പന്തിരിക്കരയില്‍ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം;കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന

പന്തിരിക്കരയില്‍ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം;കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന

കോഴിക്കോട് പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എവിടെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്‍റെ ബന്ധുക്കളുടെ ഫോണിലേക്കെത്തിയ വാട്‍സ് ആപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പിന്നിലെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശിയെന്നാണ് സൂചന. ഇയാള്‍ വിദേശത്ത് ബിസിനസ് നടത്തുന്നുമുണ്ട്. നിലവില്‍ വിദേശത്തുള്ള ഇയാള്‍ അവിടെ നിന്നും […]

Read More
 കോഴിക്കോട് യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി;ഭീഷണി

കോഴിക്കോട് യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി;ഭീഷണി

കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടു പോയതായാണ് പരാതി. ദുബായിൽ നിന്നും മെയ് മാസത്തിലാണ് ഇയാൾ നാട്ടിൽ എത്തിയത്. അതിന് ശേഷം മെയ് 23ന് ജോലിക്കെന്ന് പറഞ്ഞ് കോഴിക്കോടേക്ക് പോയിരുന്നു. പിന്നീടാണ് ഇര്‍ഷാദിന്റെ വീട്ടിലേക്ക് ഭീഷണി സന്ദേശം വന്നത്. ഇര്‍ഷാദ് ദുബായിയില്‍ നിന്ന് വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവന്നിരുന്നുവെന്നും അത് തിരിച്ചുതരണമെന്നും പറഞ്ഞാണ് സന്ദേശങ്ങള്‍ വരുന്നത്. പോലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യഘട്ടത്തില്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. […]

Read More
 ‘കേരളത്തില്‍ നീതി ഉറപ്പാക്കാനാവില്ല’സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണം, ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി ഇ.ഡി,നിര്‍ണായക നീക്കം

‘കേരളത്തില്‍ നീതി ഉറപ്പാക്കാനാവില്ല’സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണം, ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി ഇ.ഡി,നിര്‍ണായക നീക്കം

സ്വര്‍ണക്കള്ളകടത്ത് കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ ഡി സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി.കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം.കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ഇഡിയുടെ നീക്കം. നിലവില്‍ എറണാകുളത്ത് കോടതിയിലാണ് സ്വര്‍ണക്കടത്ത് കേസുള്ളത്. സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനിടയിലാണ് ഇഡിയുടെ നിര്‍ണ്ണായക നീക്കം. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഉന്നത തല കൂടിയാലോചനകള്‍ക്ക് ശേഷമാണ് […]

Read More
 കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 1.783 കിലോ സ്വര്‍ണ്ണം പൊലീസ് പിടികൂടി

കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 1.783 കിലോ സ്വര്‍ണ്ണം പൊലീസ് പിടികൂടി

കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് വിദേശത്ത് നിന്നും കടത്തിയ 88 ലക്ഷം രൂപ വില വരുന്ന 1.783 കിലോ സ്വര്‍ണ്ണമാണ് താനാളൂര്‍ സ്വദേശി നിസാമുദ്ദീനില്‍ നിന്നും പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തിലാണ് നിസാമുദ്ദീന്‍ എത്തിയത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. മിക്സിക്കകത്ത് ഒളിപ്പിച്ചാണ് […]

Read More
 ഇറച്ചിവെട്ടു യന്ത്രത്തിലെ സ്വർണ്ണക്കടത്ത് കേസ്;ചലച്ചിത്ര നിർമാതാവ് കസ്റ്റംസിന്റെ പിടിയിൽ

ഇറച്ചിവെട്ടു യന്ത്രത്തിലെ സ്വർണ്ണക്കടത്ത് കേസ്;ചലച്ചിത്ര നിർമാതാവ് കസ്റ്റംസിന്റെ പിടിയിൽ

ഇറച്ചിവെട്ടു യന്ത്രത്തിലെ സ്വർണ്ണക്കടത്ത് കേസിൽ സിനിമാ നിർമാതാവ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ. കസ്റ്റഡിയിലായത് വാങ്ക്, ചാർമിനാർ എന്നീ സിനിമകളുടെ നിർമാതാവ് കെ പി സിറാജുദ്ദീനാണ് പിടിയിലായത്. ഏപ്രില്‍ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തില്‍നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്തിയത്. ഇത്തരത്തില്‍ മുന്‍പും സ്വര്‍ണം കടത്തിയിരുന്നെന്ന് കസ്റ്റംസ് […]

