കൊല്‍ക്കത്ത: 2026ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. ഡല്‍ഹി, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിന്റെ പരാജയത്തിന് കാരണം ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസുമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
2026ലെ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത മമത തള്ളിക്കളഞ്ഞു. 294 സീറ്റുള്ള സംസ്ഥാന നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് വിജയിക്കുമെന്ന് പാര്‍ട്ടി എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗത്തില്‍ അവര്‍ വ്യക്തമാക്കി.
ഹരിയാന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെയും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എഎപിയെയും സഹായിച്ചില്ല. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാകില്ല. ബംഗാളില്‍ കോണ്‍ഗ്രസ് നിലവിലില്ലെന്നും അവര്‍ പറഞ്ഞു.