കോവിഷീല്‍ഡ് രണ്ടാം ഡോസിന് ഇടവേള 84 ദിവസമായി നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹൈക്കോടതി

കോവിഷീല്‍ഡ് രണ്ടാം ഡോസിന് ഇടവേള 84 ദിവസമായി നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹൈക്കോടതി

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുമ്പുള്ള ഇടവേളയായി 84 ദിവസം എന്നു നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. വാക്‌സിന്‍ ലഭ്യതയുടെ അടിസ്ഥാനത്തിലാണോ വാക്‌സിന്റെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കാനാണ് കോടതിയുടെ നിര്‍ദേശം. ഒന്നാം ഡോസ് വാക്‌സിനെടുത്ത ജീവനക്കാര്‍ക്ക് 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്‌സ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. ആദ്യഘട്ടം വാക്‌സിനേഷന്‍ ആരംഭിക്കുമ്പോള്‍ രണ്ടു കോവിഷീല്‍ഡ് ഡോസുകള്‍ക്ക് ഇടയിലുള്ള കാലാവധി […]

Read More
 ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്; പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്; പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ് പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒന്നാംപ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, പതിനൊന്നാം പ്രതി ജയപ്രകാശ് എന്നിവര്‍ക്കാണ് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇവരെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടില്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസന്വേഷണത്തോട് സഹകരിക്കണമെന്ന് പ്രതികളോടും കോടതി നിര്‍ദ്ദേശിച്ചു. ഗൂഢാലോചനക്കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. എസ് […]

Read More
 മുട്ടില്‍ മരംമുറി കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി

മുട്ടില്‍ മരംമുറി കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി

വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്. വനം കൊള്ള നടത്തിയിട്ടില്ല, തങ്ങളുടെ ഉടമസ്ഥതയിലുള്ള പട്ടയഭൂമിയില്‍ നിന്നും റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് മരങ്ങള്‍ മുറിച്ചതെന്നായിരുന്നു പ്രതികളുടെ വാദം. ഈ വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. റിസര്‍വ് വനത്തില്‍ നിന്നല്ല, മറിച്ച് പട്ടയ ഭൂമിയില്‍ നിന്നുമാണ് തങ്ങള്‍ മരം […]

Read More
 സിസ്റ്റർ ലൂസിയുടെ ഹർജി ഹൈക്കോടതി തീ‍ർപ്പാക്കി

സിസ്റ്റർ ലൂസിയുടെ ഹർജി ഹൈക്കോടതി തീ‍ർപ്പാക്കി

മഠത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര നൽകിയ ഹർജി ഹൈക്കോടതി തീ‍ർപ്പാക്കി. ഇപ്പോൾ താമസിക്കുന്ന വയനാട്ടിലെ കാരയ്ക്കാമല കോൺവെന്‍റിൽ അല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാൽ സുരക്ഷ നൽകാൻ പൊലീസിന് നിർദേശം നൽകി. കോൺവെന്‍റിൽ നിന്ന് ഇറങ്ങിപ്പോകാൻ ഹൈക്കോടതിക്ക് ഉത്തരവിടാനാകില്ല.കോൺവെന്‍റിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ടുള്ള സിസ്റ്റർ ലൂസിയുടെ അപേക്ഷ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയിൽ നൽകാനും ഹൈക്കോടതി നിർദേശിച്ചു.കോൺവെന്‍റിലെ താമസവുമായി ബന്ധപ്പെട്ടുളള ഹർജി എത്രയും വേഗം തീർപ്പാക്കാനും മുൻസിഫ് കോടതിയോട് ആവശ്യപ്പെട്ടു. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ച് […]

Read More
 സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ല; സർക്കാരിനോട് ഹൈക്കോടതി

സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ല; സർക്കാരിനോട് ഹൈക്കോടതി

സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കേരളത്തില്‍ കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. നിയമം കര്‍ശനമായി നടപ്പാക്കുന്നതിന് തടസ്സമെന്താണെന്നും കോടതി ചോദിച്ചു. സ്ത്രീധന നിരോധന നിയമം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ പ്രവര്‍ത്തകയായ ഡോ. ഇന്ദിര രാജന്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹരജിയില്‍ കോടതി സര്‍ക്കാര്‍ നിലപാട് തേടിയിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം നടപ്പാക്കണമെന്നത് നിയമത്തിലുള്ളതാണ്. അത് എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നാണ് സര്‍ക്കാരിനോട് കോടതി ചോദച്ചത്. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിലും കോടതി സര്‍ക്കാരിന്റെ […]

Read More
 ചാരിറ്റിക്കായുള്ള പണപ്പിരിവ്; സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

