കോഴിക്കോട് എൻ.ഐ.ടിയിലെ ദളിത് വിദ്യാർഥിയുടെ സസ്പെൻഷൻ; ഫ്രറ്റേണിറ്റി മാർച്ചിൽ പ്രതിഷേധമിരമ്പി
എൻ.ഐ.ടി കാമ്പസിൽ വർഗീയാന്തരീക്ഷം സൃഷ്ടിച്ച് പരിപാടി സംഘടിപ്പിച്ച ആർ.എസ്.എസിനെതിരിൽ പ്രതിഷേധിച്ച ദളിത് വിദ്യാർഥിക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ നൽകിയ നടപടിക്കെതിരിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എൻ.ഐ.ടി കാമ്പസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കാമ്പസ് ഗേറ്റിനു സമീപം പോലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി തഷരീഫ് കെ.പി മാർച്ച് ഉദ്ഘാടനം ചെയ്തു. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥിയെ തിരിച്ചെടുക്കണമെന്നും എൻ.ഐ.ടി കാവിവൽക്കരണ ശ്രമങ്ങൾക്കെതിരിൽ വലിയ സമരങ്ങൾ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് നഈം […]
Read More