Read More
 കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട, രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി, സ്വര്‍ണം കടത്തിയത് ദേഹത്ത് വെച്ചുകെട്ടി

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട, രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി, സ്വര്‍ണം കടത്തിയത് ദേഹത്ത് വെച്ചുകെട്ടി

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത് കണ്ടെത്തി കസ്റ്റംസ്. രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. യാത്രക്കാരന്റെ ഇരുകാലുകളിലും വെച്ചുകെട്ടിയായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. നാദാപുരം സ്വദേശി ജുനൈദാണ് അറസ്റ്റിലായത്. വിമാനമിറങ്ങി ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു പേരെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു. കുറ്റ്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്ദമംഗലം സ്വദേശി കബീര്‍ എന്നിവരാണ് പിടിയിലായത്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരില്‍ […]

Read More
 കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട, ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട, ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കുറ്റ്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്ദമംഗലം സ്വദേശി കബീര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞാഴ്ചയും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ച് 766 ഗ്രാം വീതം മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. മൂന്നു കാപ്‌സ്യൂളുകളിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വര്‍ണക്കടത്ത് കേസുകളാണ് […]

Read More
 കണ്ണൂർ വീമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം പിടികൂടി

കണ്ണൂർ വീമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം പിടികൂടി

കണ്ണൂർ വീമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം പിടികൂടി. ശുചി മുറിയിൽ ഉപേക്ഷിച്ച നിലയിൽ 268 ഗ്രാം സ്വർണവും കർണാടക സ്വദേശി മുഹമ്മദ് ഡാനിഷിൽ നിന്ന് 390 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.

Read More
 നെടുമ്പാശേരിയിൽ സ്വർണ വേട്ട;ഇറച്ചിമുറിക്കുന്ന യന്ത്രത്തില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം

നെടുമ്പാശേരിയിൽ സ്വർണ വേട്ട;ഇറച്ചിമുറിക്കുന്ന യന്ത്രത്തില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം

നെടുമ്പാശേരിയിൽ സ്വർണ വേട്ട. ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ രണ്ടരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്.പാഴ്‌സലായി കാര്‍ഗോയിലെത്തിയ യന്ത്രം കസ്റ്റംസ് പിടികൂടുകയായിരുന്നു.ഗള്‍ഫില്‍നിന്ന് കൊച്ചി തൃക്കാക്കരയിലെ വിലാസത്തില്‍ ഇറക്കുമതി ചെയ്ത യന്ത്രത്തിനുള്ളില്‍നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്.തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ ഉടമ സിറാജുദ്ദീന്റെ പേരിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ യന്ത്രം എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ യന്ത്രം പരിശോധിച്ചതോടെ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഗ്യാസ് കട്ടറടക്കം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ യന്ത്രം പൊളിച്ച് സ്വര്‍ണം പുറത്തെടുത്തത്.അതേസമയം, കരിപ്പൂര്‍ […]

Read More
 വിവാദ വെളിപ്പെടുത്തല്‍; സ്വപ്‌നയ്ക്ക് നോട്ടീസ് അയച്ച് ഇഡി; നാളെ ചോദ്യം ചെയ്യും

വിവാദ വെളിപ്പെടുത്തല്‍; സ്വപ്‌നയ്ക്ക് നോട്ടീസ് അയച്ച് ഇഡി; നാളെ ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്‌നയ്ക്ക് നോട്ടീസ് അയച്ചു.സ്വപ്നയുടെ ശബ്ദരേഖ തിരക്കഥ പ്രകാരമാണെന്ന വെളിപ്പെടുത്തലിലാണ് ഇ.ഡി വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് പുതിയ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽകൂടി വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കൂടുതൽ പരിശോധനയുടെ ഭാഗമായാണ് എൻഫോഴ്മെന്റ് ചോദ്യംചെയ്യുന്നത്.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ […]

Read More