എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറ്കാരൻ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറ്കാരൻ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

ഗാസിയബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എൽഇഡി ടിവി പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം. ശക്തമായ സ്‌ഫോടനത്തിൽ വീടിന്റെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും തകർന്നു. അപകടത്തിൽ കുട്ടിയുടെ അമ്മയ്ക്കും സഹോദര ഭാര്യക്കും സുഹൃത്തിനും പരിക്കേറ്റു. 16-കാരനായ ഒമേന്ദ്രയാണ് മരിച്ചത്. പൊട്ടിത്തെറിയിൽ പ്രൊജക്ടൈലുകൾ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചുണ്ടായ ഗുരുതര പരിക്കുകളാണ് ഒമേന്ദ്രയുടെ മരണത്തിന് കാരണമായത്. സ്‌ഫോടനം നടക്കുമ്പോൾ ഒമേന്ദ്രയും അമ്മയും സഹോദര ഭാര്യയും സുഹൃത്ത് കരണും ഒരു മുറിയിലായിരുന്നു. ഗുരതരമായി പരിക്കേറ്റ ഒമേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു. മറ്റുള്ളവർ ചികിത്സയിലാണ്.

Read More
 തിളച്ച പാല്‍ വീണ് പൊള്ളലേറ്റ് ഒന്നരവയസ്സുകാരി മരിച്ച സംഭവം;ആശുപത്രിക്കെതിരെ രക്ഷിതാക്കള്‍,ഇനി ഒരു കുഞ്ഞിനും ഈ സ്ഥിതി വരരുത്

തിളച്ച പാല്‍ വീണ് പൊള്ളലേറ്റ് ഒന്നരവയസ്സുകാരി മരിച്ച സംഭവം;ആശുപത്രിക്കെതിരെ രക്ഷിതാക്കള്‍,ഇനി ഒരു കുഞ്ഞിനും ഈ സ്ഥിതി വരരുത്

തിളച്ച പാല്‍ വീണ് പൊള്ളലേറ്റ് ഒന്നരവയസ്സുകാരി മരിച്ചതില്‍ സ്വകാര്യാശുപത്രിക്ക് നേരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍.കുട്ടിയുടെ മരണം എരുമേലി സോണി ആശുപത്രിയുടെ അനാസ്ഥമൂലമാണെന്നാണ് പരാതി. കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശി പ്രിൻസ് തോമസിന്‍റേയും ഡിയാ മാത്യുവിന്‍റേയും മകൾ സെറാ മരിയയാണ് കഴിഞ്ഞ ദിവസം മരിച്ചത്.കഴിഞ്ഞ 12-നാണ് കുട്ടിക്ക് പൊള്ളലേല്‍ക്കുന്നത്. അടുക്കളയില്‍ തിളപ്പിച്ചുകൊണ്ടിരുന്ന പാല്‍ കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകായിരുന്നു. ‘മിടുക്കിയായിരുന്നു അവള്‍, എന്റെ കുഞ്ഞിന് ഇങ്ങനെ വന്നു, ഇനി ഒരു കുഞ്ഞിനും ഈ സ്ഥിതി വരരുത് എല്ലാ അമ്മമാര്‍ക്കുംവേണ്ടിയാണ് ഞാന്‍ പറയുന്നത്’- […]

Read More
 എരുമപ്പെട്ടി ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

എരുമപ്പെട്ടി ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

തൃശൂർ എരുമപ്പെട്ടി ചിറ്റണ്ട ചെറുചക്കി ചോലയിലെ ചെക്ക് ഡാമിൽ കുളിക്കുന്നതിനിടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. ചാവക്കാട് തിരുവത്ര മേപ്പുറത്ത് ഷഫാഹ് ആണ് മരിച്ചത്. 17 വയസായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. രണ്ട്‌ സുഹൃത്തുക്കൾക്കൊപ്പമാണ് ഷഫാഹ് ചെറുചക്കി ചോലയിൽ കുളിക്കാനിറങ്ങിയത്. ഡാമിൽ നിന്നും ഷഫാഹിനെ നാട്ടുകാർ പുറത്തേക്കെടുത്ത് ഉടൻ തൃശൂർ മെഡിക്കൽ കോളഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More
 കുഞ്ഞിനെ ദേഹത്ത് കെട്ടി പുഴയില്‍ ചാടി,തൃശൂരിൽ അമ്മയും 3 വയസുകാരനും മരിച്ചനിലയിൽ

