അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇപ്പോള്‍ മരണം 920 ആയി. 600 പേര്‍ക്ക് പരിക്കേറ്റെന്ന് അഫ്ഗാന്‍ മന്ത്രി പറഞ്ഞു. താലിബാന്‍ സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറിലധികം വീടുകള്‍ തകര്‍ന്നതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ പറഞ്ഞു. തുടര്‍ചലനങ്ങളില്‍ പാകിസ്ഥാനിലും നാശനഷ്ടങ്ങളുണ്ട്.

റിക്ടര്‍ സ്‌കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണിത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *