ചൈന-തായ്‌വാൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തായ്‌വാന്റെ മിസൈല്‍ ഗവേഷകന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

ചൈന-തായ്‌വാൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തായ്‌വാന്റെ മിസൈല്‍ ഗവേഷകന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

തായ്‌വാന്റെ പ്രതിരോധമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മിസൈല്‍ ഗവേഷണ സംഘത്തിലെ ഗവേഷകനായ ഔ യാങ് ലി-ഹ്സിംഗിനെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സൈന്യത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ചുങ് ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഉപമേധാവിയാണ് ഹ്സിങ്. തെക്കന്‍ പ്രവിശ്യയായ പിംഗ്ടംഗില്‍ ബിസിനസ് ട്രിപ്പിന് എത്തിയതായിരുന്നു ഇദ്ദേഹമെന്നാണ് വിവരം. തായ്‌വാന്റെ വിവിധ മിസൈല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇക്കൊല്ലം ആദ്യമാണ് ഹ്സിങ് […]

Read More
 റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ് പരിക്കേറ്റ യുവതി മരിച്ചു

റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ് പരിക്കേറ്റ യുവതി മരിച്ചു

ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ യുവതി മരിച്ചു. വി.ആര്‍.പുരം സ്വദേശിനി ദേവീകൃഷ്ണ (28) ആണ് മരിച്ചത്. സുഹൃത്ത് ഫൗസിയ (35) പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രെയിന്‍ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി വശത്തേക്കു നീങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേക്കു വീഴുകയായിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. റോഡില്‍ വെള്ളമായിരുന്നതിനാലാണ് രണ്ട് പേരും ട്രാക്കിലൂടെ നടന്നത്. എന്നാല്‍ ആ സമയത്ത് ട്രെയിന്‍ അതിലെ വരികയായിരുന്നു. ഇരുവരും പാലത്തില്‍ മാറി നിന്നെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടില്‍ […]

Read More
 തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന്റെ കുളത്തില്‍ വീണു വിദ്യാര്‍ത്ഥി മരിച്ചു

തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന്റെ കുളത്തില്‍ വീണു വിദ്യാര്‍ത്ഥി മരിച്ചു

തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന്റെ കുളത്തില്‍ വീണു വിദ്യാര്‍ത്ഥി മരിച്ചു. മന്നങ്കരചിറ സ്വദേശി കാശിനാഥന്‍ (16) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണു സംഭവം. കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. കാശിനാഥനെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന വിദ്യാര്‍ഥികളുടെ ബഹളം കേട്ടാണു നാട്ടുകാര്‍ എത്തിയത്. മരിച്ച കാശിനാഥന്‍ എംജിഎം സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

Read More
 തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ച്;രാജ്യത്തെ ആദ്യ മരണം

തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ച്;രാജ്യത്തെ ആദ്യ മരണം

തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചെന്നതിൽ സ്ഥിരീകരണം.രാജ്യത്തെ ആദ്യ കുരങ്ങ് വസൂരി മരണമാണിത്. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്‍റെ വീട്. കഴിഞ്ഞ 21 ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്.മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട് .യുവാവുമായി അടുത്ത് ഇടപഴകിയവും ഒപ്പം […]

Read More
 തിരുവല്ലയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തിരുവല്ലയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട തിരുവല്ല വെണ്ണിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, ഭാര്യ ഫെബ മാത്യു, മകള്‍ ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്. ചാണ്ടി മാത്യൂ പാസ്റ്ററാണ്. രാവിലെ എട്ട് മണിയോടെ വെണ്ണിക്കുളം കല്ലുപാലത്തില്‍ വച്ച് നിയന്ത്രണം തെറ്റിയ കാര്‍ ആറ്റിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബസിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വെണ്ണിക്കുളം-ഇരവിപേരൂര്‍ റോഡില്‍ നിന്നാണ് കാര്‍ തോട്ടിലേക്ക് […]

Read More
 മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട പിതാവ് കുഴഞ്ഞു വീണു മരിച്ചു

മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട പിതാവ് കുഴഞ്ഞു വീണു മരിച്ചു

മകന്റെ ആത്മഹത്യ കണ്ട് അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു. തലശ്ശേരി ധര്‍മ്മടം മോസ് കോര്‍ണറില്‍ ശ്രീസദനത്തില്‍ സദാനന്ദന്‍(63) ആണ് മകന്‍ ദര്‍ശന്‍(26) തൂങ്ങിമരിച്ചത് കണ്ട് കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് രാവിലെ 9.30നാണ് സംഭവം. ദര്‍ശന്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്.സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. കോവിഡ് വന്നതോടെ ജോലി നഷ്ടമായി ഇതിന്റെ മനോവിഷമത്തിലാണ് തൂങ്ങി മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ദര്‍ശന്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇത് കണ്ട് സദാനന്ദന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

Read More
 നൂഡിൽസ് ഉണ്ടാക്കുന്നതിൽ എലിവിഷം കലർത്തിയ തക്കാളി അബദ്ധത്തില്‍ മുറിച്ചിട്ട് കഴിച്ചു;യുവതിക്ക് ദാരുണാന്ത്യം

നൂഡിൽസ് ഉണ്ടാക്കുന്നതിൽ എലിവിഷം കലർത്തിയ തക്കാളി അബദ്ധത്തില്‍ മുറിച്ചിട്ട് കഴിച്ചു;യുവതിക്ക് ദാരുണാന്ത്യം

നൂഡിൽസ് ഉണ്ടാക്കുന്നതിൽ എലിവിഷം കലർത്തിയ തക്കാളി അബദ്ധത്തിൽ മുറിച്ചിട്ട് കഴിച്ച യുവതിക്ക് ദാരുണാന്ത്യം.മുംബൈ മലാഡിലെ പാസ്കൽ വാഡിയിൽ രേഖ നിഷാദ്(35) ആണ് മരിച്ചത്.മുംബൈ മലാദിലെ പാസര്‍ വാദിയില്‍ ജൂലായ് 21നാണ് സംഭവം.ചികിത്സക്കിടെ ബുധനാഴ്ചയായിരുന്നു യുവതിയുടെ മരണം. എലികളെ കൊല്ലാൻ വിഷം കലർത്തിയ തക്കാളി വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നും ടിവി കാണുന്നതിനിടെ അബദ്ധത്തിൽ ഈ തക്കാളി മുറിച്ച് നൂഡിൽസിൽ ഇടുകയായിരുന്നുവെന്നും യുവതി ആശുപത്രിയിൽ വച്ച് പൊലീസിന് മൊഴി നൽകി. ന്യൂഡില്‍സ് കഴിച്ചതിന് പിന്നാലെ ശക്തമായ ഛര്‍ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവും […]

Read More
 പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം

പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയില്‍ രണ്ടു നില വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന മുത്തച്ഛന്‍ കാവില്‍തോട്ടം മനയില്‍ നാരായണന്‍ നമ്പൂതിരിക്ക് ഗുരുതരമായി പരുക്കേറ്റു. ചെറുമകന്‍ ഹരിനാരായണന്‍ ആണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെയാണു നാടിനെ നടുക്കിയ അപകടം. സംഭവസമയത്ത് വീട്ടില്‍ 7 പേര്‍ ഉണ്ടായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മുത്തച്ഛനും ചെറുമകനും മാത്രമാണു താഴത്തെ നിലയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരില്‍ ഒരാള്‍ മുകളിലെ നിലയിലും ബാക്കിയുള്ളവര്‍ പുറത്തുമായിരുന്നു. വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടതായി […]

Read More
 താമരശ്ശേരി അമ്പായത്തോട് ഒറ്റപ്പിലാക്കല്‍ മൂസ്സ നിര്യാതനായി

താമരശ്ശേരി അമ്പായത്തോട് ഒറ്റപ്പിലാക്കല്‍ മൂസ്സ നിര്യാതനായി

താമരശ്ശേരി അമ്പായത്തോട് ഒറ്റപ്പിലാക്കല്‍ മൂസ്സ (55) നിര്യാതനായി. കെഎസ്ഇബി കരാര്‍ ജീവനക്കാരനായിരുന്നു. പിതാവ്: യാ മൊയ്തീന്‍, ഭാര്യ സെജിന ( ഐ യു എം എല്‍ എല്‍ പി. സ്‌ക്കള്‍ കന്നുട്ടിപ്പാറ), മക്കള്‍ : ഫാസില്‍ , ആയിഷ മശാഹല്‍,സഹോദരങ്ങള്‍: പാത്തുമ്മ ,ആലി, കമ്മുക്കുട്ടി, പാത്തുമ്മ, സലാം, ഇബ്രാഹീം, സാറ ,ആസ്യ, മജീദ്, മുഹമ്മദ്, ബഷീര്‍, സൈനബ, കദീശ. മയ്യിത്ത് നിസ്‌കാരം അമ്പയത്തോട് പാറമ്മല്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ വൈകിട്ട് 7 30ന്

Read More
 അമ്മയുടെ കാറില്‍നിന്നിറങ്ങി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

അമ്മയുടെ കാറില്‍നിന്നിറങ്ങി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

അമ്മയുടെ കാറില്‍നിന്ന് ഇറങ്ങി സ്‌കൂള്‍ ബസില്‍ കയറാന്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്. കണ്ണൂര്‍ ചിറയ്ക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ ഇന്ന് രാവിലെ 7.45-നാണ് സംഭവം. കിഷോര്‍ – ലിസി ദമ്പതികളുടെ മകള്‍ നന്ദിതയാണ് മരിച്ചത്. അമ്മയുടെ കാറില്‍ നിന്നിറങ്ങി സ്‌കൂള്‍ ബസില്‍ കയറാനായി ഓടുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കണ്ണൂരിലേക്ക് വരികയായിരുന്ന […]

Read More