തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ആര് നേടും

തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ആര് നേടും

തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കാല്‍ നൂറ്റാണ്ടായി മമ്പറം ദിവാകരന്റെ കയ്യിലുള്ള ആശുപത്രിയുടെ ഭരണം ഇത്തവണ കൈവിടുമോ എന്നാണ് ഈ തെരേെഞ്ഞടുപ്പിന്റെ പ്രത്യേകത. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയാണിത്. മുപ്പത് കൊല്ലമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരന്‍ മുന്‍കൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്. അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിക്കുന്നത്. […]

Read More
 മുല്ലപ്പെരിയാർ വിവാദത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹം; പുതിയ ഡാം ഉണ്ടാക്കുന്നവരെ സമരം തുടരും; കെ സുധാകരൻ

മുല്ലപ്പെരിയാർ വിവാദത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹം; പുതിയ ഡാം ഉണ്ടാക്കുന്നവരെ സമരം തുടരും; കെ സുധാകരൻ

. മുല്ലപ്പെരിയാർ വിവാദങ്ങളിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമെന്നെന്നും പുതിയ ഡാം ഉണ്ടാകുന്നത് വരെ കോൺഗ്രസ് സമരം തുടരുമെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം, കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം ,എന്ന സന്ദേശവുമായി ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. രാവിലെ പതിനൊന്നരക്കാണ് സമരം ആരംഭിച്ചത്.വണ്ടിപ്പെരിയാർ മുതൽ വാളാടി വരെ നാല് കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സമരം […]

Read More
 കര്‍ഷകര്‍ക്കു മുന്നില്‍ ഫാസിസ്റ്റ് പ്രധാനമന്ത്രി മുട്ടുമടക്കിയെന്ന് കെ സുധാകരന്‍ കര്‍ഷകരോഷത്തെ ഭയന്ന് പിന്‍മാറ്റമെന്ന് ഉമ്മന്‍ ചാണ്ടി

കര്‍ഷകര്‍ക്കു മുന്നില്‍ ഫാസിസ്റ്റ് പ്രധാനമന്ത്രി മുട്ടുമടക്കിയെന്ന് കെ സുധാകരന്‍ കര്‍ഷകരോഷത്തെ ഭയന്ന് പിന്‍മാറ്റമെന്ന് ഉമ്മന്‍ ചാണ്ടി

കര്‍ഷകരോഷത്തില്‍ ആവിയാപ്പോകുമെന്നു ഭയന്നാണ് മോദി സര്‍ക്കാര്‍ കുപ്രസിദ്ധമായ കര്‍ഷക നിയമം പിന്‍വലിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. 750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്കണക്കിനു കര്‍ഷകര്‍ നീരുകൊടുത്തും കൈവരിച്ച നേട്ടമാണിത്. വെടിയുണ്ടകൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്. കര്‍ഷകരെ അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജനരോഷത്തിനു മുന്നില്‍ ഇന്ധനവില വിലയും കുറയ്‌ക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.അതേസമയം ഇന്ത്യയിലെ കര്‍ഷകകോടികളുടെ മുന്നില്‍ നരേന്ദ്രമോദിയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് […]

Read More
 വികസനത്തിന്റെ തേരോട്ടം നടത്തിയ ഭരണാധികാരിയാണ് നെഹ്‌റു: കെ സുധാകരന്‍ എംപി

വികസനത്തിന്റെ തേരോട്ടം നടത്തിയ ഭരണാധികാരിയാണ് നെഹ്‌റു: കെ സുധാകരന്‍ എംപി

സ്വാതന്ത്ര്യാനന്തരം ഒന്നുമില്ലാത്ത മണ്ണില്‍ നിന്നും ഇന്ത്യയെ വികസനത്തിന്റെ തേരോട്ടത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജവഹര്‍ലാല്‍ നെഹ്രുവിന്റെ 132-ാം ജന്മദിനത്തോട് അനുബന്ധിച്ച് ‘ജവഹര്‍ലാല്‍ നെഹ്രു;ദര്‍ശനവും സമകാലിക പ്രസക്തിയും’ എന്ന വിഷയത്തില്‍ കെപിസിസി സംഘടിപ്പിച്ച സിമ്പോസിയം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. ഭാരതീയന്റെ മനസില്‍ നിന്നും ആര്‍ക്കും മായ്ക്കാന്‍ കഴിയാത്ത യുഗപുരുഷനാണ് നെഹ്രു. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ നമ്മുടെ നാട് നിരക്ഷരുടെയും വിവസ്ത്രന്റെയും പട്ടിണിക്കാരുടെയുമായിരുന്നു.അവിടെനിന്ന് ഇന്ന് […]

Read More
 ഇന്ധന നികുതി;തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം;സമരത്തിൻ്റെ ഭാ​ഗമായി വാഹനങ്ങൾ തടയില്ലെന്ന് കെ.സുധാകരൻ

ഇന്ധന നികുതി;തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം;സമരത്തിൻ്റെ ഭാ​ഗമായി വാഹനങ്ങൾ തടയില്ലെന്ന് കെ.സുധാകരൻ

ഇന്ധന വിലവർധയിൽ സംസ്ഥാന സർക്കാരിനെതിരെ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമരം നടക്കും. സമരത്തിൻ്റെ ഭാ​ഗമായി വാഹനങ്ങൾ തടയില്ലെന്ന് കെ.സുധാകരൻ പറഞ്ഞു. കെ.സുധാകരൻ്റെ വാക്കുകൾ – സാഹചര്യത്തിന്റെ ഗൗരവം ഉൾകൊള്ളാൻ സംസ്ഥാന സർക്കാറിന് ആവുന്നില്ല. സർക്കാരിൻ്റെ ഈ നിസ്സംഗ നിലപാടിനെതിരെ കോൺഗ്രസ് പ്രക്ഷോഭം തുടങ്ങുകയാണ്. ഇന്ധന നികുതിയിൽ ഇളവ് നൽകാത്ത കേരള സർക്കാർ നിലപാടിന് എതിരെ നവംബർ എട്ടിന് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ചക്ര സ്തംഭന സമരം നടത്തും. രാവിലെ […]

Read More
 പാര്‍ട്ടി നിലപാട് ഔദ്യോഗിക പ്രൊഫൈലുകളിലേത് മാത്രം; കെ സുധാകരന്‍

പാര്‍ട്ടി നിലപാട് ഔദ്യോഗിക പ്രൊഫൈലുകളിലേത് മാത്രം; കെ സുധാകരന്‍

കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ വ്യക്തിഹത്യ ചെയ്തും അപമാനിച്ചും ‘കോണ്‍ഗ്രസ്സ് സൈബര്‍ ടീം’ തുടങ്ങിയ പല പേരുകളിലായി വിവിധ പേജുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം പേജുകള്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായോ, പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളുമായോ ഒരു ബന്ധവുമില്ലെന്നും അറിയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രൊഫൈലുകളില്‍ നിന്ന് വരുന്നവ മാത്രമാണ് പാര്‍ട്ടി നിലപാട്. പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനായി സ്ഥാപിത താല്‍പര്യക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും സുധാകരന്‍ പറഞ്ഞു. […]

Read More
 രക്തസാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത് വഞ്ചനാപരം: കെ സുധാകരന്‍

രക്തസാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത് വഞ്ചനാപരം: കെ സുധാകരന്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ എന്നിവരടക്കം മലബാര്‍ വിപ്ലവത്തില്‍ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം നീചവും നികൃഷ്ടവും വഞ്ചനാപരവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സാമ്രാജ്യത്വ വിരുദ്ധ ശക്തികള്‍ക്കെതിരെ ഉജ്വല പോരാട്ടം നയിച്ച ജ്വലിക്കുന്ന ഏടാണ് മലബാര്‍ വിപ്ലവം.ഇത്തരം ഒരു സ്വാതന്ത്ര്യസമര പോരാട്ടത്തെ വര്‍ഗീയവത്കരിച്ചു കാണാന്‍ സംഘപരിവാര്‍ ശക്തികള്‍ക്കേ കഴിയൂ. ധീരനും സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമായ കുഞ്ഞഹമ്മദ് ഹാജിയെ ഹിന്ദുവിരുദ്ധനായ വര്‍ഗ്ഗീയവാദിയായും മഹത്തരമായ വിപ്ലവമുന്നേറ്റത്തെ […]

