മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. മെയ് 31 വരെയാണ് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. 2023 ഫെബ്രുവരി മുതല്‍ സിസോദിയ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതിക്കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സിസോദിയയുടെ ജാമ്യാപേക്ഷകളില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. വൈകിട്ട് അഞ്ച് മണിക്ക് ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മയാണ് ജാമ്യാപേക്ഷ […]

Read More
 61കാരന്റെ മരണം; മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റാണ് അച്ഛന്‍ മരിച്ചതെന്ന് പൊലീസ്; മകന്‍ കസ്റ്റഡിയില്‍; സംഭവം ബാലുശ്ശേരിയില്‍

61കാരന്റെ മരണം; മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റാണ് അച്ഛന്‍ മരിച്ചതെന്ന് പൊലീസ്; മകന്‍ കസ്റ്റഡിയില്‍; സംഭവം ബാലുശ്ശേരിയില്‍

കോഴിക്കോട്: ബാലുശ്ശേരി എകരൂലിലെ 61കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ 61കാരന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റാണ് അച്ഛന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ് ദേവ്(28) ആണ് പൊലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയില്‍ മകന്‍ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍നിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ദേവദാസിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മര്‍ദിച്ച് […]

Read More
 രണ്ടര വയസ്സുകാരിയുടെ മരണം; അച്ഛന്‍ പിടിയില്‍

രണ്ടര വയസ്സുകാരിയുടെ മരണം; അച്ഛന്‍ പിടിയില്‍

മലപ്പുറം: കാളികാവ് ഉദരപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും നിലവില്‍ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായാണ് ഫായിസിനെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ അച്ഛന്‍ ഫായിസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഫായിസിന്റെ രണ്ടര വയസുള്ള […]

Read More
 കൊച്ചി ഫ്ളാറ്റിലെ കൊലപാതകം; അര്‍ഷാദ് കസ്്റ്റഡിയില്‍, പിടിയിലായത് കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ

കൊച്ചി ഫ്ളാറ്റിലെ കൊലപാതകം; അര്‍ഷാദ് കസ്്റ്റഡിയില്‍, പിടിയിലായത് കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ

കൊച്ചിയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പൊലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. മംഗലാപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം. കൊലപാതക വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് കാണാതായ അര്‍ഷദിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് അര്‍ഷാദിനെ പിടികൂടിയത്. കാസര്‍കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ (23) ശരീരത്തില്‍ 20ഓളം മുറിവുകളുണ്ട്. തലയിലുള്‍പ്പെടെ മുറിവുകളുണ്ടെന്നു അതിക്രൂരമായ […]

Read More
 ഉടുമ്പന്‍ചോലയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് തോട്ടത്തില്‍ കുഴിച്ചിട്ടു, അവിവാഹിതയായ യുവതി കസ്റ്റഡിയില്‍

ഉടുമ്പന്‍ചോലയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് തോട്ടത്തില്‍ കുഴിച്ചിട്ടു, അവിവാഹിതയായ യുവതി കസ്റ്റഡിയില്‍

ഇരട്ടകുട്ടികളെ ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അവിവാഹിതയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം. എസ്റ്റേറ്റിലെ സൂപ്പര്‍വൈസറുടെ സഹായത്തോടെയാണു കൊലപാതകം നടത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ഏലത്തോട്ടത്തിലാണ് കുഴിച്ചുമൂടിയത്. സംഭവത്തിനുശേഷം സ്വദേശത്തേക്കു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലം കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.

Read More
 യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; 21 പേര്‍ കസ്റ്റഡിയില്‍, എല്ലാവരും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; 21 പേര്‍ കസ്റ്റഡിയില്‍, എല്ലാവരും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

കര്‍ണാടകയിലെ ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. ഇവര്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്. സംഭവത്തില്‍ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, പ്രതികളെ തേടി അന്വേഷണ സംഘം കേരളത്തിലേക്ക്. കേരള റജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് അക്രമികള്‍ എത്തിയതെന്നു പ്രചാരണമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഈ കാര്യങ്ങളില്‍ ഉള്‍പ്പെടെ പരിശോധയുണ്ടാകും. ഇതുമായി ബന്ധപ്പെട്ടു കര്‍ണാടക പൊലീസ് സംഘം കാസര്‍കോട് എത്തും. അന്വേഷണത്തില്‍ […]

Read More
 തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയിലായി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയിലായി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍. പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.സ്ഥലത്തില്ലാത്തയാളുടെ പേരില്‍ വോട്ടിന് ശ്രമിച്ചെന്നാണ് യുഡിഎഫ് ആരോപണം. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചത്.

Read More
 വിദ്വേഷ മുദ്രാവാക്യം; പിഎഫ്‌ഐ സംസ്ഥാന നേതാവ് യഹിയ തങ്ങള്‍ കസ്റ്റഡിയില്‍, കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കി

വിദ്വേഷ മുദ്രാവാക്യം; പിഎഫ്‌ഐ സംസ്ഥാന നേതാവ് യഹിയ തങ്ങള്‍ കസ്റ്റഡിയില്‍, കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കി

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായ യഹിയ തങ്ങളെ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ പിടിയിലാകുന്ന ആദ്യ സംസ്ഥാന നേതാവാണ് യഹിയ തങ്ങള്‍. പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം ഉയര്‍ന്നതിന്റെ പേരിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം, വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്തുവയസുകാരനെ കൗണ്‍സലിംഗിന് വിധേയനാക്കി. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ കൗണ്‍സിലിങ് തുടരുമെന്നും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത് […]

Read More