കേരളത്തില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍; ജാഗ്രത

കേരളത്തില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്ന് കണക്കുകള്‍. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വീണ്ടും ആശങ്കയുണര്‍ത്തുന്നതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്. കൊവിഡ് പരിശോധന ഏറ്റവും കൂടുതല്‍ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്. […]

Read More
 കോവിഡ്: സംസ്ഥാനത്ത് വീണ്ടും സമൂഹവ്യാപനം

കോവിഡ്: സംസ്ഥാനത്ത് വീണ്ടും സമൂഹവ്യാപനം

ന്യൂഡൽഹി ∙ ആകെ കോവിഡ് പരിശോധനയിൽ എത്ര ശതമാനം പേർ പോസിറ്റീവായി എന്നു സൂചിപ്പിക്കുന്ന കോവിഡ് സ്ഥിരീകരണ നിരക്കിൽ (ടിപിആർ –ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) കേരളം അപകടകരമായ നിലയിലെത്തി. രോഗതീവ്രതയിലോ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലോ വർധനയില്ലെങ്കിലും 19ന് അവസാനിച്ച ആഴ്ചയിൽ, സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ടിപിആർ 20 ശതമാനത്തിൽ കൂടുതലാണ്. ഏറ്റവുമധികം എറണാകുളം ജില്ലയിലാണ്: 35%. കുറവ് ആലപ്പുഴയിലും: 20%. സംസ്ഥാനത്തെ ആകെ ടിപിആർ: 28.25%. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം ടിപിആർ 5 ശതമാനത്തിൽ താഴെയാകുമ്പോഴേ സ്ഥിതി നിയന്ത്രണവിധേയമാകൂ. […]

Read More
 ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 രോഗികൾ ; ഒമിക്രോൺ സബ് വേരിയന്റ് XBB.1.16 കേസ് വർദ്ധനവിന് കാരണം

ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 രോഗികൾ ; ഒമിക്രോൺ സബ് വേരിയന്റ് XBB.1.16 കേസ് വർദ്ധനവിന് കാരണം

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 12,591 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്നലത്തേക്കാൾ 20 ശതമാനം കൂടുതലാണ്. ഒമിക്രോൺ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ സജീവ കേസുകളുടെ എണ്ണം 65,286 ആണ്. വ്യാഴാഴ്ച 10,827 പേർ രോഗമുക്തി നേടി. നിലവിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കൊവിഡ് പ്രോട്ടോകോൾ പിന്തുടരണമെന്നും ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.

Read More
 ഇന്ത്യയിൽ കോവിഡ് കേസുകളിൽ നേരിയ കുറവ്; ഇരുപത്തിനാല് മണിക്കൂറിനിടെ 10753 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ത്യയിൽ കോവിഡ് കേസുകളിൽ നേരിയ കുറവ്; ഇരുപത്തിനാല് മണിക്കൂറിനിടെ 10753 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 10753 പേർക്കാണ്.കഴിഞ്ഞദിവസം രാജ്യത്ത് 11,000ത്തിനു മുകളിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു.നിലവിലുള്ള രോഗികളുടെ എണ്ണം 53720 ആയി. ആരോഗ്യ വിദ​ഗ്ധർ പറയുന്നതനുസരിച്ച് അടുത്ത 10-12 ദിവസത്തേക്ക് കേസുകൾ ഉയരുമെങ്കിലും ഒരു പുതിയ തരം​ഗത്തിനുള്ള സാധ്യത ഇല്ല. രണ്ടാഴ്ചയ്ക്ക് ശേഷം കേസുകൾ കുറയുമെന്നും വിലയിരുത്തലുണ്ട്. ‌രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ നടന്ന മോക്ഡ്രില്ലിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയം തയാറാക്കിയ കണക്കാണിത്. […]

Read More
 കൊവിഡ് കേസുകള്‍ ഉയരുന്നു; പ്രതിദിന രോഗബാധ 11000 കടന്നു

കൊവിഡ് കേസുകള്‍ ഉയരുന്നു; പ്രതിദിന രോഗബാധ 11000 കടന്നു

ഡൽഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ദില്ലിയിലും മഹാരാഷ്ട്രയിലും , കേരളത്തിലും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ,ഹരിയാന, ഒഡീഷ,ഛത്തിസ്ഗഡ്, കർണാടകം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടി. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ […]

Read More
 രാജ്യത്ത് 7,830 പേർക്ക് കോവിഡ്: രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്

രാജ്യത്ത് 7,830 പേർക്ക് കോവിഡ്: രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നീണ്ട ഇടവേളയ്ക്കു ശേഷം കുതിപ്പ്. കഴിഞ്ഞ ദിവസം 7,830 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തത്. 223 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 40,215 ആയി. 6 മരണങ്ങൾ കൂടിയുണ്ടായതോടെ ആകെ മരണസംഖ്യ 5,31,016 ആയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 2 വീതവും ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഹരിയാന,ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണു മരിച്ചത്. കേരളത്തിൽ […]

Read More
 കുതിച്ചുയർന്ന് കോവിഡ് ; മാസ്ക് നിർബന്ധമാക്കി മൂന്ന് സംസ്ഥാനങ്ങൾ

കുതിച്ചുയർന്ന് കോവിഡ് ; മാസ്ക് നിർബന്ധമാക്കി മൂന്ന് സംസ്ഥാനങ്ങൾ

രാജ്യത്ത് വീണ്ടും കോവിഡ് തരംഗം. ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ 5,357 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കുതിച്ചുയർന്നതോടെ കേരള, ഹരിയാന, പുതുച്ചേരി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി.കേരളത്തിൽ ഇന്നലെ മാത്രം ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും ജീവിതശൈലീ രോഗമുള്ളവര്‍ക്കുമാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കൂടാതെ ആശുപത്രി സന്ദർശിക്കുന്നവർക്കും മാസ്ക് നിർബന്ധമാണ്. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തു വിട്ടത്. രാജ്യത്ത്, […]

Read More
 6,000 കടന്ന് കോവിഡ് കേസുകൾ: മരണം 14 , സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും

6,000 കടന്ന് കോവിഡ് കേസുകൾ: മരണം 14 , സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,050 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,303 ആയി. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം 14 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,30,943 ആയി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരണ നിരക്കിലും വര്‍ധനയുണ്ടായിരുന്നു-3.32%. കോവിഡ് സ്ഥിരീകരണ നിരക്ക് 5% കവിഞ്ഞാല്‍ […]

Read More
 അയ്യായിരം കടന്ന് കോവിഡ് ; ഇരുപത്തിനാല് മണിക്കൂറിനിടെ 5,335 പേർക്ക് രോഗം സ്ഥിരീകരിച്ചു

അയ്യായിരം കടന്ന് കോവിഡ് ; ഇരുപത്തിനാല് മണിക്കൂറിനിടെ 5,335 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് അയ്യായിരം കടന്ന് പ്രതിദിന കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,335 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പറയുന്നു. സജീവ കേസുകളുടെ എണ്ണം 25,000 കടന്നു, നിലവിൽ 25,587 സജീവ കേസുകളുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സജീവ കേസുകൾ (8,229). 3,874 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. ഇന്ത്യയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും, പ്രതിവാര നിരക്ക് 2.89 ശതമാനവുമാണ്. ഇന്നലെ 2,826 പേർ രോഗമുക്തി നേടിയപ്പോൾ 13 […]

Read More
 കൊവിഡ് രോഗികൾക്കായി പ്രത്യേക കിടക്കകൾ; ചികിത്സ ഉറപ്പ് വരുത്തണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്

കൊവിഡ് രോഗികൾക്കായി പ്രത്യേക കിടക്കകൾ; ചികിത്സ ഉറപ്പ് വരുത്തണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്

സംസ്ഥാനത്ത് കൊവിഡ്‌ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ കോവിഡ്‌ രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണമെന്ന് നിർദേശമുണ്ട്. കൊവിഡ് സ്ഥിരീകരിച്ചാൽ അതേ ആുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് മാർഗനിർദേശ പറയുന്നു. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ അതിവേഗ വര്‍ദ്ധന. 3500 നോട് അടു കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7% ആയി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗബാധ രൂക്ഷം. 694 […]

Read More