‘കേരളം ബിജെപിക്ക് വേണ്ടിയുള്ളത്’; ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

‘കേരളം ബിജെപിക്ക് വേണ്ടിയുള്ളത്’; ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ചു സ്വീകരിച്ചു. 35 വർഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. വർഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനൽ സംവാദത്തിന് വിളിച്ചു. ഞാൻ പറഞ്ഞു ഇന്നുമുതൽ എൻറെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും രാജി ലൂക്കോസ് പറഞ്ഞു. 2026 നാടിൻറെ ഭാവിക്ക് […]

Read More
 തിരുവനന്തപുരത്ത് പ്രചരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചു; ബിജെപി പ്രവർത്തകനെതിരെ പരാതി

തിരുവനന്തപുരത്ത് പ്രചരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചു; ബിജെപി പ്രവർത്തകനെതിരെ പരാതി

തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിക്കൊപ്പം പര്യടനം നടത്തുന്നതിനിടയിൽ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ പര്യടനത്തിനിടെയാണ് ബിജെപി പ്രവർത്തകൻ രാജു വീട്ടമ്മയെ കയറി പിടിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീട്ടിലേക്ക് വോട്ട് ചോദിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. ഇന്നലെ വൈകിട്ട് 3.30ഓടെ സ്ഥാനാർത്ഥിയോടൊപ്പം എത്തിയ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടമ്മ വെള്ളം എടുക്കാൻ അകത്തേക്ക് പോയപ്പോൾ രാജു പിന്നാലെ ചെന്നു വീട്ടമ്മയെ കയറിപ്പിടിച്ചുവെന്നാണ് പരാതി. വീട്ടമ്മ […]

Read More
 ‘സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബെറിയും, നെഞ്ചിൽ നിന്ന് കണ്ണീർ വീഴ്ത്തും; ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്

‘സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബെറിയും, നെഞ്ചിൽ നിന്ന് കണ്ണീർ വീഴ്ത്തും; ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്

കണ്ണൂര്‍: കണ്ണൂരില്‍ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്നാണ് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടിയുടെ ഭീഷണി പ്രസംഗം. ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നെഞ്ചില്‍ നിന്നും കണ്ണീര്‍ വീഴ്ത്തുമെന്നും അര്‍ജുന്‍ സിപിഐഎം നേതാക്കളെയും പൊലീസിനെയും വെല്ലുവിളിച്ചു. ‘എല്ലാ ഉദ്യോഗസ്ഥന്മാരോടും പറയുന്നു. ശക്തമായി തന്നെ തിരിച്ചടിക്കും. പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കോ സിപിഐഎമ്മുകാര്‍ക്കോ സംശയം വേണ്ട. നിങ്ങള്‍ തുടങ്ങിവെച്ച യുദ്ധം അവസാനിപ്പിക്കുക ഞങ്ങള്‍ തന്നെയായിരിക്കും. ഇവിടെയുള്ള ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, […]

Read More
 ബിജെപി സിപിഐഎം വോട്ട് കൊള്ളത്തരത്തിനെതിരെ ജനാധിപത്യ സംരക്ഷണറാലിയും പൊതുയോഗവും

ബിജെപി സിപിഐഎം വോട്ട് കൊള്ളത്തരത്തിനെതിരെ ജനാധിപത്യ സംരക്ഷണറാലിയും പൊതുയോഗവും

ബിജെപി സിപിഐഎം വോട്ട് കൊള്ളക്കെതിരെയും രാഹുൽ ഗാന്ധിക്ക് ഐക്യദാർദ്ധ്യo പ്രകടിപ്പിച്ച് കൊണ്ടും കുന്ദമംഗലം പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി ജനാധിപത്യ സംരക്ഷണറാലിയും പൊതുയോഗവും നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മൂസ്സ മൗലവി യോഗം ഉൽഘാടനം ചെയ്തു. എം.പി അശോകൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഐ. പി രാജേഷ് മുഖ്യപ്രസംഗം നടത്തി. ഖാലിദ് കിളിമുണ്ട, വിനോദ് പടനിലo, എ.ടി ബഷീർ ഇടക്കുനി, അബ്ദുറഹിമാൻ എം പി, കേളുക്കുട്ടി ,സി വി സംജിത്, അരിയിൽ മൊയ്തീൻ […]

Read More
 ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. പാലക്കാട് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഇരയുടെ പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖര്‍ യുവതിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് പരാതി നല്‍കിയത്. പരാതി പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നല്‍കി. ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്ക് നേരത്തെയും പരാതി നല്‍കിയെങ്കിലും […]

Read More
 നടി കസ്തൂരി ബി.ജെ.പിയില്‍ ചേര്‍ന്നു

നടി കസ്തൂരി ബി.ജെ.പിയില്‍ ചേര്‍ന്നു

ചെന്നൈ: നടി കസ്തൂരി ബി.ജെ.പിയില്‍ ചേര്‍ന്നു. ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനമായ കമലാലയത്തില്‍നടന്ന ചടങ്ങില്‍ തമിഴ്നാട് പാര്‍ട്ടി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനില്‍നിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളില്‍ കസ്തൂരി അഭിനയിച്ചിട്ടുണ്ട്. നിരവധി മലയാള ചിത്രങ്ങളിലും കസ്തൂരി അഭിനയിച്ചിട്ടുണ്ട്. നടിയും സാമൂഹികപ്രവര്‍ത്തകയും ട്രാന്‍സ്‌ജെന്‍ഡറുമായ നമിതാ മാരിമുത്തുവും ബി.ജെ.പിയില്‍ ചേര്‍ന്നു. തമിഴ്നാട് ബി.ജെ.പി കലാസാംസ്‌കാരികവിഭാഗം പ്രസിഡന്റ് പെപ്‌സി ശിവയുടെ സാന്നിധ്യത്തിലാണ് നമിത ബി.ജെ.പിയില്‍ ചേര്‍ന്നത്.

Read More
 കുന്ദമംഗലത്ത് ബിജെപി പതാക ഉയര്‍ത്തി; തിരംഗറാലി നടത്തി

കുന്ദമംഗലത്ത് ബിജെപി പതാക ഉയര്‍ത്തി; തിരംഗറാലി നടത്തി

ബിജെപി കുന്ദമംഗലം, കളരിക്കണ്ടി ഏരിയ കമ്മിറ്റികള്‍ സംയുക്തമായി കുന്ദമംഗലത്ത് പതാക ഉയര്‍ത്തി തിരംഗറാലി നടത്തി . ബിജെപി സംസ്ഥാനസെല്‍കണ്‍വീനര്‍ വി കെ സജീവന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സഹദേവന്‍ ആനശേരി സ്വാഗതം പറഞ്ഞു,പ്രവീണ്‍ പടനിലം അധ്യക്ഷതവഹിച്ചു.സുരേഷ് മാന്താട്ടില്‍ ,പി സിദ്ധാര്‍ത്ഥന്‍ ,കെ സി രാജന്‍ ,മുരളീധരന്‍ ,പ്രസീദ വള്ളിയോട്ടില്‍, സുകുമാരന്‍ ,സുജീഷ് മുറിയനാല്‍ ,ബാബു തടത്തുമ്മല്‍ ,ഇസ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി ചന്ദ്രമോഹനന്‍ നന്ദിയും പറഞ്ഞു.

Read More
 ഹിന്ദുമതത്തില്‍ ചേരുന്നതിനെ ആരും മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി ദീപിക

ഹിന്ദുമതത്തില്‍ ചേരുന്നതിനെ ആരും മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി ദീപിക

കൊച്ചി: വിദേശത്ത് ഹൈന്ദവ സന്യാസിമാര്‍ മതപ്രചാരണവും മതപരിവര്‍ത്തനവും നടത്തുന്നുണ്ടെന്നും ഇതിനെ ആരും മതപരിവര്‍ത്തനമായി വിശേഷിപ്പിക്കുന്നില്ലെന്നും കത്തോലിക്കാസഭയുടെ മുഖപത്രം ദീപിക.മതപരിവര്‍ത്തനത്തിന് ഒറ്റ നിര്‍വചനം മാത്രമാണോയെന്നും ദീപികയുടെ എഡിറ്റോറിയല്‍ ചോദിക്കുന്നു . കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുകയാണെന്നും ദീപിക കുറ്റപ്പെടുത്തി. ‘ഹിന്ദുമതത്തില്‍ ചേരുന്നതിനെ ആരും മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല. കുംഭമേളയില്‍ മറ്റു മതസ്ഥര്‍ പങ്കാളികളാകുന്നതിനെ ആരും എതിര്‍ക്കുന്നില്ല. കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുന്നു. ക്രൈസ്തവരെ വേട്ടയാടി നിശബ്ദരാക്കാന്‍ ഇന്നത്തെ ലോകക്രമത്തില്‍ എളുപ്പമാകില്ല.വിദേശത്ത് ക്ഷേത്രങ്ങള്‍ […]

Read More
 ഭാരതാംബയുടെ ചിത്രത്തിന് പിറകിലെ കാവിക്കൊടിയും ഭൂപടവും മാറ്റി ബിജെപി

ഭാരതാംബയുടെ ചിത്രത്തിന് പിറകിലെ കാവിക്കൊടിയും ഭൂപടവും മാറ്റി ബിജെപി

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം. കാവിക്കൊടിക്കു പകരം ഇന്ത്യന്‍ പതാകയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഭൂപടവും പോസ്റ്ററില്‍ ഇല്ല. രാജ്ഭവന്‍ ഭാരതാംബ വിവാദം തുടരുന്നതിനിടെയാണ് ഗവര്‍ണറെ തള്ളിയുള്ള ബിജെപി പോസ്റ്റര്‍. നേരത്തെ കാവിക്കൊടി പിടിച്ച് ഇന്ത്യയുടെ ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ […]

Read More
 തട്ടിക്കൊണ്ടു പോകല്‍; ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെ കേസ്

തട്ടിക്കൊണ്ടു പോകല്‍; ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെ കേസ്

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെതിരെയും മകള്‍ ദിയ കൃഷ്ണക്കെതിരെയും കേസ്. ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്. പരാതിക്കാര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിലും കേസെടുത്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ കവര്‍ന്നുവെന്നാണ് എഫ്‌ഐആര്‍. എന്നാല്‍ ദിയയുടെ സ്ഥാപനത്തില്‍ നിന്ന് പരാതിക്കാര്‍ പണം തട്ടിയെടുത്തെന്നും 8 ലക്ഷം 82000 രൂപ തങ്ങള്‍ക്ക് നല്‍കി ഒത്തുതീര്‍പ്പാക്കിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ”ഞങ്ങള്‍ പരാതി കൊടുത്തതിന്റെ പിറ്റേദിവസം ഈ മൂന്ന് കുട്ടികള്‍ ഞങ്ങള്‍ക്കെതിരെ […]

Read More