പത്തനംതിട്ട തിരുവല്ല വെണ്ണിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, ഭാര്യ ഫെബ മാത്യു, മകള്‍ ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്. ചാണ്ടി മാത്യൂ പാസ്റ്ററാണ്.

രാവിലെ എട്ട് മണിയോടെ വെണ്ണിക്കുളം കല്ലുപാലത്തില്‍ വച്ച് നിയന്ത്രണം തെറ്റിയ കാര്‍ ആറ്റിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബസിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

വെണ്ണിക്കുളം-ഇരവിപേരൂര്‍ റോഡില്‍ നിന്നാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത്. വെള്ളം നിറഞ്ഞു കിടന്ന തോട്ടില്‍ നല്ല ഒഴുക്കും ഉണ്ടായിരുന്നു. പതിനഞ്ച് മിനിട്ടോളം കാര്‍ വെള്ളത്തിലൂടെ ഒഴുകിയിരുന്നു. തോട്ടിലേക്ക് മറിഞ്ഞ കാര്‍ അരമണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. നാട്ടുകാരും ഫയര്‍ഫോയ്സും സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഫേബയും ബ്ലെസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു സ്വകാര്യ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *