ബാലുശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനു നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണം, അഞ്ചുപേര്‍ പിടിയില്‍

ബാലുശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനു നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണം, അഞ്ചുപേര്‍ പിടിയില്‍

കോഴിക്കോട് ബാലുശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ജിഷ്ണു രാജിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് ഉള്‍പ്പെടെ അഞ്ചുപേരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. കസ്റ്റഡിയിലുള്ളവരുടെ രാഷ്ട്രീയ ബന്ധം തല്‍ക്കാലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ആയുധം കൈവശം വച്ചതിനും കലാപശ്രമത്തിനും ജിഷ്ണുരാജിനെതിരെയും കേസെടുത്തെന്നും പൊലീസ് […]

Read More
 ബാലുശേരിയില്‍ സിപിഎം പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനമേറ്റു; ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് സിപിഎം

ബാലുശേരിയില്‍ സിപിഎം പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനമേറ്റു; ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് സിപിഎം

കോഴിക്കോട് ബാലുശേരിയില്‍ മുപ്പതോളം പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ ജിഷ്ണുവിന് ക്രൂര മര്‍ദ്ദനമേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം നടന്നത്. എസ്ഡിപിഐ യുടെ ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു. മര്‍ദ്ദിച്ച ശേഷം ജിഷ്ണുവിന്റെ കൈയില്‍ സംഘം വാള്‍ പിടിപ്പിച്ചു. പാര്‍ട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചെന്നും സിപിഎം ആരോപിക്കുന്നു. ഒരു മണിയോടെ ജീഷ്ണുവിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച സംഘം മൂന്ന് മണിയോടെയാണ് ബാലുശ്ശേരി പോലീസിനെ ഏല്‍പ്പിച്ചത്. താലൂക്ക് […]

Read More
 പേരാമ്പ്രയില്‍ സിപിഎം ഓഫീസിന് തീയിട്ടു, ഫര്‍ണിച്ചറുകളും ഫയലുകളും കത്തി നശിച്ചു

പേരാമ്പ്രയില്‍ സിപിഎം ഓഫീസിന് തീയിട്ടു, ഫര്‍ണിച്ചറുകളും ഫയലുകളും കത്തി നശിച്ചു

കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് സി.പി.എം പാര്‍ട്ടി ഓഫീസിന് തീയിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. പാര്‍ട്ടി ഓഫീസിലെ ഫര്‍ണിച്ചറുകളും ഒപ്പം ചില ഫയലുകളും കത്തിനശിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു. വഴിയാത്രക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. ഓഫീസിന് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടുമോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കരുതെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും അത് മറികടന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം […]

Read More
 സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയും പൊലീസും ചേര്‍ന്ന് ക്രമസമാധാനനില തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷനേതാവിന്റെ വീടും കെപിസിസി ഓഫീസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ സംസ്ഥാനത്തുടനീളം അടിച്ചു തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടികാട്ടി. എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി […]

Read More
 പ്രതിപക്ഷനേതാവും എകെ ആന്റണിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ സിപിഎം ശ്രമം: കെ.സുധാകരന്‍

പ്രതിപക്ഷനേതാവും എകെ ആന്റണിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ സിപിഎം ശ്രമം: കെ.സുധാകരന്‍

പ്രതിപക്ഷനേതാവും എകെ ആന്റണിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കയ്യേറ്റം ചെയ്ത് അപായപ്പെടുത്താന്‍ സിപിഎം ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഎം ഗുണ്ടകള്‍ കെപിസിസി ഓഫീസ് തല്ലിത്തകര്‍ത്ത് 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല.കെപിസിസി, കന്റോണ്‍മെന്റ് ഓഫീസുകളിലേക്ക് സിപിഎം-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം തടയുന്നതില്‍ പോലീസിന് ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി […]

Read More
 സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ വിശദീകരണത്തിന് സിപിഎം, സ്വര്‍ണക്കടത്ത് കേസ് വിശദീകരിക്കും

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ വിശദീകരണത്തിന് സിപിഎം, സ്വര്‍ണക്കടത്ത് കേസ് വിശദീകരിക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ ആരോപണങ്ങള്‍ പ്രതിരോധിക്കാനൊരുങ്ങി സിപിഎം. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് സിപിഎം വാദം. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ – ബിജെപി പങ്ക് തുറന്നുകാട്ടാന്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. ആരോപണം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ടുള്ള നീക്കമെന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ മോശപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ആരോപണങ്ങള്‍ക്കു പിന്നില്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണോ ഇപ്പോഴത്തെ വിവാദങ്ങളെന്നു […]

Read More
 തൃക്കാക്കരയിലെ കുറഞ്ഞ പോളിംഗ്; ആശങ്കയില്‍ മുന്നണികള്‍, വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

