വീണ്ടും ചെള്ളുപനി മരണം, പരശുവയ്ക്കല്‍ സ്വദേശിനി മരിച്ചു, ഒരാഴ്ചക്കിടെ ജീവന്‍ നഷ്ടമായത് രണ്ട് പേര്‍ക്ക്

വീണ്ടും ചെള്ളുപനി മരണം, പരശുവയ്ക്കല്‍ സ്വദേശിനി മരിച്ചു, ഒരാഴ്ചക്കിടെ ജീവന്‍ നഷ്ടമായത് രണ്ട് പേര്‍ക്ക്

സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) മരണം. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പരശുവയ്ക്കല്‍ സ്വദേശിനി സുബിതയാണു (38) മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ രണ്ടാമത്തെ ചെള്ളുപനി മരണമാണിത്. ആറാം തീയതിയാണ് പനിയെ തുടര്‍ന്ന് സുബിത നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ചെള്ളുപനിക്കു പുറമേ സുബിത വൃക്ക രോഗത്തിനും ചികിത്സ തേടിയിരുന്നു. വര്‍ക്കല സ്വദേശിനിയായ പതിനഞ്ചുകാരി ചെള്ള് […]

Read More
 പേരടി സദാനന്ദന്‍ നിര്യാതനായി

പേരടി സദാനന്ദന്‍ നിര്യാതനായി

കുന്ദമംഗലം ഐഎഎമ്മിന് സമീപം അടുക്കത്ത് താമസിക്കുന്ന പേരടി സദാനന്ദന്‍ (81 വയസ്) നിര്യാതനായി. ഭാര്യ: പ്രഭ, മക്കള്‍: ഷില്ലി (മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുക്കം ബ്രാഞ്ച്), ഷാലു (പ്രഭ സര്‍വ്വീസ്, മണാശ്ശേരി), മരുമകന്‍: അജി മയനാട്. സംസ്‌കാരം ഒരു മണിക്ക്.

Read More
 വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു, അപകടം തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ

വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു, അപകടം തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ

വിഴിഞ്ഞം ചൊവ്വരയില്‍ അച്ഛനും മകനും ഷോക്കേറ്റു മരിച്ചു. ചൊവ്വര സ്വദേശി അപ്പുക്കുട്ടന്‍, മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്. തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 11 കെവി ലൈനില്‍ കുടുങ്ങിയാണ് മരണമുണ്ടായതെന്നാണ് സൂചന. കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.്

Read More
 കുരിക്കത്തൂര്‍ നടുവിലുള്ളാട്ടില്‍ സുബിന അന്തരിച്ചു

കുരിക്കത്തൂര്‍ നടുവിലുള്ളാട്ടില്‍ സുബിന അന്തരിച്ചു

കുന്ദമംഗലം, കുരിക്കത്തൂര്‍ നടുവിലുള്ളാട്ടില്‍ സുബിന(32വയസ്സ്) അന്തരിച്ചു. ഭര്‍ത്താവ് ചന്ദ്രപ്രമോദ്, മക്കള്‍ നിഷാല്‍ചന്ദ്ര, നിര്‍മ്മല്‍ചന്ദ്രപിതാവ് കടായിക്കതൊടികയില്‍ ശിവദാസന്‍ (ചേന്ദമംഗലൂര്‍), മാതാവ് സുമതി. സഹോദരങ്ങള്‍ സുബിന്‍ദാസ്, സുബിജ

Read More
 തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

തൃശൂരില്‍ മെഡിക്കല്‍ കോളജില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി(47)യാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞമാസം 17 മുതല്‍ രോഗലക്ഷണമുണ്ടായിരുന്നു. പനിയും ശരീരവേദനയും തളര്‍ച്ചയുമായിരുന്നു രോഗലക്ഷണങ്ങള്‍. ഏപ്രില്‍ 19 മുതല്‍ പല ആശുപത്രികളിലായി ചികിത്സ തേടി. ഗുരുതരാവസ്ഥയിലായ ജോബിയെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ജോബിയുമായി ബന്ധപ്പെട്ടുള്ള മറ്റ് ആളുകള്‍ക്കൊന്നും രോഗലക്ഷണങ്ങളില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ക്യൂലക്സ് […]

Read More
 ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. ഇതിനിടെയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. വീട്ടില്‍ ഭക്ഷണത്തിനോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ശ്വാസം എടുക്കാന്‍ കഴിയാതെ വന്നു. ഉടന്‍ തന്നെ, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയവേ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ […]

