‘നടന്ന് വന്ന താമിറിനെ ചുമന്ന് കൊണ്ടു പോകുന്ന പൊലീസ്’; താനൂര്‍ കസ്റ്റഡി കൊലപാതകത്തിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

‘നടന്ന് വന്ന താമിറിനെ ചുമന്ന് കൊണ്ടു പോകുന്ന പൊലീസ്’; താനൂര്‍ കസ്റ്റഡി കൊലപാതകത്തിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതകത്തിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. താമിര്‍ ജിഫ്രി കൊല്ലപ്പെട്ട രാത്രിയിലെ താനൂര്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. താമിര്‍ ജിഫ്രിയെയും സംഘത്തെയും പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. നടന്ന് കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് കയറിയ താമിര്‍ ജിഫ്രിയെയും സംഘത്തെയും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം താമിര്‍ ജിഫ്രിയെ ചുമന്ന് കൊണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കി ജീപ്പില്‍ കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ […]

Read More
 കോതമംഗലത്ത് 38കാരന്‍ മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം; പെണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍

കോതമംഗലത്ത് 38കാരന്‍ മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം; പെണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍

കോതമംഗലത്ത് ചികിത്സയിലിരിക്കെ 38കാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് സംശയമെന്ന് പൊലീസ്. മാതിരപ്പിള്ളി നെടുങ്ങാട്ട് മേലോത്ത് മാരിയില്‍ വീട്ടില്‍ അന്‍സില്‍ ആണ് മരിച്ചത്. യുവാവിനെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ ചേലാട് സ്വദേശിയായ പെണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്‍സിലിന്റെ ബന്ധുവിന്റെ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെ പൊലീസ് വധശ്രത്തിന് കേസ് എടുത്തിട്ടുണ്ട്.ഇനി കൊലപാതക കുറ്റവും ചുമത്തും. കഴിഞ്ഞ 30നാണ് പുലര്‍ച്ചെ നാല് മണിക്കാണ് അന്‍സിലിനെ വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പെണ്‍സുഹൃത്ത് വിഷം കലക്കി തന്നതായി സംശയമുണ്ടെന്ന് വഴിമധ്യേ യുവാവ് ബന്ധുവിനോട് പറഞ്ഞതായാണ് വിവരം. അന്‍സിലിന്റെ […]

Read More
 ഓമനപ്പുഴ കൊലപാതകം; അമ്മയും അമ്മാവനും കസ്റ്റഡിയില്‍

ഓമനപ്പുഴ കൊലപാതകം; അമ്മയും അമ്മാവനും കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴ കലവൂര്‍ ഓമനപ്പുഴയില്‍ മകളെ പിതാവ് കൊലപ്പെടുത്തിയ കേസില്‍ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തു. അമ്മ ജെസി മോളും അമ്മാവന്‍ അലോഷ്യസുമാണ് കസ്റ്റഡിയിലുള്ളത്. പിതാവ് ജോസ്മോനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടുകാര്‍ക്ക് മുന്നില്‍വെച്ചാണ് മകള്‍ ജാസ്മിന്റെ കഴുത്തുഞെരിച്ചതെന്ന വിവരമുണ്ടായിരുന്നു. കൊലപാതക വിവരം മറച്ചുവെച്ചുവെന്നും പൊലീസ് പറയുന്നു. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നതായി മാതാവും മൊഴി നല്‍കിയിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് ജാസ്മിനെ പിതാതവ് തോര്‍ത്തുപയോഗിച്ച് കഴുത്ത് ഞെരിച്ചത്. ബുധനാഴ്ച രാവിലെ മാത്രമാണ് മരണവിവരം പുറത്തുപറഞ്ഞത്. കഴുത്തിലെ […]

