ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; 800ഓളം പേരെ ഒഴിപ്പിച്ചു

ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; 800ഓളം പേരെ ഒഴിപ്പിച്ചു

ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ റുവാങ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വടക്കന്‍ സുലവേസി പ്രവിശ്യയിലെ 800ഓളം പേരെ ഒഴിപ്പിച്ചു. റുവാങ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതം ചൊവ്വാഴ്ച മുതല്‍ മൂന്നിലേറെ തവണ പൊട്ടിത്തെറിച്ചു. ഇതേതുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍. രാജ്യത്ത് സമീപകാലത്തുണ്ടായ ഭൂകമ്പങ്ങളാണ് പൊട്ടിത്തെറിക്ക് കാരണമെന്നും തുടര്‍ന്നും സ്ഫോടനത്തിനുള്ള സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ദ്വീപ് നിവാസികള്‍ സ്ഥലം ഒഴിയണമെന്നും അധികൃതര്‍ അറിയിച്ചു. പര്‍വതത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വിലക്കി. 838 പേരാണ് ദ്വീപിലെ ആകെയുള്ള […]

Read More
 അവിവാഹിതർ ഒരുമിച്ച് താമസിക്കുന്നതും,വിവാഹപൂർവ ലൈം​ഗികതയും നിരോധിച്ച് നിയമം പാസാക്കി ഇന്തോനേഷ്യ,

അവിവാഹിതർ ഒരുമിച്ച് താമസിക്കുന്നതും,വിവാഹപൂർവ ലൈം​ഗികതയും നിരോധിച്ച് നിയമം പാസാക്കി ഇന്തോനേഷ്യ,

വിവാഹപൂർവ ലൈംഗികബന്ധവും അവിവാഹിതർ ഒരുമിച്ച് താമസിക്കുന്നതും നിരോധിച്ച് ഇന്തോനേഷ്യ.ഇതുമായി ബന്ധപ്പെട്ട് നിയമം പാസാക്കി ഇന്തോനേഷ്യൻ സർക്കാർ,നിയമം ലംഘിക്കുന്നവർക്ക് വ്യഭിചാരക്കുറ്റത്തിന് ഒരുവർഷം വരെ തടവുശിക്ഷ ലഭിക്കും. സ്വദേശികൾക്കും രാജ്യത്തെത്തുന്ന വിദേശികൾക്കും നിയമം ബാധകമാണ്. ഏകപക്ഷീയമായാണ് പാർലമെന്റ് നിയമം പാസാക്കിയത്.പ്രസിഡന്റിനെയോ സർക്കാർ സ്ഥാപനങ്ങളെയോ അപമാനിക്കുകയോ ഇന്തോനേഷ്യൻ മൂല്യത്തിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്നതും പുതിയ ക്രിമിനൽ ചട്ടപ്രകാരം കുറ്റകരമാണ്. രാജ്യത്തിന്റെ പ്രസിഡന്റിനെ അപമാനിക്കുന്നത് മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭർത്താവിൽ […]

Read More