കുഞ്ഞിനെ ദേഹത്ത് കെട്ടി പുഴയില്‍ ചാടി,തൃശൂരിൽ അമ്മയും 3 വയസുകാരനും മരിച്ചനിലയിൽ

തൃശൂർ കേച്ചേരിയിൽ കൂമ്പുഴ പാലത്തിന് സമീപം പുഴയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി.. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31), മകൻ റണാഖ് ജഹാൻ (3) എന്നിവരാണ് മരണപ്പെട്ടത്.രാവിലെ പതിനൊന്നരയോടെയാണ് കൂമ്പുഴ പാലത്തിന് സമീപത്തെ പുഴയില്‍ നിന്ന് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹമാണ് നാട്ടുകാര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത് നിന്ന് യുവതിയുടെ മൃതദേഹവും കണ്ടെത്തി.മാതാവിനോട് അങ്കണവാടിയിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അതിനിടെ കുഞ്ഞുമായി ഒരു സ്ത്രീ പുഴയില്‍ ചാടിയെന്ന് […]

Read More
 കോട്ടയത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവം;കുഴിച്ചിട്ടവയെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം

കോട്ടയത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവം;കുഴിച്ചിട്ടവയെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം

കോട്ടയത്ത് കഴിഞ്ഞ ദിവസം മൂളക്കുളത്ത് നായകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് എടുത്തു.മൃഗങ്ങളെ കൊന്നാൽ ചുമത്തുന്ന വകുപ്പായ IPC 429.നായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്യും. ഇതിനായി കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്തു. 12 നായ്ക്കൾ ചത്തതിലാണ് അന്വേഷണം. മൃഗസ്നേഹികളുടെ പരാതിയിലാണ് നടപടി.കടുത്തുരുത്തിയിലും പെരുവയിലും പരിസരപ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളാണ് ചത്തത്. ഈ മേഖലയില്‍ പലതവണ നാട്ടുകാർക്ക് കടിയേറ്റിരുന്നു. എന്നിട്ടും അധികൃതർ നടപടി എടുക്കാത്തതിനെത്തുടർന്ന് നായ്ക്കളെ വിഷം കൊടുത്തു കൊന്നതാണെന്ന് ആരോപണമുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പൊലീസ് […]

Read More
 തെലുങ്ക് നടൻ കൃഷ്ണം രാജു വിടവാങ്ങി

തെലുങ്ക് നടൻ കൃഷ്ണം രാജു വിടവാങ്ങി

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടന്‍ യു കൃഷ്ണം രാജു അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. ടോളിവുഡില്‍ റിബല്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബ്രമാണ്ട ചിത്രമായ ബാഹുബലി താരം പ്രഭാസിന്റെ അമ്മാവന്‍ കൂടിയാണ് കൃഷ്ണം രാജു. പ്രഭാസിന്റെ തന്നെ രാധേ ശ്യാമിലാണ് അവസാനമായി കൃഷ്ണം രാജു അബ്ഹഗിനയിച്ചത്. ആത്മീയ ഗുരുവായിട്ടായിരുന്നു വേഷമിട്ടത്. 1966മുതൽ തെലുങ്ക് സിനിമയില്‍ സജീവമായിരുന്നു കൃഷ്ണം രാജു. കുറച്ച് കാലം മാധ്യമപ്രവര്‍ത്തനമായിരുന്നു മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിന് […]