Read More
 പാമോയില്‍ നയം നാളികേര കര്‍ഷകരെ തകർക്കുന്നത്; കെ സുധാകരന്‍

പാമോയില്‍ നയം നാളികേര കര്‍ഷകരെ തകർക്കുന്നത്; കെ സുധാകരന്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയം കേരളത്തിലെ നാളികേര കര്‍ഷകരെ തകർക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നാളികേരത്തെ പാടേ തഴഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പമോയിലിന്റെ പിറകെ പോകുന്നത്. കോവിഡും സാമ്പത്തിക പ്രതിസന്ധിയും വിലയിടവുംമൂലം വലിയ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കു കനത്ത പ്രഹരമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നയം. രാജ്യത്ത് പാം ഓയില്‍ ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിനാണ് പുതിയ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2025-26 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് അധികമായി 6.5 ലക്ഷം ഹെക്ടറില്‍ […]

Read More
 ചാരസോഫ്റ്റ് വെയറിന് മോദി സര്‍ക്കാര്‍ ചെലവിട്ടത് ആയിരംകോടി; കെ. സുധാകരന്‍ എംപി

ചാരസോഫ്റ്റ് വെയറിന് മോദി സര്‍ക്കാര്‍ ചെലവിട്ടത് ആയിരംകോടി; കെ. സുധാകരന്‍ എംപി

രാജ്യത്തിന്റെ സുരക്ഷിതത്വവും സ്വകാര്യതയും പിച്ചിച്ചീന്തിയ ഇസ്രയേലിന്റെ ചാര സോഫ്റ്റ് വെയറായ പെഗാസസ് മോദി സര്‍ക്കാര്‍ വാങ്ങിയത് ആയിരം കോടി രൂപ ചെലവഴിച്ചാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. കോവിഡും സാമ്പത്തിക പ്രതിസന്ധിയുംമൂലം ജനങ്ങള്‍ മുഴുപ്പട്ടിണിയിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുമ്പോഴാണ് രാജ്യത്തെ പ്രമുഖരുടെ രഹസ്യം ചോര്‍ത്താന്‍ മോദി സര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഫോണ്‍ചോര്‍ത്തലില്‍ പ്രതിഷേധിച്ച് എഐസിസിയുടെ ആഹ്വാനപ്രകാരം നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മൊബൈലിലെ ക്യാമറയും […]

Read More
 മുഖ്യമന്ത്രി സംസാരിക്കുന്നത് തെരുവ് ഭാഷയിൽ; ജീവിക്കാനുള്ള സമരം ഉൾക്കൊളാൻ സർക്കാരിന് കഴിയുന്നില്ല; കെ സുധാകരൻ

മുഖ്യമന്ത്രി സംസാരിക്കുന്നത് തെരുവ് ഭാഷയിൽ; ജീവിക്കാനുള്ള സമരം ഉൾക്കൊളാൻ സർക്കാരിന് കഴിയുന്നില്ല; കെ സുധാകരൻ

“മനസിലാക്കി കളിച്ചാൽ മതി ” പ്രസ്താവനയിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.മുഖ്യമന്ത്രിയുടെ വെല്ലുവിളി ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന വ്യാപാരികളോടാണെന്നും ജീവിക്കാനുള്ള സമരം ഉൾക്കൊളാൻ സർക്കാരിന് കഴിയുന്നില്ലെന്നും പറഞ്ഞ സുധാകരൻ മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും കുറ്റപ്പെടുത്തി. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ എന്ന പഴമൊഴി ശരിവക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടതെന്നും സുധാകരൻ പറയുന്നു. കോൺഗ്രസ് കച്ചവട സമൂഹത്തിനോടൊപ്പമാണെന്നും അടപ്പിക്കാൻ ശ്രമിച്ചാൽ അവർക്കൊപ്പം നിൽക്കുമെന്നും സുധാകരൻ പറഞ്ഞു. നിയന്ത്രണങ്ങൾ മയപ്പെടുത്തണമെന്നാണ് കോൺഗ്രസ് […]

Read More