പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ കന്നട നടി ചേതന രാജ് മരണപ്പെട്ടു

പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ കന്നട നടി ചേതന രാജ് മരണപ്പെട്ടു

കന്നഡ ടെലിവിഷന്‍ താരം നടി ചേതന രാജ് (21) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെയാണ് അന്ത്യം. തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു.സര്‍ജറി നടത്തിയ കോസ്മെറ്റിക് സെന്ററില്‍നിന്ന് തിങ്കളാഴ്ചയാണ് ചേതനയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ടോടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് മരിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രാജാജിനഗറിലെ ഷെട്ടി കോസ്മെറ്റിക് സെന്ററിലാണ് നടി പ്ലാസ്റ്റിക് […]

Read More
 ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തില്‍ മരിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തില്‍ മരിച്ചു

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തില്‍ മരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാത്രി ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘റോയ്’ എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്ന സൈമണ്ട്സ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു. 2003, 2007 ലോകകപ്പുകള്‍ നേടിയ ഓസ്ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു ആന്‍ഡ്രൂ സൈമണ്ട്സ്. ഓസ്ട്രേലിയക്കായി താരം 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയന്‍ ടീമിനായി കളിക്കളത്തിലിറങ്ങി. 1998 […]

Read More
 മാല മോഷ്ടിച്ച് കടക്കുന്നതിനിടെ അപകടം, മോഷ്ടാക്കിലൊരാള്‍ മരിച്ചു

മാല മോഷ്ടിച്ച് കടക്കുന്നതിനിടെ അപകടം, മോഷ്ടാക്കിലൊരാള്‍ മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ഒരാള്‍ വാഹനാപകടത്തില്‍ മരിച്ചു. മോഷ്ടാക്കളില്‍ ഒരാളായ സജാദാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് നരുവാംമൂട് വെച്ച് ബൈക്കപകടമുണ്ടായത്. തക്കലയില്‍നിന്ന് ഒരു സ്ത്രീയുടെ 11 പവന്‍ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടയിടിച്ചായിരുന്നു അപകടം. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന അമല്‍ എന്നയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തമിഴ്നാട്ടില്‍ നിന്ന് മാല മോഷണം നടത്തിയ […]

Read More
 റിഫയുടെ മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജിലേക്ക് മാറ്റി; മരണത്തിലെ ദുരൂഹത നീങ്ങുമെന്ന് പ്രതീക്ഷ

റിഫയുടെ മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജിലേക്ക് മാറ്റി; മരണത്തിലെ ദുരൂഹത നീങ്ങുമെന്ന് പ്രതീക്ഷ

പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്ത റിഫയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തത്. എംബാം ചെയ്തതിനാൽ മൃതദേഹം കാര്യമായിട്ട് അഴുകിയിരുന്നില്ല അതിനാൽ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. മൃതദേഹം പുറത്തെടുക്കാനായി താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മാർച്ച് ഒന്നാം തിയതി ദുബായ് ഫ്ലാറ്റിൽ മരണപ്പെട്ട വ്‌ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ മരണത്തിൽ തുടക്കം മുതലെ ദുരൂഹതകൾ നിലനിന്നിരുന്നു. […]

Read More
 ഇന്‍ഡോറില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ചു, ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

ഇന്‍ഡോറില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ചു, ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

മധ്യപ്രദേശിലെ ഇന്ദോറില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ് പേര്‍ വെന്തുമരിച്ചു. ഒന്‍പതുപേരെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 3.10നാണ് സംഭവം. ആളുകള്‍ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് തീ പടര്‍ന്നത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എഴുപേരാണ് വെന്തുമരിച്ചത്. പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപെടുത്തിയ ഒന്‍പത് പേരില്‍ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിജയനഗറിലെ സ്വരണ്‍ബാഗ് കോളനിയിലെ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലേക്ക് തീപടരുകയായിരുന്നു. തുടര്‍ന്ന് കെട്ടിടത്താകമാനം തീ പിടിക്കുകയായിരുന്നു. ഷോര്‍ട്ട് […]

