ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരണ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരണ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം അറിയിച്ചത്. സംസ്ഥാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയിൽ ബ്രിട്ടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എജ്യൂക്കേഷൻ വേൾഡ് ഫോറം നടത്താൻ ഉദ്ദേശിക്കുന്നതായി ഡെപ്യൂട്ടി ഹൈക്കമ്മീഷണർ അറിയിച്ചു. അതിൽ സഹകരിക്കുന്ന കാര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പുമായും വൈസ് ചാൻസലർമാരുമായും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സംസ്ഥാനത്തെ ഗ്രാഫീൻ […]

Read More
 കൂടത്തായി കൊലക്കേസ്: ജോളി ജോസഫ് തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നതായി സാക്ഷിമൊഴി

കൂടത്തായി കൊലക്കേസ്: ജോളി ജോസഫ് തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നതായി സാക്ഷിമൊഴി

കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നതായി സാക്ഷിമൊഴി. റോയി തോമസിന്‍റെ അമ്മ അന്നമ്മ തോമസിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയും കൊന്നത് താനാണെന്ന് ജോളി വെളിപ്പെടുത്തിയിരുന്നുവെന്നാണ് മൊഴി. ജോളി ജോസഫിന്‍റെ ഉറ്റസുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായിരുന്ന പി.എ. ജോണ്‍സണ്‍ ആണ് റോയ് വധക്കേസിലെ സാക്ഷി വിസ്താരത്തിനിടെ ഇക്കാര്യങ്ങള്‍ കോടതി മുമ്പാകെ മൊഴി നല്‍കിയത്. അന്വേഷണത്തിനായി പോലീസ് കല്ലറകള്‍ തുറക്കുന്നതിനു മുമ്പ് മൃതദേഹാവശിഷ്ടങ്ങള്‍ കല്ലറയില്‍ നിന്നു മാറ്റാന്‍ സഹായിക്കണമെന്നു ജോളി […]

Read More
 സംസ്ഥാനത്ത് 266 വഖഫ് കയ്യേറ്റങ്ങള്‍ : വി അബ്ദുറഹിമാന്‍

സംസ്ഥാനത്ത് 266 വഖഫ് കയ്യേറ്റങ്ങള്‍ : വി അബ്ദുറഹിമാന്‍

സംസ്ഥാനത്ത് 266 വഖഫ് കയ്യേറ്റങ്ങള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് വഖഫും ന്യൂനപക്ഷ ക്ഷേമവും വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുടപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കയ്യേറ്റം നടത്തിയവരുടെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കുവാന്‍ വഖഫ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അന്വേഷണ വിചാരണയില്‍ വസ്തു വഖഫാണെന്നും കയ്യേറ്റം ഉണ്ടെന്നും കണ്ടെത്തിയാല്‍ ഒരു നിശ്ചിത സമയപരിധിക്കകം കയ്യേറ്റം ഒഴിയുന്നതിന് കയ്യേറ്റക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും അപ്രകാരം ഒഴിയാത്ത പക്ഷം […]

Read More
 റെയിൽവേ ശുചിമുറിയിൽ യുവതിയുടെ നമ്പറും അശ്ലീലസന്ദേശവും: സർവകലാശാല അസിസ്റ്റന്റ് പ്രഫസർക്കെതിരെ നടപടി

റെയിൽവേ ശുചിമുറിയിൽ യുവതിയുടെ നമ്പറും അശ്ലീലസന്ദേശവും: സർവകലാശാല അസിസ്റ്റന്റ് പ്രഫസർക്കെതിരെ നടപടി

തിരുവനന്തപുരം∙ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ അശ്ലീലസന്ദേശത്തിനൊപ്പം പേരും ഫോൺനമ്പറും എഴുതിയ ആൾക്കെതിരായ വീട്ടമ്മയുടെ നിയമംപോരാട്ടം വിജയം കാണുന്നു. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിനിയുടെ ഫോൺനമ്പർ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ എഴുതിവച്ചത് ഡിജിറ്റൽ സർവകലാശാല അസിസ്റ്റന്റ് പ്രഫസർ അജിത് കുമാർ ആണെന്ന വിവരമാണ് പുറത്തുവരുന്നത്. കയ്യക്ഷരത്തിൽ സംശയം തോന്നിയതു വച്ച് വീട്ടമ്മ സ്വന്തം നിലയ്ക്കാണ് അന്വേഷണം നടത്തിയത്. തുടർന്ന് സംസ്ഥാന ഫൊറൻസിക് ലാബിലും നടത്തിയ പരിശോധനയിൽ സംശയിച്ച ആൾ തന്നെയാണു പ്രതിയെന്നു കണ്ടെത്തി. അജിത് കുമാറിനെതിരെ അന്വേഷണം […]

