നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവം; രാഷ്ട്രപതിക്ക് പരാതി അയച്ച് അതിജീവിത; അന്തിമവാദം നാളെ

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവം; രാഷ്ട്രപതിക്ക് പരാതി അയച്ച് അതിജീവിത; അന്തിമവാദം നാളെ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യല്‍ ഓഫീസര്‍മാരും ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വകുപ്പുതല നടപടിയില്‍ ഒതുക്കാന്‍ നീക്കം നടക്കുന്നു. അതിനാല്‍ ക്രിമിനല്‍ നിയമപ്രകാരം നടപടി എടുക്കണം എന്നാണ് അതിജീവിതയുടെ ആവശ്യം. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും […]

Read More
 ശബരിമലയില്‍ ദിലീപിന്റെ വിഐപി ദര്‍ശനം: ഒരു സഹായവും ചെയ്തിട്ടില്ലെന്ന് പൊലീസ്; മുന്‍ നിരയില്‍ അവസരമൊരുക്കിയത് ദേവസ്വം ഗാര്‍ഡുകളെന്നും റിപ്പോര്‍ട്ട്

ശബരിമലയില്‍ ദിലീപിന്റെ വിഐപി ദര്‍ശനം: ഒരു സഹായവും ചെയ്തിട്ടില്ലെന്ന് പൊലീസ്; മുന്‍ നിരയില്‍ അവസരമൊരുക്കിയത് ദേവസ്വം ഗാര്‍ഡുകളെന്നും റിപ്പോര്‍ട്ട്

കൊച്ചി: സന്നിധാനത്ത് നടന്‍ ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ശബരിമല സ്പെഷല്‍ പൊലീസ് ഓഫീസറുടെ റിപ്പോര്‍ട്ട്. ദേവസ്വം ഗാര്‍ഡുകളാണ് ദിലീപിന് മുന്‍നിരയില്‍ സ്ഥാനം ഉറപ്പാക്കിയതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വിഷയം പരിഗണിക്കും. ഹരിവരാസനം കീര്‍ത്തനം പാടുന്ന സമയം മുഴുവനും സന്നിധാനത്തിന് മുന്നില്‍ നില്‍ക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത് ദേവസ്വം ഗാര്‍ഡുകളാണ്. പൊലീസ് ഇക്കാര്യത്തില്‍ ഒരു സഹായവും ചെയ്തിട്ടില്ല. ദിലീപിനും സംഘത്തിനും പൊലീസിന്റെ ഭാഗത്തു നിന്നും ഒരു സംരക്ഷണവും പരിരക്ഷയും നല്‍കിയിട്ടില്ല. […]

Read More
 ദിലീപിന് ശബരിമലയില്‍ വി.ഐ.പി പരിഗണന; വിമര്‍ശനവുമായി ഹൈക്കോടതി

ദിലീപിന് ശബരിമലയില്‍ വി.ഐ.പി പരിഗണന; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: നടന്‍ ദിലീപ് ശബരിമലയില്‍ വി.ഐ.പി ദര്‍ശനം നടത്തിയതില്‍ വിമര്‍ശനവുമായി ഹൈകോടതി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ദീലിപ് ക്യൂ ഒഴിവാക്കി പോലീസുകാര്‍ക്കൊപ്പം ദര്‍ശനത്തിന് എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാത്രി 11ന് ഹരിവരാസനം പാടി നടയടക്കുന്ന വേളയില്‍ തിരുനടയില്‍ എത്തി. ഹരിവരാസനം പാടി നടയടച്ചശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ദിലീപ് ഇന്ന് പുലര്‍ച്ചെ […]

Read More
 ദിലീപിന് ആശ്വാസം; നടിയെ ആക്രമിച്ച കേസില്‍ ജാമ്യം റദ്ദാക്കില്ല

ദിലീപിന് ആശ്വാസം; നടിയെ ആക്രമിച്ച കേസില്‍ ജാമ്യം റദ്ദാക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന് ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണണെന്ന ഹര്‍ജിയിലെ ഉത്തരവില്‍ വിചാരണ കോടതി നടത്തിയ പരാമര്‍ശങ്ങള്‍, ഒരു കാരണവശാലും കേസിന്റെ അന്തിമ വിചാരണയെ ബാധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. യാതൊരു സ്വാധീനവും കൂടാതെ പ്രധാന കേസിലെ അന്തിമ വിചാരണ […]

Read More
 ദിലീപിന് ഇന്ന് നിര്‍ണായകം; ജാമ്യം റദ്ദാക്കണമെന്ന അപ്പീലില്‍ വിധി ഇന്ന്

ദിലീപിന് ഇന്ന് നിര്‍ണായകം; ജാമ്യം റദ്ദാക്കണമെന്ന അപ്പീലില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് അപ്പീലില്‍ വിധി പറയുന്നത്. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സര്‍ക്കാരിന്റെ ആരോപണം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Read More
 ദിലീപിന് കനത്ത തിരിച്ചടി; അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു; ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

