പ്രസവത്തിനിടെ കുഞ്ഞു മരിച്ച സംഭവം: ആക്ഷൻ കമ്മിറ്റി ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

പ്രസവത്തിനിടെ കുഞ്ഞു മരിച്ച സംഭവം: ആക്ഷൻ കമ്മിറ്റി ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്റ്റർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിന് മുന്നിൽ യുവതിയും, ബന്ധുക്കളും കുന്ദമംഗലം കേന്ദ്രമായി രൂപവത്കരിച്ച ആകക്ഷൻ കമ്മറ്റിയും ചേർന്ന് പ്രതിഷേധ സമരം നടത്തി. ആക്ക്ഷൻ കമ്മറ്റി ചെയർമാൻ ടിപി സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം സി എം ബൈജു, മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ, വിവിധ കക്ഷി നേതാക്കൻമാരായ മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം ട്രഷറർ ഒ .ഉസൈൻ, പഞ്ചായത്ത് ജന. സെക്രട്ടറി എം […]

Read More
 രണ്ടു ഭാര്യമാർ വിദേശത്ത്, ഇതിനിടയിൽ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, ഒളിവിൽ കഴിയവേ ഉദയലാൽ പിടിയിൽ

രണ്ടു ഭാര്യമാർ വിദേശത്ത്, ഇതിനിടയിൽ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, ഒളിവിൽ കഴിയവേ ഉദയലാൽ പിടിയിൽ

തൊടുപുഴ മലങ്കര ജലാശയത്തിലെ ദ്വീപിൽ കുട്ടവഞ്ചിയില്‍ കൊണ്ടുപോയി പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഘോഷ് പിടിയിലായി. ഒളിവിലായിരുന്ന പ്രതിയെ മുട്ടം പോലീസാണ് അറസ്റ്റുചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിക്കൊപ്പം ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു. യുവതിയുടെ ഫോണ്‍ നിരീക്ഷിച്ചതിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ പ്രിന്‍സ് ജോസഫ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി 26നാണ്‌ ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്. ഇയാൾക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു. രണ്ടുപേരും വിദേശത്തുമാണ്. ഇതിനിടെ എറണാകുളത്ത് ഹോംനഴ്‌സായി ജോലി ചെയ്തുവരുന്ന സ്ത്രീയെ ഇയാള്‍ […]

Read More
 പിഞ്ചു കുഞ്ഞു മരിച്ച സംഭവത്തിൽ ഫാത്തിമ ആശുപത്രിയിലേക്ക്  പ്രതിഷേധ മാർച്ച് നാളെ രാവിലെ 10 മണിക്ക്

പിഞ്ചു കുഞ്ഞു മരിച്ച സംഭവത്തിൽ ഫാത്തിമ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നാളെ രാവിലെ 10 മണിക്ക്

കോഴിക്കോട്: പിഞ്ചു കുഞ്ഞു മരിച്ച സംഭവത്തിൽ ഫാത്തിമ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നാളെ രാവിലെ 10 മണിക്ക് നടത്തുമെന്ന് നൗഷാദ് തെക്കയിലും, സൈനുദീൻ നിസാമിയും പറഞ്ഞു. കുന്ദമംഗലം സ്വദേശിനി ഹാജറ നജയുടെ പ്രസവത്തിനായി കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയെങ്കിലും കുഞ്ഞിന് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ഡോക്ടർക്കും, ആശുപത്രിക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നളെ തിങ്കൾ(13) രാവിലെ 10 മണിക്ക് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ മുന്നിലേക്ക് ബന്ധുക്കളും നാട്ടുകാരും നടത്തുന്ന മാർച്ചിൽ എല്ലാ […]

Read More
 ദുബായിൽ നിന്ന് മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ

ദുബായിൽ നിന്ന് മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ

ദുബായിൽ മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി.വടകര സ്വദേശി അമൽ സതീഷാണ് മരിച്ചത്. ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Read More
 കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു

കണ്ണൂർ : കണ്ണൂരിൽ പട്ടാപ്പകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്.

