രാജ്യത്ത് 1,590 പുതിയ കോവിഡ് കേസുകൾ; 146 ദിവസത്തിനിടയിലെ ഉയർന്ന കണക്ക്

രാജ്യത്ത് 1,590 പുതിയ കോവിഡ് കേസുകൾ; 146 ദിവസത്തിനിടയിലെ ഉയർന്ന കണക്ക്

രാജ്യത്ത് 1,590 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 910 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 8,601 പേരാണ്. ആറു മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,30,824 ആയി. മഹാരാഷ്ട്രയിൽ മൂന്ന്, ർണാടക, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തത്.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവുമാണ്. മരണനിരക്ക് […]

Read More
 എല്ലാറ്റിനും ഒപ്പം നിന്നു…പൊലീസ് നായ എത്തിയപ്പോൾ മുങ്ങി, ഒടുവിൽ പിടിവീണു

എല്ലാറ്റിനും ഒപ്പം നിന്നു…പൊലീസ് നായ എത്തിയപ്പോൾ മുങ്ങി, ഒടുവിൽ പിടിവീണു

പഴയിടം ഇരട്ടക്കൊലക്കേസിൽ ആദ്യം മുതൽ പൊലീസ് സംശയിച്ചത് ഏറ്റവും അടുത്ത ബന്ധുവിനെയാണ്. പക്ഷേ അത് അരുൺ ആകുമെന്നു പൊലീസും ഒരിക്കലും കൊലപാതകം നാടറിഞ്ഞ സമയം മുതൽ എല്ലാക്കാര്യത്തിനും മുൻനിരയിൽ നിന്നതു തങ്കമ്മയുടെ സഹോദരപുത്രനായ അരുണായിരുന്നു. ബിഎസ്‌സി കെമിസ്ട്രി ബിരുദധാരി. വീട്ടിലും നാട്ടിലും നല്ല അഭിപ്രായം. സ്കൂൾ, കോളജ് വിദ്യാഭ്യാസ കാലത്തും പേരുദോഷമില്ല. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർക്കു മരിച്ചവരുടെ ഫോട്ടോ ആൽബത്തിൽ നിന്ന് എടുത്തുകൊടുത്തതും അരുണാണ്. ആൺമക്കളില്ലാത്ത ദമ്പതികളുടെ മകന്റെ സ്ഥാനത്തു നിന്നു മരണാനന്തര ചടങ്ങുകൾ നിർവഹിച്ചു. പൊലീസ് നായ […]

Read More
 ബാറുകളെ പോലെ കള്ള് ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍

ബാറുകളെ പോലെ കള്ള് ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനം. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തിലാകും ഈ തീരുമാനം. ബാറുകളെ പോലെ കള്ള് ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരുത്തുന്നതാണിത്. ഐടി പാര്‍ക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നല്‍കില്ല. കള്ള് ഷാപ്പുകള്‍ മൊത്തത്തില്‍ മാറണമെന്നാണ് എക്‌സൈസിന്റെ ശുപാര്‍ശ. പല ഷാപ്പുകളിലും വൃത്തിയില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് ക്ലാസിഫിക്കേഷന്‍ മദ്യനയത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയത്. ഷാപ്പുകള്‍ കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ലൈന്‍ വഴിയാക്കും. നിലവില്‍ കളക്ടര്‍മാരുടെ സാന്നിധ്യത്തില്‍ […]

Read More
 അരിക്കൊമ്പന്‍ ദൗത്യം ഹൈക്കോടതി തടഞ്ഞതില്‍ ജനരോഷം

അരിക്കൊമ്പന്‍ ദൗത്യം ഹൈക്കോടതി തടഞ്ഞതില്‍ ജനരോഷം

ഇടുക്കിയിലെ അരികൊമ്പൻ ദൗത്യത്തിന് രണ്ടു നാൾ മാത്രം ബാക്കി നിൽക്കെ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ട് നടപടികൾ തടഞ്ഞതിൽ ജനരോഷം. ദൗർഭാഗ്യകരമായ നടപടിയാണെന്നും, ഏറെക്കാലത്തെ ആവശ്യമാണ് ഹൈക്കോടതി തടഞ്ഞതെന്നും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റുമാർ പ്രതികരിച്ചു. ആനയുടെ ആക്രമണത്തിന് ഇരകളായ പ്രദേശവാസികളും ശക്തമായ എതിർപ്പ് അറിയിച്ചു. അതേസമയം, മൃഗസംരക്ഷണ സംഘടനയെന്നു പറഞ്ഞ് തിരുവനന്തപുരത്തുനിന്നുള്ളയാൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം വെള്ളിയാഴ്ച കോട്ടയത്ത് ചേരും. […]

