാൾ ഗവ‍ര്‍ണര്‍ ആയി സത്യപ്രതി‍ജ്ഞ ചെയ്ത് ചുമതലയേറ്റു. മുൻ ഗവർണ്ണർ ഗോപാൽ കൃഷ്ണ ഗാന്ധി, അൽഫോൺസ് കണ്ണന്താനം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സിവി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി ദിവസങ്ങൾക്ക് മുമ്പാണ് രാഷ്ട്രപതി നിയമിച്ചത്. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സി വി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്. മണിപ്പൂർ […]

Read More

വിവാഹേതര ബന്ധം ആരോപിച്ച്​ ആദിവാസി സ്​ത്രീയെ റോഡിലൂടെ നഗ്​നയാക്കി ​നടത്തിച്ചു;ആറു പേർ അറസ്റ്റിൽ

ബംഗാളിൽ വിവാഹേതര ബന്ധം ആരോപിച്ച്​ ആദിവാസി സ്​ത്രീയെ വീട്ടിൽനിന്ന്​ വലിച്ചിഴച്ച ശേഷം റോഡിലൂടെ നഗ്​നയാക്കി ​നടത്തിച്ച്​ ഗ്രാമവാസികൾ. വിവാഹേതര ബന്ധത്തിന്‍റെ ശിക്ഷയാണെന്ന്​ ആരോപിച്ചായിരുന്നു അതിക്രമം.അലിപുർദോർ ജില്ലയിൽ കുമാരഗ്രാമത്തിൽ ജൂൺ ഒമ്പതിനാണ്​ കേസിന്​ ആസ്​പദമായ സംഭവം. അ​ക്രമത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. ആറുമാസം മുമ്പ്​ ഭർത്താവിനെ ഉപേക്ഷിച്ച്​ യുവതി​ ഒറ്റക്കായിരുന്നു താമസിച്ചിരുന്നതെന്ന്​​ ഗ്രാമവാസികൾ പറയുന്നു. വിവാഹേതര ബന്ധത്തെ തുടർന്നാണ്​ ഇരുവരും പിരിഞ്ഞതെന്നും ഗ്രാമവാസികൾ പറയുന്നു. ബുധനാഴ്ച രാത്രി ഗ്രാമവാസികളിൽ കുറച്ചുപേർ സ്​ത്രീയുടെ വീട്ടിലെത്തുകയും വീടിന്​ […]

Read More