കൊവിഡ് പകർച്ചവ്യാധിയുടെ അവസാനമടുത്തെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് പകർച്ചവ്യാധിയുടെ അവസാനമടുത്തെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി ലോകാരോഗ്യ സംഘടന. എന്നാൽ രാജ്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിലാണ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകത്ത് ഇതുവരെ അറുപത് ലക്ഷം ജീവനാണ് കൊവിഡ് കവർന്നത്. 606 ദശലക്ഷം പേർക്ക് ലോകത്താകെ കൊവിഡ് ബാധിച്ചു. 2020 മാർച്ചിന് ശേഷം കഴിഞ്ഞയാഴ്ച കൊവിഡ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ഇതേ തുടർന്നാണ് ലോകാരോഗ്യ സംഘടനാ തലവൻറെ പ്രതികരണം. […]

Read More
 ഇറ്റലിയില്‍ യുവാവിന് ഒരേസമയം മങ്കിപോക്‌സും എച്ച്‌ഐവിയും കോവിഡും ബാധിച്ചു, ലോകത്തില്‍ ഇതാദ്യം

ഇറ്റലിയില്‍ യുവാവിന് ഒരേസമയം മങ്കിപോക്‌സും എച്ച്‌ഐവിയും കോവിഡും ബാധിച്ചു, ലോകത്തില്‍ ഇതാദ്യം

ലോകത്ത് ആദ്യമായി മങ്കിപോക്‌സ്, എച്ച്‌ഐവി, കൊവിഡ് എന്നിവ സ്ഥിരീകരിച്ച് ഇറ്റലിയിലെ ഒരു യുവാവ്. അമന്‍ എന്ന യുവാവിനാണ് ഒരേസമയം കോവിഡും മങ്കിപോക്‌സും എച്ച്‌ഐവിയും സ്ഥിരീകരിച്ചത്.മങ്കിപോക്‌സും കോവിഡും എയ്ഡ്‌സും ഒരുമിച്ച് സ്ഥിരീകരിക്കപ്പെടുന്ന ലോകത്തെ ആദ്യത്തെ സംഭവമാണ് ഇതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഈ വര്‍ഷം ജൂണില്‍ സ്‌പെയിനിലേക്കുള്ള തന്റെ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ ഇറ്റലിയിലേക്ക് മടങ്ങിയതിന് ശേഷം 36 കാരനായ അമന് പനി, തൊണ്ടവേദന, സമാനമായ മറ്റ് പല ലക്ഷണങ്ങളും ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. […]

Read More
 കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്, നിരീക്ഷണത്തില്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്, നിരീക്ഷണത്തില്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് സോണിയ നിരീക്ഷണത്തില്‍ ആണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇതു മൂന്നാം തവണയാണ് സോണിയയ്ക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടില്‍ ഐസൊലേഷനില്‍ തുടരും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കും മറ്റ് ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂണില്‍ കോവിഡ് ബാധിച്ച സോണിയ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. […]

Read More
 പ്രതിരോധം വര്‍ധിപ്പിക്കണം;കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം

പ്രതിരോധം വര്‍ധിപ്പിക്കണം;കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം

കോവിഡ് പ്രതിരോധം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്. കോവിഡ് കേസുകള്‍ ഉയരുന്ന കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് അറിയിപ്പ് നൽകിയെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അ‍ഞ്ച് ജില്ലകളിലെ ഈ കാലയളവിലെ പ്രതിവാര കേസുകളുടെ എണ്ണത്തിലെ വർധനയും കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓണം […]

Read More
 ഇന്ത്യയില്‍ 5,26,211 പേര്‍ കൊവിഡ് ബാധിതരായി മരിച്ചതായി ആരോഗ്യമന്ത്രാലയം, കണക്കുകള്‍ പുറത്ത് വിട്ടു

ഇന്ത്യയില്‍ 5,26,211 പേര്‍ കൊവിഡ് ബാധിതരായി മരിച്ചതായി ആരോഗ്യമന്ത്രാലയം, കണക്കുകള്‍ പുറത്ത് വിട്ടു

ഇന്ത്യയില്‍ ഇതുവരെ 5,26,211 പേര്‍ കൊവിഡ് ബാധിതരായി മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണ് കോണ്‍ഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത്. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഒരു ഘട്ടത്തില്‍ കൊവിഡ് രോഗികളേറെയുണ്ടായിരുന്ന മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 1,48,088 പേര്‍ മരിച്ചെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മരണ കണക്കില്‍ കേരളമാണ് രണ്ടാമത്. എഴുപതിനായിരത്തി നാനൂറ്റി ഇരുപത്തിനാല് പേര്‍ കേരളത്തില്‍ കൊവിഡ് ബാധിതരായി മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിച്ചത്. അതേസമയം, രാജ്യത്തിതു […]

Read More
 രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നു, 21,880 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 60 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നു, 21,880 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 60 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. രാജ്യത്ത് ഇന്നലെ 21,880 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,38,47,065 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അവസാന 24 മണിക്കൂറില്‍ 60 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ ആകെ 5,25,930 പേര്‍ രോഗം ബാധിച്ചു മരിച്ചു. നിലവില്‍ 1,49,482 പേര്‍ക്കാണ് രോഗം. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.34% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,219 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം […]

Read More
 സംവിധായകൻ മണിരത്‍നത്തിന് കൊവിഡ്;ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംവിധായകൻ മണിരത്‍നത്തിന് കൊവിഡ്;ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംവിധായകൻ മണിരത്‍നത്തിന് കൊവിഡ് സ്ഥിരീകരിച്ചു. മണിരത്‍നത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണിരത്‍നത്തിന് ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളില്ലെന്നാണ് വിവരം. മണിരത്‍നത്തിന്റേതായി പൊന്നിയിൻ സെല്‍വൻ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

Read More
 രാജ്യത്ത് 20,528 പുതിയ കൊവിഡ് കേസുകള്‍, 49 മരണം, സജീവരോഗികള്‍ ഒന്നരലക്ഷത്തിലേക്ക്

രാജ്യത്ത് 20,528 പുതിയ കൊവിഡ് കേസുകള്‍, 49 മരണം, സജീവരോഗികള്‍ ഒന്നരലക്ഷത്തിലേക്ക്

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,528 പുതിയ കൊവിഡ് കേസുകളും 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,43,449 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ രോഗമുക്തി നിരക്ക് 98.47% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,790 രോഗികളാണ് സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,30,81,441 ആയി. രാജ്യത്ത് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 4.55 […]

Read More
 കൊവിഡ്; തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊവിഡ്; തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ചെന്ന് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിന്റെ വിദഗ്ധ ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More
 ഇന്ത്യയില്‍ കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 18815 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 38 മരണം

ഇന്ത്യയില്‍ കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 18815 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 38 മരണം

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. ഇന്നലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 19,000ലേക്ക് അടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 18815 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 38 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,25,343 ആയി. രാജ്യത്ത് 1,22,335 സജീവ കേസുകളുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ആണ്. കേരളത്തിലാണ് കൊവിഡ് രോഗികളിലേറെയും. ഇന്നലെ 3310പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 ദിവസമായി കേരളത്തില്‍ കൊവിഡ് രോഗികളുടെ […]

Read More