ദിലീപിന് കനത്ത തിരിച്ചടി; അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു; ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി സിംഗിള്‍ ജഡ്ജിന്റേതാണ് ഉത്തരവ്. പരാതിക്കാരിയ്ക്ക് ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ ജഡ്ജ് ഇന്ന് പറഞ്ഞു. ജില്ലാ ജഡ്ജി വസ്തുതാപരമായി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റേയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടണമെന്നും കോടതി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് […]

Read More
 രഞ്ജിത്ത് മാരാർക്ക് ദിലീപുമായി ബന്ധമെന്ന് പ്രോസിക്യൂഷൻ;നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി

രഞ്ജിത്ത് മാരാർക്ക് ദിലീപുമായി ബന്ധമെന്ന് പ്രോസിക്യൂഷൻ;നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി

നടിയെ ആക്രമിച്ച കേസില്‍ അമിക്കസ് ക്യൂറിയായി നിയോഗിച്ച രഞ്ജിത് മാരാരെ സ്ഥാനത്ത് നിന്ന് ഒഴിവാക്കും.ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ കേസിൽ കോടതിയെ സഹായിക്കാനായി കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് മാരാരെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. അതിജീവിതയും പ്രോസിക്യൂഷനും എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കാന്‍ രഞ്ജിത് മാരാരും അപേക്ഷ നല്‍കി. അമിക്കസ് ക്യൂറിയായി നിയമിച്ചത് ഒഴിവാക്കണമെന്നാണ് അഡ്വ. രഞ്ജിത് മാരാരുടെ ആവശ്യം. ഈ കേസുമായി സഹകരിക്കാന്‍ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെന്നും രഞ്ജിത് മാരാര്‍ കോടതിയെ അറിയിച്ചു.രഞ്ജിത്ത് […]

Read More
 നടിയെ ആക്രമിച്ച കേസ്; തനിക്കെതിരെ ഇപ്പോളും ഭീഷണി; ബാലചന്ദ്ര കുമാർ

നടിയെ ആക്രമിച്ച കേസ്; തനിക്കെതിരെ ഇപ്പോളും ഭീഷണി; ബാലചന്ദ്ര കുമാർ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വീണ്ടും പ്രധാന സാക്ഷിയായ ബാലചന്ദ്ര കുമാര്‍. ദിലീപ് കോടതിയിൽ നൽകിയത് തെറ്റായ വിവരങ്ങൾ ആണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും ബാലചന്ദ്ര കുമാർ ആരോപിച്ചു. ചികിത്സ നിഷേധിക്കാനായിരുന്നു ശ്രമം. തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. കേസില്‍ നാല്‍പ്പത് ദിവസം വിസ്തരിച്ചു. പറയാനുള്ളത് പൂര്‍ണ്ണമായും കോടതിയില്‍ പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് വിസ്താരം പൂര്‍ത്തിയാക്കിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ‘ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തില്‍ […]

Read More
 സ്ത്രീകളോട് വളരെ ബഹുമാനവും സ്നേഹവും കാണിക്കുന്ന ആളാണ് ദിലീപേട്ടൻ, ആരോ കെട്ടി ചമച്ച ഒരു സംഭവമാണത്: പ്രവീണ

സ്ത്രീകളോട് വളരെ ബഹുമാനവും സ്നേഹവും കാണിക്കുന്ന ആളാണ് ദിലീപേട്ടൻ, ആരോ കെട്ടി ചമച്ച ഒരു സംഭവമാണത്: പ്രവീണ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ജനപ്രീയ നായകനായി തിളങ്ങുന്ന നടൻ കൂടിയാണ് ദിലീപ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട സിനിമകളിൽ മുൻ പന്തിയിൽ തന്നെയാണ് എന്നും മലയാളത്തിൽ ദിലീപ് ചിത്രങ്ങളുടെ സ്ഥാനം.എന്നാൽ വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ കാരണം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആരാധകരിൽ നിന്ന് താരം നേരിട്ടിരുന്നു. ആ സമയത്ത് പലരും ദിലീപിനെ കുറ്റപ്പെടുത്തിക്കൊണ്ട് എത്തിയെങ്കിലും ഇപ്പോൾ നിരവധി താരങ്ങളാണ് ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. […]

Read More
 ഇത് കലക്കും….റാഫിക്കൊപ്പം ദിലീപും ജോജുവും, വോയ്സ് ഓഫ് സത്യനാഥൻ’ മോഷൻ പോസ്റ്റർ എത്തി

ഇത് കലക്കും….റാഫിക്കൊപ്പം ദിലീപും ജോജുവും, വോയ്സ് ഓഫ് സത്യനാഥൻ’ മോഷൻ പോസ്റ്റർ എത്തി

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി.ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. […]

Read More