ഞായാറാഴ്ച നിയന്ത്രണം; ഇടുക്കി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി പോലീസ്

ഞായാറാഴ്ച നിയന്ത്രണം; ഇടുക്കി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി പോലീസ്

കൊവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായി ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി പൊലീസ് . എന്നാൽ കഴിഞ്ഞയാഴ്ചത്തേതിൽ നിന്ന് വ്യത്യസ്തമായി തമിഴ് നാട്ടിൽ നിന്ന് വരുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ട്. ചരക്ക് വാഹനങ്ങളും അത്യാവശ്യ യാത്രക്കാരും മാത്രമാണ് ഇതുവഴി എത്തുന്നത്. കേരളത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ളതിനാൽ വാളയാര്‍ അതിര്‍ത്തിയിലും കേരള പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. തമിഴ്നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കിയതോടെ […]

Read More
 കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക; രാത്രി കാല കര്‍ഫ്യൂ പിൻവലിച്ചു, സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍തുറക്കും

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക; രാത്രി കാല കര്‍ഫ്യൂ പിൻവലിച്ചു, സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍തുറക്കും

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കോവിഡ് മുക്തിനിരക്ക് വര്‍ധിച്ചതും കാരണം മൂന്നാംതരംഗ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക. തിങ്കളാഴ്ച മുതല്‍ രാത്രി കാല കര്‍ഫ്യൂ ഉണ്ടായിരിക്കില്ലെന്നും സ്‌കൂളുകളും കോളേജുകളും മുതല്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. വാരാന്ത്യ ലോക്ക്ഡൗണ്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. മെട്രോ ട്രെയിന്‍, ബസ് അടക്കമുള്ള പൊതുഗതാഗതങ്ങളില്‍ അതിന്റെ സീറ്റിങ് പ്രാപ്തിക്കനുസരിച്ച് ആളുകളെ ഉള്‍ക്കൊള്ളിക്കാമെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മള്‍ട്ടിപ്ലെക്‌സുകള്‍ എന്നിവയില്‍ 50 ശതമാനം ആളുകളെ പ്രവേശിക്കാമെന്നാണ് […]

Read More
 കോവിഡ് പ്രതിരോധം; പി എച്ച് സികളും സി എച്ച് സികളും ഇവനിംഗ് ഒപി പുന:രാരംഭിക്കണം

കോവിഡ് പ്രതിരോധം; പി എച്ച് സികളും സി എച്ച് സികളും ഇവനിംഗ് ഒപി പുന:രാരംഭിക്കണം

തിരുവനന്തപുരത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി യോഗങ്ങൾ ചേരാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. കൊവിഡ് പ്രതിരോധ വളണ്ടിയർമാരുടെ ടീമിനെ വിപുലീകരിച്ച് ടീം ക്യാപ്റ്റന്റെ പേരും മൊബൈൽ നമ്പറും തഹസീൽദാരുടെ ഓഫീസ് ജില്ലാ കളക്ടറേറ്റിലെ കണ്ട്രോൾ റൂം തുടങ്ങിയവയ്ക്ക് കൈമാറണം, പി എച്ച് സികളും സി എച്ച് സികളും ഇവനിംഗ് ഒപി പുന:രാരംഭിക്കും. ടീം അംഗങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് ഗൃഹസന്ദർശനം നടത്തണം.തദ്ദേശഭരണസ്ഥാപനങ്ങൾ ഹെൽപ്പ് ഡെസ്ക് ആരംഭിക്കണം. ആംബുലൻസ് […]

Read More
 ജില്ലയില്‍ ഇന്ന് 5,001 കോവിഡ് പോസിറ്റീവ് കേസുകള്‍

ജില്ലയില്‍ ഇന്ന് 5,001 കോവിഡ് പോസിറ്റീവ് കേസുകള്‍

ജില്ലയില്‍ ഇന്ന് 5,001 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,775 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 123 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 73 പേർക്കും 30 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9,576 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4,012 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 30,719 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 34,124 […]

Read More
 കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനം; നാല് ജില്ലകൾ കൂടി സി കാറ്റ​ഗറിയിൽ

കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനം; നാല് ജില്ലകൾ കൂടി സി കാറ്റ​ഗറിയിൽ

സംസ്ഥാനത്തെ കൊവിഡ് അതിരൂക്ഷ വ്യാപനത്തെ തുടർന്ന് വിവിധ ജില്ലകളിലെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിൽ കൂടുതൽ ജില്ലകളെ സി ക്യാറ്റഗറിയിൽ ഉൾപ്പെടുത്തി. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയ സി കാറ്റ​ഗറിയിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം,എന്നീ നാല് ജില്ലകളെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികൾ ആയാലാണ് ഒരു ജില്ലയെ കാറ്റഗറിസി-യിൽ ഉൾപ്പെടുത്തുന്നത്. സി കാറ്റ​ഗറിയിൽ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം.കോളജുകളിൽ അവസാന സെമസ്റ്റർ ക്‌ളാസുകൾ […]

Read More
 ജില്ലയിൽ ഇന്ന് 4432 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 4432 പേർക്ക് കോവിഡ്

ജില്ലയിൽ 4432 പേർ‍ക്ക്കോവിഡ് , രോഗമുക്തി 2966 ജില്ലയില്‍ ഇന്ന് 4,432 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,308 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 75 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 35 പേർക്കും 14 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9,948 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2,966 പേര്‍ കൂടി രോഗമുക്തി നേടി. 32,528 […]

Read More
 സന്തോഷ് ട്രോഫി മാറ്റിവെച്ചു

സന്തോഷ് ട്രോഫി മാറ്റിവെച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ മാറ്റിവച്ചു. അടുത്ത മാസം മഞ്ചേരിയിൽ നടത്താൻ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്.ഫെബ്രുവരി 20 മുതൽ മാർച്ച് ആറ് വരെയായിരുന്നു ഫൈനൽ റൗണ്ട് പോരാട്ടങ്ങൾ നടത്താൻ നേരത്തെ എഐഎഫ്എഫ് തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഫെബ്രുവരി മൂന്നാം വാരത്തിൽ പുതിയ തീയതി സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ഇന്ത്യൻ ഫുട്‌ബോൾ അധികൃതർ ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.ഫുട്‌ബോള്‍ ഫെഡറേഷനും പ്രാദേശിക സംഘാടകരും ചര്‍ച്ച നടത്തി തീരുമാനം സര്‍ക്കാരിനെ അറിയിച്ചു.

Read More
 സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,77,086 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]

Read More
 കോവിഡ് ബാധിതനായ വിഎസിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി;ഭാര്യക്കും കോവിഡ്

കോവിഡ് ബാധിതനായ വിഎസിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി;ഭാര്യക്കും കോവിഡ്

കോവിഡ് ബാധിതനായ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി.ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും വിഎ അരുണ്‍ കുമാര്‍ ഫെയിസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. അതേസമയം വിഎസിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഎസിന്റെ മകന്‍ വിഎ അരുണ്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ അമ്മയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. സുഖവിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.

Read More
 കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധിയില്ല

കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധിയില്ല

കൊവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്ന സർക്കാർ, അർധസർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് ഇനിമുതൽ പ്രത്യേക അവധിയില്ല. ശമ്പളത്തോട് കൂടിയുള്ള പ്രത്യേക അവധി റദ്ദാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.പ്രാഥമിക സമ്പർക്കത്തിൽ വരുന്ന ജീവനക്കാർ അക്കാര്യം ഓഫീസിൽ വെളിപ്പെടുത്തുകയും സ്വയം നിരീക്ഷണം നടത്തണം, സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ഓഫീസിൽ പാലിക്കുകയും ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു. രോഗലക്ഷണമുണ്ടായാൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശ പ്രകാരം നടപടി സ്വീകരിക്കണമെന്നും സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

Read More