പത്താംതരം, ഹയർ സെക്കണ്ടറി തുല്യതാ രജിസ്ട്രേഷൻ തുടങ്ങി

പത്താംതരം, ഹയർ സെക്കണ്ടറി തുല്യതാ രജിസ്ട്രേഷൻ തുടങ്ങി

പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താം തരം, ഹയർ സെക്കണ്ടറി തുല്യതാ കോഴ്സുകളിൽ രജിസ്ട്രേഷൻ തുടങ്ങി. ക്യാമ്പെയ്നിൻ്റെ ജില്ലാതല ഉദ്ഘാടനം പഠിതാവ് സരിതയ്ക്ക് രജിസ്ട്രേഷൻ നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവ്വഹിച്ചു. ഏഴാം തരം വിജയിച്ചവർക്കും എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠനം അവസാനിച്ചവർക്കും പരാജയപ്പെട്ടവർക്കും പത്താം തരം തുല്യതയ്ക്ക് രജിസ്റ്റർ ചെയ്യാം. 17 വയസ്സ് പൂർത്തിയായിരിക്കണം. രജിസ്ട്രേഷൻ ഫീസ് 100 രൂപ, കോഴ്സ് ഫീസ് 1750 രൂപ. […]

Read More
 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല;ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ടൈം ടേബിള്‍ പുനസംഘടിപ്പിക്കും

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല;ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ടൈം ടേബിള്‍ പുനസംഘടിപ്പിക്കും

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. മുന്‍കരുതലിന്റെ ഭാഗമെന്ന നിലയ്ക്കാണ് ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് തല്‍ക്കാലം വീട്ടിലിരുന്ന് പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. അൺ എയ്ഡഡ്, സിബിഎസ്ഇ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ മേഖലകൾക്കും സ്കൂളുകൾ അടക്കുന്നത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. […]

Read More
 മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ ആക്രമിച്ചു

മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ ആക്രമിച്ചു

മതപരിവർത്തനം ആരോപിച്ച്​ മധ്യപ്രദേശില്‍ ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂൾ ആക്രമിച്ചു.വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്‍റ്​ ജോസഫ് സ്‌കൂളിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനിടെയാണ് ആക്രമണം നടന്നത്.​ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി കെട്ടിടത്തിന് നേരെ കല്ലെറിയുകയായിരുന്നു എന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. എട്ട്​ വിദ്യാർഥികളെ സ്കൂൾ അധികൃതർ മതംമാറ്റിയെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ്​ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബജ്രംഗ്ദൾ,വി എച്ച്പി പ്രവർത്തകരാണെന്നാണ് ആരോപണം.സ്കൂൾ കോമ്പൗണ്ടിൽ വൻ ജനക്കൂട്ടം മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് […]

Read More
 ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും; ജൂലൈ ഒന്നിന് അവസാന വര്‍ഷ ക്ലാസ്

ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും; ജൂലൈ ഒന്നിന് അവസാന വര്‍ഷ ക്ലാസ്

ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും. പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികളും ആന്റിജന്‍ പരിശോധന നടത്തണം. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവരെ മറ്റൊരു ഹാളില്‍ ഇരുത്തും. പരീക്ഷാഹാളില്‍ രണ്ടുമീറ്റര്‍ അകലത്തില്‍ വിദ്യാര്‍ഥികളെ ഇരുത്തണം. പരീക്ഷാ ക്രമീകരണങ്ങള്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജൂലായ് ഒന്നിന് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കും. അത് വിലയിരുത്തി ക്രമേണ മറ്റു ക്ലാസുകളും ആരംഭിക്കും. തിയറി ക്ലാസുകള്‍ കോളേജ് തുറന്നാലും ഓണ്‍ലൈനായിത്തന്നെ […]

Read More
 സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി. കുട്ടികളുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയമെന്ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചു. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.10, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷയ്ക്ക് 30% വീതം വെയ്റ്റേജ് നൽകുമെന്നും 12ാം ക്ലാസിലെ പ്രീ –ബോർ‍ഡ് പരീക്ഷയ്ക്ക് 40% വെയ്റ്റേജ് നൽകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ […]

Read More