സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍; പവന് 55680 രൂപയായി

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍; പവന് 55680 രൂപയായി

കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. പവന് 55680 രൂപയായി. 600 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 6960 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്. അമേരിക്ക പലിശ നിരക്ക് കുത്തനെ കുറച്ചതോടെ കുതിച്ചുയരുകയാണ് സ്വര്‍ണവില. മേയ് 20ന് ശേഷം വീണ്ടും സര്‍വകാല റെക്കോഡിലെത്തി.

Read More
 സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; ഇന്ന് പവന് 320 രൂപ കൂടി

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; ഇന്ന് പവന് 320 രൂപ കൂടി

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് . ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 രൂപയാണ്. കഴിഞ്ഞ ദിവസമാണ് വില 1000 രൂപയോളം കൂടിയത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയില്‍ എത്തിയിരുന്നു.

Read More
 ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം; 13 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം; 13 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 13 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ചെരിപ്പിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചു കൊണ്ടു വന്നതായിരുന്നു സ്വര്‍ണം. ക്വാലാലംപൂരില്‍ നിന്നും വന്ന വനിതാ യാത്രക്കാരിയില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. അഞ്ച് കഷണങ്ങളാക്കി മുറിച്ച് സ്വര്‍ണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.

Read More
 സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു

സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു

കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു. പവന്‍ വില 760 രൂപയിലേക്കാണ് താഴ്ന്നത്. 51,200 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 95 രൂപ കുറഞ്ഞ് 6,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,960 രൂപയുടെ കുറവ് വിപണിയില്‍ രേഖപ്പെടുത്തി. ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 […]

Read More
 ബജറ്റിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ കുറവ്; 2000രൂപ കുറഞ്ഞു

ബജറ്റിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ കുറവ്; 2000രൂപ കുറഞ്ഞു

ബജറ്റിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ കുറവ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ പവന് 2000രൂപ കുറഞ്ഞു. സ്വര്‍ണവില പവന് 51,960 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 ആയി. ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു. സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് പ്രതിഫലിച്ചിരിക്കുകയാണ്.കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ ആകെ കുറഞ്ഞത് 2040 രൂപയാണ്. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ […]

Read More
 കണ്ണൂരില്‍ വീണ്ടും വെള്ളിനാണയങ്ങളും മുത്തുകളും കണ്ടെത്തി; കിട്ടിയത് അതേകുഴിയില്‍

കണ്ണൂരില്‍ വീണ്ടും വെള്ളിനാണയങ്ങളും മുത്തുകളും കണ്ടെത്തി; കിട്ടിയത് അതേകുഴിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വീണ്ടും വെള്ളിനാണയങ്ങളും മുത്തുകളും ലഭിച്ചു. ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ ലഭിച്ച സ്ഥലത്തുനിന്നാണ് ഇവ കണ്ടെടുത്തത്. പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ധാരാളം മഴക്കുഴികള്‍ കുഴിച്ചിരുന്നു. നേരത്തെയും കണ്ണൂരില്‍ നിന്ന് നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണലോക്കറ്റുകളും പതക്കങ്ങളും നാണയങ്ങളുമാണ് കണ്ടെത്തിയിരുന്നത്. ചെങ്ങളായിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഇവ ലഭിച്ചത്. മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്. ഇവ പൊലീസ് കോടതിയില്‍ ഹാജരാക്കി. സ്വര്‍ണ ലോക്കറ്റുകള്‍, പതക്കങ്ങള്‍, മോതിരങ്ങള്‍ എന്നിവയാണ് പാത്രത്തില്‍ ഉണ്ടായിരുന്നത്. […]

Read More
 കണ്ണൂരില്‍ മഴക്കുഴി നിര്‍മ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയത് ഒരു കുടം; ബോംബാണെന്ന് കരുതി വലിച്ചെറിഞ്ഞു; ചിതറി വീണത് സ്വര്‍ണവും വെള്ളിയും മുത്തും

കണ്ണൂരില്‍ മഴക്കുഴി നിര്‍മ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയത് ഒരു കുടം; ബോംബാണെന്ന് കരുതി വലിച്ചെറിഞ്ഞു; ചിതറി വീണത് സ്വര്‍ണവും വെള്ളിയും മുത്തും

കണ്ണൂര്‍: മഴക്കുഴി നിര്‍മ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയത് നിധി കുംഭം. ശ്രീകണ്ഠാപുരം നഗരസഭയിലെ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്‌കൂളിന് സമീപത്തു നിന്നാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങളും നാണയങ്ങളും കണ്ടെത്തിയത്. പുതിയ പുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ആഭരണങ്ങള്‍ ലഭിച്ചത്. 17 മുത്തുമണി, 13 സ്വര്‍ണ ലോക്കറ്റ്, കാശു മാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയ കാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മല്‍ നിരവധി വെള്ളി നാണയങ്ങള്‍ […]

Read More
 കൊച്ചിയില്‍ വീണ്ടും സ്വര്‍ണവേട്ട; ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; പിടിച്ചെടുത്തത് 1.35 കിലോ; മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചിയില്‍ വീണ്ടും സ്വര്‍ണവേട്ട; ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; പിടിച്ചെടുത്തത് 1.35 കിലോ; മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലപ്പുറം സ്വദേശിയില്‍നിന്ന് കസ്റ്റംസ് 1.35 കിലോ സ്വര്‍ണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് റിയാദില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു.ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ രണ്ട് തങ്കക്കട്ടികളായാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചത്. വിപണിയില്‍ 99.84 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Read More
 സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; 54,000ന് മുകളില്‍

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; 54,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 240 രൂപ വര്‍ധിച്ചതോടെ 54000 കടന്നു. നിലവില്‍ 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് തിരിച്ചുകയറി 53,000ന് മുകളില്‍ എത്തിയത്. ദിവസങ്ങള്‍ക്കകം […]

Read More
 സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് നാല്‍പ്പത് രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിവില 6610 രൂപയും ഒരു പവന് 52,880 രൂപയുമായി. സംസ്ഥാനത്തെ വെള്ളി നിരക്കിലും മാറ്റം വന്നു. ഒരു ഗ്രാം വെള്ളി വില ഇന്ന് 97.90 രൂപയും ഒരു കിലോ വെള്ളി വില 97,900 രൂപയുമാണ്. മെയ് മാസം വലിയ വര്‍ധനവായിരുന്നു സ്വര്‍ണവിലയിലുണ്ടായത്.

Read More