Read More
 അമിത മദ്യപാനം; ഡി.ജെ.പാര്‍ട്ടിക്കിടെ ഐ.ടി. ജീവനക്കാരനായ യുവാവ് കുഴഞ്ഞുവീണുമരിച്ചു

അമിത മദ്യപാനം; ഡി.ജെ.പാര്‍ട്ടിക്കിടെ ഐ.ടി. ജീവനക്കാരനായ യുവാവ് കുഴഞ്ഞുവീണുമരിച്ചു

ഡിജെ പാര്‍ട്ടിക്കിടെ ഐ.ടി. ജീവനക്കാരനായ യുവാവ് കുഴഞ്ഞുവീണുമരിച്ചു. മടിപ്പാക്കം സ്വദേശിയും ടെക്കിയുമായ എസ് പ്രവീണ്‍ (23)ആണ് മരിച്ചത്. ചെന്നൈ അണ്ണാനഗറിന് സമീപമുള്ള വി.ആര്‍.മാളിലെ ബാറില്‍ നടന്ന പാര്‍ട്ടിയിലാണ് യുവാവ് കുഴഞ്ഞ് വീണ് മരിച്ചത്. അമിതമായ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവൂവെന്ന് പൊലീസ് അറിയിച്ചു. പാര്‍ട്ടിക്കിടെ കുഴഞ്ഞുവീണ പ്രവീണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേദിവസം മരണപ്പെടുകയായിരുന്നു. ഡി.ജെ. പാര്‍ട്ടി സംഘടിപ്പിച്ച മൂന്ന് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അനുമതിയില്ലാതെയാണ് ശനിയാഴ്ച […]

Read More
 നാദാപുരത്ത് വീട്ടമ്മ മരിച്ചു, ചെമ്മീന്‍ കറിയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റതാണെന്ന് സംശയം

നാദാപുരത്ത് വീട്ടമ്മ മരിച്ചു, ചെമ്മീന്‍ കറിയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റതാണെന്ന് സംശയം

കോഴിക്കോട് നാദാപുരം ചിയ്യൂരില്‍ വീട്ടമ്മ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടര്‍ന്നെന്ന് സംശയം. കരിമ്പലംകണ്ടി മൊയ്ദുവിന്റെ ഭാര്യ സുലൈഖയാണ് (42)മരിച്ചത്. വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഭക്ഷ്യവിഷബാധയാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരണം. ബുധനാഴ്ച രാത്രിയാണ് സുലൈഖയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത്. ചെമ്മീന്‍ കറി കഴിച്ചിരുന്നതായും അന്ന് രാത്രിമുതലാണ് അസ്വസ്ഥതകള്‍ തുടങ്ങിയതെന്നും കുടുംബം പറയുന്നു. വീട്ടില്‍ […]

Read More
 പാലക്കാട് രണ്ട് പോലീസുകാര്‍ മരിച്ച നിലയില്‍, മൃതദേഹങ്ങള്‍ കണ്ടെത്തിയത് പൊലീസ് ക്യാമ്പിനോട് ചേര്‍ന്നുള്ള പാടത്ത്

പാലക്കാട് രണ്ട് പോലീസുകാര്‍ മരിച്ച നിലയില്‍, മൃതദേഹങ്ങള്‍ കണ്ടെത്തിയത് പൊലീസ് ക്യാമ്പിനോട് ചേര്‍ന്നുള്ള പാടത്ത്

പാലക്കാട് നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനു സമീപത്തെ വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. കഴിഞ്ഞദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും പറയുന്നു. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങള്‍. വയലില്‍ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ സ്ഥലങ്ങളില്‍ ഷോക്കേല്‍ക്കാനുള്ള സാദ്ധ്യത തീരെയില്ലെന്നാണ് നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത് സംഭവത്തില്‍ പോലീസും […]

Read More
 വിനോദസഞ്ചാരികളുടെ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് മരണം

വിനോദസഞ്ചാരികളുടെ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് മരണം

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു. ആന്ധ്രാ സ്വദേശികളായ നൗഷാദ്(32), എട്ട് മാസം പ്രായമുള്ള നൈസ എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപെട്ട വാഹനം ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു. പൂപ്പാറ ഭഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍ പെട്ടത്. എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. പരിക്ക് പറ്റിയ ആറുപേരേയും മൂന്നാര്‍ […]

Read More