Read More
 ഇടുക്കി പീരുമേട് ആദിവാസി സ്ത്രീയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇടുക്കി പീരുമേട് ആദിവാസി സ്ത്രീയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇടുക്കി: ഇടുക്കി പീരുമേട് ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട സീതയുടെ ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണ കാരണം കാട്ടാന ആക്രമണം അല്ലെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. സീതയുടെ മുഖത്തും കഴുത്തിലും മല്‍പ്പിടുത്തത്തിന്റെ പാടുകളുണ്ട്. വലിച്ചിഴയ്ക്കപ്പെട്ടതിന്റെയും മര്‍ദ്ദിച്ചതിന്റെയും പാടുകള്‍ ശരീരത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയാണ് ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീയെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇന്നലെ തന്നെ സീതയുടെ മരണം കൊലപാതകമാണെന്ന […]

Read More
 അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍

അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍ ചെറുപുഴയില്‍ എട്ട് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍. ചെറുപുഴ പ്രാപൊയില്‍ സ്വദേശി ജോസ് ആണ് കസ്റ്റഡിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജോസ് മകളെ ക്രൂരമായി മര്‍ദിച്ചത്. എട്ട് വയസുകാരിയുടെ സഹോദരനാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുട്ടി അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന വിചിത്രമായ ന്യായം പറഞ്ഞായിരുന്നു മര്‍ദനം. മാതാവ് കുറച്ചുകാലമായി വീട്ടില്‍ നിന്ന് മാറിയാണ് നില്‍ക്കുന്നത്. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് […]

Read More
 ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനുവിന്റെ ആത്മഹത്യ; പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനുവിന്റെ ആത്മഹത്യ; പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനുവിന്റെ ആത്മഹത്യയില്‍ പി.ജി മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍. എറണാകുളം പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്നാണ് സംശയം. ഇയാളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയത്. അഭിഭാഷകന്‍ പി ജി മനുവിനെ കൊല്ലത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ യുവതിയെ […]

Read More
 മലപ്പുറത്തെ വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം; അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയില്‍

മലപ്പുറത്തെ വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം; അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പില്‍ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് സിറാജ്ജുദ്ദിനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. […]

Read More
 അനന്തുകൃഷ്ണനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അനന്തുകൃഷ്ണനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ഓഫര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അനന്തുകൃഷ്ണനെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സത്യം പുറത്തുവരുമെന്നും അന്വേഷണം നടക്കട്ടെ എന്നും കോടതിയിലേക്ക് കൊണ്ടുപോകും മുന്‍പ് അനന്തു പറഞ്ഞു. അതേസമയം ഓഫര്‍ തട്ടിപ്പില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സായ് ട്രെസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദ കുമാര്‍ പറഞ്ഞു. അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റാണ്. എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്ന് നേരത്തെ തന്നെ രാജിവെച്ചതാണ്. അനന്തു നടത്തുന്നത് തട്ടിപ്പാണെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നുവെന്നും ആനന്ദ […]

Read More
 റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളികള്‍: മൂന്ന് ഏജന്റുമാര്‍ കസ്റ്റഡിയില്‍

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളികള്‍: മൂന്ന് ഏജന്റുമാര്‍ കസ്റ്റഡിയില്‍

തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടപടിയുമായി പൊലീസ്. യുവാക്കളെ റഷ്യയിലേക്ക് കൊണ്ടുപോയ ഏജന്റുമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്. ഏജന്റുമാരായ എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂര്‍ തെയ്യൂര്‍ സ്വദേശി സിബി എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. റഷ്യയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജയിന്‍ കുര്യന്റെ ബന്ധുക്കളുടെ പരാതിയിലാണു പൊലീസ് നടപടി. റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ […]

Read More
 നടി ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

നടി ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.ഹണി റോസിനെതിരായ സൈബര്‍ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളും ചേര്‍ത്തിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്റെ തീരുമാനം. ബോബി ചെമ്മണ്ണൂരിന്റെ അശ്ലീല പരാമര്‍ശത്തിന് […]

Read More