ബിഹാറില്‍ ടെറ്റ് പരീക്ഷയും മാറ്റിവെച്ചു
പാട്‌ന: ബിഹാറിലെ ടെറ്റ് പരീക്ഷയും മാറ്റിവെച്ചു. ജൂണ്‍ 26 മുതല്‍ 28 വരെ നടക്കാനിരുന്ന ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് വ്യക്തമാക്കി. ജൂണ്‍ 28,29 തീയതികളില്‍ ബിഹാര്‍ പബ്ലിക് സര്‍വീസ് കമീഷന്‍ ഹെഡ്മാസ്റ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി പരീക്ഷ നടത്തുന്നുണ്ട്. ഇതുകൊണ്ടാണ് ടെറ്റ് പരീക്ഷ മാറ്റിയതെന്നാണ് പുറത്തുവരുന്ന ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. യു.ജി.സി നെറ്റ്, നീറ്റ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദങ്ങള്‍ […]
Read More