Read More
 ആരോഗ്യനില വീണ്ടും ഗുരുതരം, നടൻ ഇന്നസെന്റ് വെന്റിലേറ്ററിൽ തുടരുന്നു

ആരോഗ്യനില വീണ്ടും ഗുരുതരം, നടൻ ഇന്നസെന്റ് വെന്റിലേറ്ററിൽ തുടരുന്നു

എറണാകുളം: നടനും മുൻ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോഴുളളത്. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തി കൂടിയാണ്. കാൻസർ വാർഡിലെ ചിരി എന്നത് […]

Read More
 ബ്രഹ്മപുരത്ത് ഒരു കോൺഗ്രസ് നേതാവിനും പങ്കില്ല, ഞങ്ങൾ കൂടി കട്ടതാണെന്ന് വരുത്താനാണ് ശ്രമം: പ്രതിപക്ഷ നേതാവ്

ബ്രഹ്മപുരത്ത് ഒരു കോൺഗ്രസ് നേതാവിനും പങ്കില്ല, ഞങ്ങൾ കൂടി കട്ടതാണെന്ന് വരുത്താനാണ് ശ്രമം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ 54 കോടി രൂപയ്ക്ക് ബയോ മൈനിങ് കരാര്‍ ലഭിച്ച സോണ്ട കമ്പനി കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി 22 കോടി രൂപയ്ക്ക് ഉപകരാര്‍ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലൈഫ് മിഷനിലെ 20 കോടിയുടെ പദ്ധതിയില്‍ ഒന്‍പതേകാല്‍ കോടിയാണ് അടിച്ചുമാറ്റിയത്. അതിനെയും വെല്ലുന്ന തരത്തില്‍ ബ്രഹ്‌മപുരത്ത് 32 കോടിയുടെ തട്ടിപ്പും അഴിമതിയുമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരം തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ആരും […]

Read More
 രണ്ടാമതും പ്ലാസ്റ്റർ ഇട്ടു, അല്ല ക്ഷമിക്കണം, നാടകത്തിൻ്റെ രണ്ടാംഭാഗം തുടങ്ങുകയാണ്: കെ കെ രമ

രണ്ടാമതും പ്ലാസ്റ്റർ ഇട്ടു, അല്ല ക്ഷമിക്കണം, നാടകത്തിൻ്റെ രണ്ടാംഭാഗം തുടങ്ങുകയാണ്: കെ കെ രമ

കോഴിക്കോട്: പരിക്കേറ്റയാളെ പൊതുമധ്യത്തിൽ പരസ്യമായ സോഷ്യൽ ഓഡിറ്റിങ്ങിനു വിധയേമാക്കുമ്പോൾ ശരീരത്തിനേറ്റ വേദനയെക്കാൾ വലിയ വേദനയും മുറിവുമാണ് അവരിൽ അത് ബാക്കിയാകുന്നതെന്ന് കെ കെ രമ എംഎൽഎ. പരിക്കേറ്റ കൈ ഇന്ന് വീണ്ടും തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറെ കാണിക്കുകയുണ്ടായി. ഒരാഴ്ച കൂടി കൈ പ്ലാസ്റ്ററിൽ തുടരണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് മാറ്റി പ്ലാസ്റ്ററിട്ടിരിക്കുകയുമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ എം എൽ എ പറഞ്ഞു. കൈ ഇളകാതെ സൂക്ഷിക്കേണ്ടതുണ്ട്. തുടർചികിത്സ സംബന്ധിച്ചു തീരുമാനിക്കുന്നതിന് അടുത്ത ദിവസം തന്നെ എം.ആർ.ഐ സ്കാൻ ചെയ്ത് […]

Read More
 ഈ തവണയും പതിവ് തെറ്റിച്ചില്ല…..മീനാക്ഷി ദിലീപിന് ജന്മദിന ആശംസകൾ നേർന്ന് നടി നമിത

ഈ തവണയും പതിവ് തെറ്റിച്ചില്ല…..മീനാക്ഷി ദിലീപിന് ജന്മദിന ആശംസകൾ നേർന്ന് നടി നമിത

ദിലീപിന്റെ മൂത്തമകളായ മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ഒരാളാണ്. മീനാക്ഷി തന്റെ മാതാപിതാക്കളെ പോലെ സിനിമയിലേക്ക് വരുമോ എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്. അച്ഛൻ കുട്ടിയായ മീനാക്ഷി കൂട്ടുകാരികൾക്ക് ഒപ്പം സമയം ചിലവഴിക്കുകയും അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുമൊക്കെ ഉണ്ട്. മലയാള സിനിമയിലെ യുവനടിയായ നമിത പ്രമോദ് മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ്. നമിതയുടെ ജന്മദിനത്തിൽ മീനാക്ഷിയും, മീനാക്ഷിയുടെ ജന്മദിനത്തിൽ നമിതയും പരസ്പരം ആശംസകൾ നേർന്ന് പോസ്റ്റുകൾ ഇടാറുണ്ട്. ഈ തവണയും ആ പതിവ് നമിത തെറ്റിച്ചില്ല. ഇരുപത്തിമൂന്നാം ജന്മദിനം […]

Read More
 കുടുംബം തകര്‍ത്തത് അര്‍ബന്‍നിധി; അഞ്ചു പൈസപോലും എടുക്കാത്ത എന്റെ ഭാര്യ ജയിലിൽ, വെളിപ്പെടുത്തലുമായി ജീനയുടെ ഭര്‍ത്താവ്

കുടുംബം തകര്‍ത്തത് അര്‍ബന്‍നിധി; അഞ്ചു പൈസപോലും എടുക്കാത്ത എന്റെ ഭാര്യ ജയിലിൽ, വെളിപ്പെടുത്തലുമായി ജീനയുടെ ഭര്‍ത്താവ്

കണ്ണൂര്‍: അര്‍ബന്‍നിധി കമ്പനിയില്‍ നിന്നും തന്‍റെ ഭാര്യ അഞ്ചുപൈസപോലും അന്യായമായി എടുത്തിട്ടില്ലെന്ന് അര്‍ബന്‍നിധി നിക്ഷേപതട്ടിപ്പുകേസിലെ അഞ്ചാംപ്രതിയും ജീവനക്കാരിയുമായിരുന്ന സി വി ജീനയുടെ ഭര്‍ത്താവ് ആദികടലായി വട്ടക്കുളത്തെ ഷാജ്. നിക്ഷേപകര്‍ക്ക് പറഞ്ഞ ദിവസം പണം നല്‍കാനായി അവളുടെ വിവാഹസമയത്തുണ്ടായിരുന്ന മുപ്പതുലക്ഷത്തിന്‍റെ സ്വര്‍ണം പണയത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. താമസിക്കുന്ന വീടിന്‍റെ രേഖയും ബാങ്കില്‍ പണയത്തിലാണ്. ഞങ്ങള്‍ക്ക് പരമ്പര്യമായി കിട്ടിയ കുറച്ചു സ്ഥലമല്ലാതെ മറ്റൊന്നുമില്ല. ഞാന്‍ വര്‍ഷങ്ങളോളം ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കിയാണ് ഈ വീടു നിര്‍മിച്ചത്. ജീന അര്‍ബന്‍നിധിയുടെ ഡയറക്ടറോ മാനേജരോ ആയിരുന്നില്ല. […]

Read More
 പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ പ്ലസ്ടു വിദ്യാർത്ഥി മരിച്ചു

പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ പ്ലസ്ടു വിദ്യാർത്ഥി മരിച്ചു

ആലുവ∙ മാർത്താണ്ഡവർമ പാലത്തിന് മുകളിൽ നിന്നു പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ ചാടിയ സുഹൃത്ത് മരിച്ചു. ആലുവയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ആലുവ തായിക്കാട്ടുകര എസ് എന്‍ പുരത്ത് താമസിക്കുന്ന പെരുമ്പാവൂര്‍ അല്ലപ്ര നടുവിലേടത്ത് വീട്ടില്‍ ഗൗതം (17) ആണ് മരിച്ചത്. പാലാരിവട്ടത്ത് താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ പതിനേഴുകാരിയാണ് ആദ്യം പുഴയിൽ ചാടിയത്. ഇത് കണ്ട് രക്ഷിക്കാനായി ഗൗതം പിന്നാലെ ചാടുകയായിരുന്നു. ഇരുവരും വെള്ളത്തിൽ വീഴുന്നതു കണ്ട മീൻ പിടിത്തക്കാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. […]

Read More