കണ്ണൂരില്‍ ട്വിസ്റ്റ്; കെ സുധാകരന് സീറ്റ് നല്‍കിയേക്കും

കണ്ണൂരില്‍ ട്വിസ്റ്റ്; കെ സുധാകരന് സീറ്റ് നല്‍കിയേക്കും

കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കിയേക്കും. സുധാകരന് മാത്രമായി ഇളവ് നല്‍കാനാകുമോ എന്ന് പരിശോധിക്കുന്നു. സുധാകരനെ അനുനയിപ്പിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ നടക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് നീക്കം. രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി ചെന്നിത്തല ആശയവിനിമയം നടത്തുകയും ചെയ്തു. കെ സുധാകരന് എതിരായത് വിഡി സതീശന്റെ കടുത്ത നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധാകരന് സീറ്റ് നല്‍കിയാല്‍ കടുത്ത നിലപാട് എടുക്കുമെന്ന് വിഡി സതീശന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അറിയിച്ചു. ഇതോടെയാണ് സീറ്റ് നല്‍കേണ്ടന്ന ധാരണയിലേക്ക് എത്തിയത്. കെ സുധാകരന്‍ […]

Read More
 മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളമെന്ന് കെ സുധാകരന്‍ എംപി

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളമെന്ന് കെ സുധാകരന്‍ എംപി

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയമാണ് മാധ്യമങ്ങള്‍ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രോദനത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയും മാധ്യമ പ്രവര്‍ത്തകരുടെമേല്‍ കുതിര കയറുകയും ചെയ്തത് അദ്ദേഹത്തിന്റെ സമനില തെറ്റിയതിനെ തുടര്‍ന്നാണ്. ഗുരുതരമായ സാമ്പത്തിക ക്രമേക്കേട് അന്വേഷിക്കുന്ന ഏജന്‍സിയാണ് എസ്എഫ്‌ഐഒ. അവര്‍ കുറ്റപത്രം വരെ നല്കിയ കേസാണിത്. ആദായനികുതിവകുപ്പും സമാനമായ കണ്ടെത്തല്‍ നടത്തി. രണ്ട് സുപ്രധാന ഏജന്‍സികളുടെ കണ്ടെത്തലുകളെയാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്. ഇതില്‍ കള്ളപ്പണത്തിന്റെ അംശം ഉള്ളതിനാല്‍ കള്ളപ്പണം […]

Read More
 ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രി സ്വന്തം തടിരക്ഷിച്ചെന്ന് കെ സുധാകരന്‍ എംപി

ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രി സ്വന്തം തടിരക്ഷിച്ചെന്ന് കെ സുധാകരന്‍ എംപി

പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ബലിയാടാക്കി സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ കേസ് തുടങ്ങിയവയില്‍നിന്നു രക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഡിവൈഎഫ്‌ഐയുടെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് നേതൃത്വംകൊടുത്ത ഉദ്യോഗസ്ഥനെ വേട്ടയാടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രൂപപ്പെട്ട ബിജെപി- സിപിഎം ബന്ധമാണ് ലൈഫ് മിഷന്‍ കേസ്, സ്വര്‍ണക്കടത്തു കേസ് എന്നിവ ഇല്ലാതാക്കിയത്. പിണറായി വിജയനെ കേസില്‍ നിന്നൂരാന്‍ മാത്രമല്ല, വീണ്ടും […]

Read More
 കെപിസിസിയില്‍ പുനഃസംഘടന വേണമെന്ന് ദീപ ദാസ് മുന്‍ഷി

കെപിസിസിയില്‍ പുനഃസംഘടന വേണമെന്ന് ദീപ ദാസ് മുന്‍ഷി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് കൈമാറി. കെപിസിസിയില്‍ പുനഃസംഘടന ഉടന്‍ വേണമെന്ന് ദീപ ദാസ് മുന്‍ഷി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായാണ് വിവരം. കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം കേരളത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്നാണ് വിവരം. പുനഃസംഘടനയില്‍ ഉയര്‍ന്നുവന്നിട്ടുളള എതിര്‍പ്പുകള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കില്ല. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാര്‍ മാറും. നാളെ […]

Read More
 അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാലും പരാതിയില്ല, അംഗീകരിക്കും; കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പ്രതികരിച്ച് കെ സുധാകരന്‍

അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാലും പരാതിയില്ല, അംഗീകരിക്കും; കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പ്രതികരിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ നീക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കെ സുധാകരന്‍. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നും മാറ്റിയാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാം, നീക്കാതിരിക്കാം. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും. മാറ്റിയാല്‍ കുഴപ്പമില്ല. പരാതിയുമില്ല’, കെ സുധാകരന്‍ പറഞ്ഞു. താന്‍ തൃപ്തനായ മനസിന്റെ ഉടമയാണ്. റിപ്പോര്‍ട്ടിനെ പറ്റി കനുഗോലുവിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോണ്‍ഗ്രസില്‍ പുനഃസംഘടന ഉണ്ടായേക്കുമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കിയേക്കുമെന്നുമുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. […]

