അഫ്ഗാനിസ്ഥാനില്‍ ഭൂചലനം, വ്യാപക ദുരന്ത സാധ്യത
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ പ്രവിശ്യയായ നംഗഹാറില്‍ ഇരുപതോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കുനാര്‍, നംഗര്‍ഹാര്‍ എന്നീ പ്രവിശ്യകളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു. 13 തുടര്‍ചലനങ്ങള്‍ ഉണ്ടായതായാണ് വിവരം. ഇതോടെ പലരും വീടുകള്‍ വിട്ട് പുറത്തേക്കോടി. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മേഖലയിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പരിക്കേറ്റവരെ ചികിത്സിക്കാന്‍ മെഡിക്കല്‍ സ്റ്റാഫിനെയും വഹിച്ചുള്ള ഹെലികോപ്റ്റര്‍ കുനാറിലെത്തി. […]
Read More