Read More
 വട്ടോളിയില്‍ യുവതിയും ഏഴുമാസംപ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍

വട്ടോളിയില്‍ യുവതിയും ഏഴുമാസംപ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍

വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍. മണിയൂര്‍ താഴെ സ്വദേശി വിസ്മയയും പെണ്‍കുഞ്ഞുമാണ് മരിച്ചത്.ഞായറാഴ്ച രാവിലെ വിസ്മയ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് പ്രാഥമികവിവരം. നാദാപുരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്.മൃതദേഹങ്ങള്‍ കുറ്റിയാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബ പ്രശ്‌നമാണ് മരണകാരണമെന്നാണ് സൂചന.

Read More
 മാവേലിക്കരയില്‍ ഗര്‍ഭിണിയായ യുവതി കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മാവേലിക്കരയില്‍ ഗര്‍ഭിണിയായ യുവതി കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ: ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാവേലിക്കര വെട്ടിയാര്‍ സ്വദേശി സ്വപ്‍ന (40) ആണ് മരിച്ചത്. സ്വപ്‍ന ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ബന്ധുവിനൊപ്പമായിരുന്നു താമസം. ഭര്‍ത്താവ് സൈനികനാണ്.

Read More
 ബസിന്റെ വാതിൽ അടച്ചില്ല; കോഴിക്കോട് ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം

ബസിന്റെ വാതിൽ അടച്ചില്ല; കോഴിക്കോട് ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് നരിക്കുനിയില്‍ ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയില്‍ വാടയ്ക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷയാണ് മരിച്ചത്. ബസിന്റെ വാതില്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണം. ഇന്ന് രാവിലെ ഏഴുമണിയോടെ നരിക്കുനി ഇളയറ്റില്‍ റോഡില്‍ നെല്ലിയേരിത്താഴത്തായിരുന്നു അപകടം. താമരശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. വളവില്‍ വച്ചാണ് ഉഷ ബസില്‍ നിന്ന് വീണതും അപകടത്തില്‍പ്പെട്ടതും. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരണപ്പെടുകയായിരുന്നു.

Read More
 പന്ത്രണ്ടുകാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു; സംഭവം സ്കൂള്‍ നാടകത്തിനായി ഭഗത് സിങ്ങിന്റെ മരണം റിഹേഴ്സൽ ചെയ്യുന്നതിനിടെ

പന്ത്രണ്ടുകാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു; സംഭവം സ്കൂള്‍ നാടകത്തിനായി ഭഗത് സിങ്ങിന്റെ മരണം റിഹേഴ്സൽ ചെയ്യുന്നതിനിടെ

ബംഗളൂരു: സ്കൂൾ നാടകത്തിനായി ഭഗത് സിങ്ങിൻ‌റെ മരണം അഭിനയിക്കുന്നതിനിടെ 12 വയസുകാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. കർ‌ണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർഥിയായ സഞ്ചയ് ഗൗഡ എന്ന വിദ്യാർഥിയാണ് മരിച്ചത്. കന്ന‍ഡ രാജ്യോത്സവത്തിനായാണ് നാടക പരിശീലനം നടത്തിയത്. വീട്ടിലാണ് കുട്ടി പരിശീലനം നടത്തിയത്. ഈ സമയം മതാപിതാക്കൾ വീട്ടിലില്ലായിരുന്നു. നാടക പരിശീലനത്തിൽ ഉപയോഗിച്ച കയർ കുട്ടി ഫാനില്‍ കെട്ടിയെന്നാണ് കരുതുന്നത്. കമ്പിളി തൊപ്പി ഉപയോഗിച്ച് മുഖം മറച്ചിരുന്നു. മാതാപിതാക്കൾ വീട്ടിൽ തിരികെയെത്തിയപ്പോൾ കുട്ടി […]

Read More
 പെരുവഴിക്കടവ് താഴെ മണക്കാട്ട് രാവുണ്ണി നായർ (93) നിര്യാതനായി

പെരുവഴിക്കടവ് താഴെ മണക്കാട്ട് രാവുണ്ണി നായർ (93) നിര്യാതനായി

കുന്ദമംഗലം : പഴയ കാല കച്ചവടക്കാരൻ പെരുവഴിക്കടവ് താഴെ മണക്കാട്ട് രാവുണ്ണി നായർ (93) അന്തരിച്ചു.ഭാര്യ: പത്മിനി അമ്മ മക്കൾ : രങ്കമണി, രതി, പവിത്രൻ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി), ബീന.മരുമക്കൾ : സുധാകരൻ, നാരായണൻ, സന്ധ്യ ,പ്രസന്നൻ സഞ്ചയനം : തിങ്കളാഴ്ച്ച.

Read More