Read More
 പൊയ്യയില്‍ മേച്ചിലേരി ചന്ദ്രന്‍ കുറുപ്പ് നിര്യാതനായി

പൊയ്യയില്‍ മേച്ചിലേരി ചന്ദ്രന്‍ കുറുപ്പ് നിര്യാതനായി

കുന്ദമംഗലം പൊയ്യയില്‍ മേച്ചിലേരി ചന്ദ്രന്‍ കുറുപ്പ് (74വയസ്സ് ) നിര്യാതനായി. ഭാര്യ ലീല. മക്കള്‍: ബിനീഷ് കുമാര്‍ (മലബാര്‍ ഗോള്‍ഡ് മുംബൈ ), വിജില, വിവിധ. മരുമക്കള്‍: സതീഷ്‌കുമാര്‍ (അത്തോളി ), വിജീഷ് (ഇരിങ്ങല്‍ ), ഷിജിത. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക് പുതിയപാലം ശ്മശാനത്തില്‍.

Read More
 കോട്ടയത്ത് ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോളജ് അധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കോട്ടയത്ത് ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോളജ് അധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കടുത്തുരുത്തി പാലാകരയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ എത്തിയ ഞീഴൂര്‍ ഐഎച്ച്ആര്‍ഡി കോളജ് അധ്യാപകന്‍ വൈക്കം തലയോലപ്പറമ്പ് കാര്‍ത്തിക നിവാസില്‍ അനന്തു ഗോപിയും(28), സ്‌കൂട്ടര്‍ യാത്രികനായ അമല്‍ ജോസഫു(23)മാണ് മരിച്ചത്. അമിത വേഗതയില്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പാലാകരയില്‍ വച്ച് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌ക്കൂട്ടറില്‍ മൂന്ന് പേരാണ് യാത്ര ചെയ്തിരുന്നെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ജോബി ജോസിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും രഞ്ജിത് […]

Read More
 കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചിയില്‍ വീടിന് തീപ്പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളം സൗത്ത് റെയില്‍പാളത്തിനടുത്തുള്ള വീടിനാണ് തീപിടിച്ചത്. പുഷ്പവല്ലി (57)ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. അപകട കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. പുഷ്പവല്ലിയുടെ രണ്ട് ആണ്‍മക്കളും ജോലിക്കു പോയശേഷമാണ് തീപിടിത്തം ഉണ്ടായത്. വീട്ടില്‍ നിന്ന് തീ വരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തീയില്‍ പൂര്‍ണമായും കത്തിയനിലയിലായിരുന്നു മൃതദേഹം. വീടിന് തീപിടിച്ചപ്പോള്‍ പുഷ്പവല്ലി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്നും ഓടിയെത്തിയപ്പോഴേക്കും കട്ടിലില്‍ കിടന്ന […]

Read More
 ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് വീട്ടില്‍ പ്രസവം, മൂന്നാം ദിനം തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് വീട്ടില്‍ പ്രസവം, മൂന്നാം ദിനം തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

വീട്ടിലെ പ്രസവത്തില്‍ ജനിച്ച കുട്ടി മൂന്നാംനാള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്ത് വെങ്ങാലൂര്‍ സ്വദേശികളുടെ മുന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. വീട്ടിലായിരുന്നു പ്രസവം. അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കള്‍തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ സ്വയം പ്രസവമെടുത്തത്. ഈ മാസം അഞ്ചിനായിരുന്നു പ്രസവം. വീട്ടില്‍തന്നെ പ്രസവമെടുക്കരുതെന്ന് മാതാപിതാക്കളെ തലക്കാട് കുടുംബാരോഗ്യ മെഡിക്കല്‍ ഓഫിസര്‍ അറിയിക്കുകയും ആവശ്യമായ ബോധവതകരണം നടത്തുകയും ചെയ്തിരുന്നു. മുമ്പുണ്ടായ മൂന്ന് പ്രസവങ്ങളും സിസേറിയനായതിനാല്‍ സ്വമേധയാ പ്രസവമെടുക്കുന്നത് അപകടകരമാണെന്നും ഡോക്ടര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു.എന്നാല്‍ തങ്ങള്‍ക്ക് വൈദ്യസഹായം ആവശ്യമില്ലെന്നായിരുന്നു […]

Read More