Read More
 മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ചു, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ചു, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ (17) ആണ് മരിച്ചത്. കറന്റ് പോയപ്പോള്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ പാവാടയില്‍ തീപിടിക്കുകയായിരുന്നു. ടിന്നര്‍ തുടച്ച് മാറ്റിവച്ചിരുന്ന വസ്ത്രമാണ് പെണ്‍കുട്ടി ധരിച്ചതെന്നാണ് വിവരം. ഇതാണ് പെട്ടെന്ന് ദേഹത്ത് തീപിടിക്കാന്‍ കാരണമായതെന്നാണ് സൂചന. ഏപ്രില്‍ 14നായിരുന്നു പെണ്‍കുട്ടിക്ക് പൊള്ളലേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Read More
 തഞ്ചാവൂരിൽ രഥഘോഷയാത്രയിൽ അപകടം; വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു

തഞ്ചാവൂരിൽ രഥഘോഷയാത്രയിൽ അപകടം; വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു

തഞ്ചാവൂരിൽ രഥഘോഷയാത്രക്കിടെ അപകടം. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. പത്ത്ത പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ആശുപത്രീയിലുള്ള പത്തിലേറെ പേരിൽ നാല് പേരുടെ നില ഗുരുതരമാണ്. തഞ്ചാവൂർ- പുത്തലൂർ റോഡിനോട് ചേർന്നുള്ള കാളിമേട് ഭാഗത്ത് വെച്ച് രഥം വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. വൈദ്യുത ലൈനില്‍ തട്ടിയ രഥം കത്തിയപ്പോള്‍ പരിഭ്രാന്തരായ ജനം വെള്ളം ഒഴിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടിയെന്ന് ഐജി ബാലകൃഷ്ണന്‍ പറഞ്ഞു. തഞ്ചാവൂര്‍ ജില്ലാ കളക്ടര്‍ ദിനേഷ് […]

Read More
 വീട്ടുകാര്‍ വഴക്കുപറഞ്ഞപ്പോള്‍ വിഷക്കായ കഴിച്ച് സുഹൃത്തുക്കളായ പെൺകുട്ടികളുടെ ആത്മഹത്യാശ്രമം ,ഒരാള്‍ മരിച്ചു

വീട്ടുകാര്‍ വഴക്കുപറഞ്ഞപ്പോള്‍ വിഷക്കായ കഴിച്ച് സുഹൃത്തുക്കളായ പെൺകുട്ടികളുടെ ആത്മഹത്യാശ്രമം ,ഒരാള്‍ മരിച്ചു

കോട്ടയം തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.സാമൂഹ്യ മാധ്യമത്തിലെ അമിത ഉപയോഗത്തെ കുറിച്ച് വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിവിഷക്കായ കഴിച്ചാണ് രണ്ട് പെൺകുട്ടികളും സ്വന്തം വീടുകളിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് പെണ്‍കുട്ടികള്‍ പരിചയപ്പെട്ടിരുന്നത്. ഇരുവരും ടിക് ടോക് വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. ഇതുമായി […]

Read More
 കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു

കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു

കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയ ദമ്പതികൾ, പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തിയിട്ടുണ്ട് ഭാര്യയുടെ ആരോഗ്യ നില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം .കഴിഞ്ഞ ആഴ്ച മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്‍റെ വിവാഹം.

Read More
 പ്രശസ്ത യൂറോളജിസ്റ് ഡോ. റോയ് ചാലി (85 ) അന്തരിച്ചു

പ്രശസ്ത യൂറോളജിസ്റ് ഡോ. റോയ് ചാലി (85 ) അന്തരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസറും,യൂറോളജി വിഭാഗം മുൻ മേധാവിയും ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായ ഡോ. റോയ് ചാലി (85 വയസ്സ്)  ഇന്ന് പുലർച്ചെ സ്വന്തം വസതിയിൽ അന്തരിച്ചു.മൃതദേഹം ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പട്ടേരി ചാലിയിൽ ഹൗസിലും ശേഷം 12 മുതൽ 1 മണി വരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പൊതു ദർശനത്തിനു വെക്കും. അതിനുശേഷം ജന്മനാടായ കൊച്ചിയിലെ മുളന്തുരുത്തിയിലേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ രാവിലെ 10:00 മണിക്ക് മുളന്തുരുത്തി […]

Read More