ചാരിറ്റിക്കായുള്ള പണപ്പിരിവ്; സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

ചാരിറ്റിക്കായുള്ള പണപ്പിരിവില്‍ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണപ്പിരിവില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മലപ്പുറത്ത് അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് സൗജന്യ ചികിത്സ സര്‍ക്കാര്‍ നല്‍കണം എന്ന പിതാവിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം കുട്ടിക്കായി ക്രൗഡ് ഫണ്ടിംഗ് നടത്താമെന്ന് കോടതി പറഞ്ഞിരുന്നു. പണം നല്‍കുന്നവര്‍ കബളിപ്പിക്കപ്പെടാന്‍ പാടില്ല. ചാരിറ്റി യൂട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. പണം എവിടെ […]

Read More
 സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടത്തു കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ ജാമ്യം നിഷേധിച്ച എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തതാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്ന ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. 2020 ജൂലൈ 5 നായിരുന്നു നയതന്ത്ര ചാനല്‍ വഴി യുഎഇ കോണ്‍സുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത് […]

Read More
 വീട് പൊളിക്കാന്‍ ഉത്തരവിട്ട ബിഡിഒമാരെ ഡെപ്യൂട്ടി കളക്ടര്‍മാരാക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍; നീക്കം കോടതി ഉത്തരവ് മറികടക്കാന്‍

വീട് പൊളിക്കാന്‍ ഉത്തരവിട്ട ബിഡിഒമാരെ ഡെപ്യൂട്ടി കളക്ടര്‍മാരാക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍; നീക്കം കോടതി ഉത്തരവ് മറികടക്കാന്‍

വീടുകള്‍ പൊളിച്ചു മാറ്റുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിനെ മറികടക്കാന്‍ പുതിയ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരെ ഡെപ്യൂട്ടി കളക്ടര്‍മാരായി നിയമിച്ചു കൊണ്ടാണ് അഡ്മിനിസ്ട്രേഷന്റെ പുതിയ നീക്കം. വീടുകള്‍ പൊളിച്ചു മാറ്റാന്‍ ഉത്തരവിടാന്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനാണ് അഡ്മിനിസ്ട്രേഷന്റെ തസ്തികമാറ്റ തന്ത്രം. തീരദേശങ്ങളില്‍ അനധികൃതമായി നിര്‍മ്മിച്ച വീടുകളും ശുചിമുറികളും, വാട്ടര്‍ ടാങ്കുകളും പൊളിച്ച് മാറ്റണം എന്നായിരുന്നു ബിഡിഒ നല്‍കിയ നിര്‍ദ്ദേശം. കടല്‍ തീരത്തിന്റെ 20 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ക്കാണ് […]

Read More
 ലക്ഷ ദ്വീപ്; തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കുന്നതിന് സ്റ്റേ

ലക്ഷ ദ്വീപ്; തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കുന്നതിന് സ്റ്റേ

ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വീടുകള്‍ പൊളിക്കരുതെന്നാണ് നിര്‍ദേശം. ലക്ഷദ്വീപില്‍ കവറത്തി അടക്കമുള്ള ദ്വീപുകളില്‍ തീരത്തോട് ചേര്‍ന്ന് വീടുകളും ഷെഡ്ഡുകളും നിര്‍മ്മിച്ചത് അശാസ്ത്രീയവും നിയമലംഘനവുമാണെന്ന് അഡിമിനിസ്‌ട്രേറ്ററും ലക്ഷദ്വീപ് ഭരണകൂടവും പറയുന്നത്. വ്യക്തമായ രേഖകളില്ലെങ്കില്‍ അതെല്ലാം റവന്യൂ വകുപ്പ് പൊളിച്ചു നീക്കുമെന്നും, ഇതിന്റെ ചെലവ് നിര്‍മ്മാണം നടത്തിയവരില്‍ നിന്നും ഈടാക്കുമെന്നാണ് അറിയിച്ചത്. ഈ നിര്‍ദേശം ചോദ്യം ചെയ്താണ് ലക്ഷദ്വീപ് […]

Read More
 ‘സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാവില്ല’; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

‘സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാവില്ല’; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി. കൊവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് എന്തും ചെയ്യാവുന്ന സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. മുറി വാടക സംബന്ധിച്ച പരിഷ്‌കരിച്ച ഉത്തരവ് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചെറിയ ഇളവുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ നിലവില്‍ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടു കൊടുത്തിരിക്കുകയാണ്. ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടി വ്യക്തമാക്കി. പരിഷ്‌കരിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി വിലക്കി. പിഴവുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ […]

Read More