തൃക്കാക്കരയിലെ കുറഞ്ഞ പോളിംഗ്; ആശങ്കയില്‍ മുന്നണികള്‍, വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

മുന്നണികളെ ആശങ്കയിലാക്കുന്നതാണ് തൃക്കാക്കരയിലെ കുറഞ്ഞ പോളിംഗ്. വലിയ രീതിയില്‍ പ്രചാരണം നടത്തിയിട്ടും മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ദിവസമായ ഇന്നലെ രാവില പോളിംഗ് റെക്കോര്‍ഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക് കൂട്ടല്‍. പക്ഷെ വോട്ടെടുപ്പ് തീര്‍ന്നപ്പോള്‍ കണക്ക് കൂട്ടലുകള്‍ തെറ്റി. കൊച്ചി കോര്‍പ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. എന്നാല്‍ മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണ വിജയ പ്രതീക്ഷയില്‍ തന്നെയാണ്. തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു. […]

Read More
 തനിക്കെതിരെ വ്യാജ നിര്‍മ്മിതി നടത്തി സിപിഎം സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍

തനിക്കെതിരെ വ്യാജ നിര്‍മ്മിതി നടത്തി സിപിഎം സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍

വ്യാജ വീഡിയോ, കള്ളവോട്ട് ആരോപണങ്ങളില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അശ്ലീല വീഡിയോ പരാമര്‍ശത്തില്‍ തനിക്കെതിരെ വ്യാജ നിര്‍മ്മിതി നടത്തി സിപിഎം സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. വ്യാജ നിര്‍മ്മിതികള്‍ കൊണ്ടാണ് സിപിഎം രാഷ്ടീയ എതിരാളികളെ നേരിടുന്നത്. സ്വന്തം നേതാക്കള്‍ക്കെതിരെയും മുമ്പ് ടിപി ചന്ദ്രശേഖരനടക്കമുള്ള എതിരാളികള്‍ക്കെതിരെയും സിപിഎം വ്യാജ നിര്‍മ്മിതികളുപയോഗിച്ചു. ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്റെ താഴെ ഒളിക്യാമറ വെച്ച ആളുകളാണ്. ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ശക്തിധരനെതിരെ വ്യാജ രേഖ […]

Read More
 കൊട്ടിക്കലാശം; തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് ഇന്ന് പരിസമാപ്തി

കൊട്ടിക്കലാശം; തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് ഇന്ന് പരിസമാപ്തി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്. ഒരുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ക്ക് ഇന്ന് വൈകുന്നേരത്തോടെ പരിസമാപ്തിയാകും. പ്രചാരണത്തിന്റെ ക്ലൈമാക്‌സ് ആവേശമാക്കാന്‍ മുന്നണികള്‍ ഒരുങ്ങിക്കഴിഞ്ഞു. മറ്റന്നാളാണ് വോട്ടെടുപ്പ്. കേന്ദ്രീകൃത കലാശക്കൊട്ടിന് പാലാരിവട്ടം ജംക്ഷനാണ് മൂന്ന് മുന്നണികള്‍ക്കും അനുവദിച്ചിരിക്കുന്നത്. ജംഗ്ഷന്റെ മൂന്ന് ഭാഗങ്ങളിലായി മൂന്ന് മുന്നണികളും അണിനിരക്കും. വൈറ്റില, കാക്കനാട്, എന്‍ജിഒ ക്വാട്ടേഴ്സ്, പടമുകള്‍, ചെമ്പുമുക്ക് ജംഗ്ഷനുകളില്‍ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തകര്‍ക്കും പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരിക്കും. ഫോര്‍ട്ട് പോലീസ് ഹാജരാകാന്‍ നല്‍കിയ നോട്ടീസ് തള്ളി പി […]

Read More
 വ്യാജ വീഡിയോ നിര്‍മ്മിച്ച് തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്ന് കെ.സുധാകരന്‍

വ്യാജ വീഡിയോ നിര്‍മ്മിച്ച് തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്ന് കെ.സുധാകരന്‍

ഒരു സ്ഥാനര്‍ത്ഥിക്കെതിരെയും വ്യാജ വീഡിയോ നിര്‍മ്മിച്ച് തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്നും തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വ്യാജ വീഡിയോ നിര്‍മ്മിച്ചവരെയും അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരും പോലീസും മടിക്കുന്നു.ഇത്തരം ഒരു വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. അതിന്റെ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് സിപിഎം നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും ഇപ്പോള്‍ വ്യക്തമാണ്. വൈകാരിക വിഷയമായി ഉയര്‍ത്തി തൃക്കാക്കരയിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമമെന്ന് സുധാകരന്‍ […]

Read More