Read More
 പട്ടാപ്പകല്‍ കാട്ടുപന്നിയുടെ വിളയാട്ടം; ബൈക്ക് യാത്രക്കാരന് പരിക്ക്

പട്ടാപ്പകല്‍ കാട്ടുപന്നിയുടെ വിളയാട്ടം; ബൈക്ക് യാത്രക്കാരന് പരിക്ക്

കണ്ണൂര്‍: പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളച്ചാല്‍ ടൗണില്‍ കാട്ടുപന്നിയുടെ അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ വെള്ളച്ചാല്‍ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം. അസ്ലമിന്റെ ഉടമസ്ഥതയിലുള്ള തുണിക്കടയിലേക്കാണ് ആദ്യം വിരണ്ടോടിയെത്തിയ കാട്ടുപന്നി ഓടിക്കയറിയത്. കടയിലെ ഗ്ലാസ് ഷെല്‍ഫ് തകര്‍ത്തശേഷം റോഡിലേക്ക് ഇറങ്ങിയോടിയ പന്നി ബൈക്ക് യാത്രക്കാരനായ മുഹമ്മദിനെ ആക്രമിക്കുകയായിരുന്നു. ചക്കരക്കല്‍ ഭാഗത്തു നിന്നും വരികയായിരുന്ന മുഹമ്മദ് അതിവേഗതയില്‍ ബൈക്കിന് കുറുകെ കാട്ടുപന്നി ചാടിയതു കാരണം നിയന്ത്രണം വിട്ടു റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. സാരമായ പരിക്കേറ്റ […]

Read More
 ഭാര്യ ഇറങ്ങിപ്പോയെന്ന് പരാതി; കട്ടിലിനടിയിൽ ദുർഗന്ധം….നടുക്കം മാറാതെ ബന്ധുക്കളും നാട്ടുകാരും

ഭാര്യ ഇറങ്ങിപ്പോയെന്ന് പരാതി; കട്ടിലിനടിയിൽ ദുർഗന്ധം….നടുക്കം മാറാതെ ബന്ധുക്കളും നാട്ടുകാരും

കട്ടപ്പന∙: സ്കൂൾ അദ്ധ്യാപികയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ പൊതിഞ്ഞ നിലയിൽ. പേഴുംകണ്ടം വട്ടമുകളേൽ അനുമോളുടെ (27) മരണത്തിൽ നാട്ടുകാരും വീട്ടുകാരും ഞെട്ടിയിരിക്കുകയാണ്. സ്കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ അടുത്തദിവസം മുതൽ കാണാനില്ലെന്ന വാർത്തയാണ് സ്വന്തം മാതാപിതാക്കളും നാട്ടുകാരും അറിഞ്ഞത്. ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും പറഞ്ഞ ഭർത്താവ് വിജേഷിനെ കാണാതെയുമായി. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. വെള്ളിയാഴ്ച സ്കൂളിലെത്തിയ യുവതി ശനിയാഴ്ച നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്കു […]

Read More
 കള്ളനോട്ട് നല്‍കി പറ്റിച്ചു, 93-കാരിക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

കള്ളനോട്ട് നല്‍കി പറ്റിച്ചു, 93-കാരിക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

കോട്ടയം: കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച 93 വയസുകാരിക്ക് സഹായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോട്ടറി വില്‍പനക്കാരിയായ കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയമ്മക്കാണ് സന്തോഷ് പണ്ഡിറ്റ് കൈത്താങ്ങായത്. ദേവയാനിയമ്മയെ നേരിട്ടുകണ്ടെന്നും ചില കുഞ്ഞുസഹായങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പറഞ്ഞത്. 93 വയസായ, ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരമ്മ എന്ന തലക്കെട്ടോടെയാണ് സന്തോഷ് ഈ കാര്യം വ്യക്തമാക്കിയത്. ദേവയാനിയമ്മയുടെ നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റുകള്‍ക്ക് പകരമായി പുതിയ ലോട്ടറി ടിക്കറ്റുകളാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്. […]

Read More
 അന്താരാഷ്ട്ര വനദിനാചരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

അന്താരാഷ്ട്ര വനദിനാചരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം :സംസ്ഥാനതല അന്താരാഷ്ട്ര വനദിനാചരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിൽ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷത വഹിച്ചു. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍) നിയമിക്കപ്പെടുന്ന 500 വനാശ്രിത പട്ടിക വർഗവിഭാഗക്കാര്‍ക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി. പട്ടികവഗ വിഭാഗത്തിനെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് അവരുടെ പ്രത്യേക നിയമത്തിനായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ […]

Read More
 വിവാഹത്തിന് ഒരു ദിവസം മാത്രം, കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നവവരൻ മുങ്ങി മരിച്ചു

വിവാഹത്തിന് ഒരു ദിവസം മാത്രം, കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നവവരൻ മുങ്ങി മരിച്ചു

തൃശൂർ: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നവവരൻ മുങ്ങി മരിച്ചു. കനോലി കനാലില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നിധിന്‍ എന്ന അപ്പുവാണ് മുങ്ങി മരിച്ചത്. നാളെയായിരുന്നു നിധിന്റെ വിവാഹ നശ്ചയിച്ചത്. ഇതിനിടയിലാണ് ദാരുണമായി സംഭവം. വിവാഹത്തിനെത്തിയ കൂട്ടുകാർക്കൊപ്പം ബോട്ടിങ് നടത്തിയ ശേഷം കുളിക്കാനിറങ്ങിയതായിരുന്നു. കനാലിന്റെ ആഴം കുറഞ്ഞ ഭാഗത്തായിരുന്നു നിധിൻ ഇറങ്ങിയത്. എന്നാൽ‌ മുങ്ങി താഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More
 ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത , കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം.

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത , കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം.

തിരുവനന്തപുരം: ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം. 21 മുതല്‍ 22 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. കേരള തീരത്ത് 21 വൈകുന്നേരം 05.30 മുതല്‍ 22 രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചത്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ […]

Read More