Read More
 സിപിഎമ്മും ബിജെപിയും സ്മാര്‍ട്ട് സിറ്റിയുടെ അന്തകരായെന്ന് കെ സുധാകരന്‍ എംപി

സിപിഎമ്മും ബിജെപിയും സ്മാര്‍ട്ട് സിറ്റിയുടെ അന്തകരായെന്ന് കെ സുധാകരന്‍ എംപി

സിപിഎമ്മിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനംമൂലം കേരളത്തില്‍ വന്‍ഐടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെ സുധാകരന്‍ എംപി. രണ്ടു പതിറ്റാണ്ട് കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയാണിത്. ഐടിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നിലായി മുടന്തുന്നത് ഇടതുപക്ഷത്തിന്റെ പ്രതിലോമ നയങ്ങള്‍മൂലമാണ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2005ല്‍ എറണാകുളത്ത് കാക്കനാട് ഇന്‍ഫോപാര്‍ക്കിനോട് അനുബന്ധിച്ച് ആരംഭിക്കാന്‍ ഉദ്ദേശിച്ച ഐടി അധിഷ്ഠിത വ്യവസായ പാര്‍ക്കാണിത്. ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടീകോം കമ്പനിയും കേരള […]

Read More
 ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചു; ഇനി കേരളത്തില്‍ തലപൊക്കില്ല; കെ സുധാകരന്‍ എംപി

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചു; ഇനി കേരളത്തില്‍ തലപൊക്കില്ല; കെ സുധാകരന്‍ എംപി

പാലക്കാട്: ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല. പാലക്കാട് നിയമസഭാമണ്ഡലത്തില്‍ പതിനായിരത്തിലധികം വോട്ടാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്. നഗരസഭയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. ചേലക്കരയിലും വയനാട്ടിലും ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല. വര്‍ഗീയത വാരിവിതറിയും സമുദായങ്ങളെ തമ്മിലടിപ്പിച്ചുമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ബിജെപിയുടെ സമുന്നതരായ നേതാക്കള്‍വരെ പ്രചാരണത്തിനു വന്നിട്ടും പ്രയോജനമുണ്ടായില്ല. വര്‍ഗീയതയിലൂന്നിയുള്ള പ്രചാരണം കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും […]

Read More
 ശബരിമലയില്‍ സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണം; കെ.സുധാകരന്‍

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണം; കെ.സുധാകരന്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സ്പോട്ട് ബുക്കിങ്ങിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യ പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ നിരവധി ഭക്തരാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ദൂരദേശങ്ങളില്‍ നിന്നെത്തുന്നത്. ദര്‍ശനം കിട്ടാതെ ഭക്തര്‍ മടങ്ങിപ്പോകുന്ന സാഹചര്യം സൃഷ്ടിക്കരുത്. ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെവരുന്ന ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ലഭ്യമാക്കുന്നതിനായി […]

Read More
 കെ സുധാകരന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു; ഡിജിപിക്ക് പരാതി നല്‍കി

കെ സുധാകരന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു; ഡിജിപിക്ക് പരാതി നല്‍കി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട്ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്വേഡ് ഉള്‍പ്പെടെ അജ്ഞാതര്‍ മാറ്റിയതിനാല്‍ പേജിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.സുധാകരന്‍ എന്ന പേരും പ്രൊഫൈല്‍ ചിത്രവും അജ്ഞാതര്‍ മാറ്റിയെങ്കിലും @SudhakaranINC എന്ന അഡ്രസ്സ് മാറ്റാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട പേജില്‍ കെ സുധാകരന്‍ എന്ന പേരിന്റെ സ്ഥാനത്ത് ഒന്ന് എന്നാക്കി. യൂസര്‍നെയിമിന് താഴെയായി അറബിക് ഭാഷയോട് സാമ്യമുള്ള ഒരു […]

Read More
 വികസനത്തിന് തടസ്സം മോദി ഭരണകൂടം:കെ.സുധാകരന്‍ എംപി

വികസനത്തിന് തടസ്സം മോദി ഭരണകൂടം:കെ.സുധാകരന്‍ എംപി

കെപിസിസി ആസ്ഥാനത്ത് നടന്ന 78-ാംമത് സ്വാതന്ത്ര്യ ദിനാഘോഷപരിപാടി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് കെപിസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. രാജ്യം വികസനത്തിലേക്ക് പോകുന്നതിന് തടസ്സം നില്‍ക്കുന്നത് നരേന്ദ്രമോദി ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളും ഭരണക്രമങ്ങളുമാണെന്ന് കെ.സുധാകരന്‍ കുറ്റപ്പെടുത്തി.സാമുദായിക ധ്രൂവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഇത് നാടിന്റെ വികസനത്തെ പിന്നോട്ടടിക്കും.മതനിരപേക്ഷതയെയും ബഹുസ്വരതയെയും തകര്‍ത്ത് ഏകാധിപത്യ നടപടികളിലൂടെ നിയമനിര്‍മ്മാണം നടത്തുന്നു.രാജ്യത്തെ ജനാധിപത്യ-മതേതതര വിശ്വാസികള്‍ ഒറ്റക്കെട്ടായി അതിനെതിരെ […]

Read More