മലയാളി കുടിച്ചു തീർത്തത് 757 കോടി രൂപയുടെ മദ്യം;ജനപ്രിയൻ ‘ജവാന്‍’ഓണത്തിന് വിറ്റൊഴിഞ്ഞത് ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍
ഈ ഓണക്കാലത്ത് റെക്കോർഡ് മദ്യവില്‍പ്പനയുമായി ബവ്കോ.കഴിഞ്ഞ വർഷത്തെ ഓണക്കാല മദ്യ വിൽപന 700 കോടിയായിരുന്നങ്കിൽ ഇത്തവണ 757കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. 57 കോടിയുടെ അധിക വിൽപനയാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞദിവസം ഏറ്റവും കൂടുതൽ വിൽപന നടന്നത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്ലറ്റ് വഴിയാണ്. ഏഴ് കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഉത്രാടത്തിന് 116 കോടി രൂപയും അവിട്ടത്തിൽ 91 കോടി രൂപയുമാണ് മദ്യവിൽപനയിലൂടെ ബെവ്കോ നേടിയത്.ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാന്‍ഡ് ജവാൻ റം ആണ്. […]
Read More