ഇന്ത്യ ടുഡെയുടെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന്

ഇന്ത്യ ടുഡെയുടെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന്

ഇന്ത്യാ ടുഡെയുടെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന്. രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ വകുപ്പിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. കേരളം നടത്തിയ മികച്ച വാക്സിനേഷനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ ഒന്നാം ഡോസ് വാക്സിനേഷന്‍ അന്തിമ ഘട്ടത്തിലാണ്. 92.66 ശതമാനം പേരും (2,47,47,633) നിലവിലെ മാനദണ്ഡമനുസരിച്ച് ഒരു ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 41.63 ശതമാനം പേര്‍ (1,11,19,633) രണ്ടു ഡോസ് വാക്സിനും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 45 വയസിന് […]

Read More
 സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും; ക്ലാസ് തുടങ്ങുന്നത് അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക്

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും; ക്ലാസ് തുടങ്ങുന്നത് അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക്

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് ക്ലാസ് തുടങ്ങുന്നത്. കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ മുഴുവൻ വിദ്യാർത്ഥികളെയും വച്ച് നടത്തും. ബിരുദ ക്ലാസ്സുകൾ പകുതി വീതം വിദ്യാർത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകൾക്ക് മൂന്നു സമയക്രമം നിർദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ 1.30 വരെയുള്ള ഒറ്റ സെഷൻ, അല്ലെങ്കിൽ, 9 മുതൽ 3 വരെ, 9.30 മുതൽ 3.30 വരെ. […]

Read More
 കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. കേരളത്തിൽ ബുധനാഴ്ച വരെ കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കൂടുതൽ […]

Read More
 ഫോട്ടോക്ക് നന്ദി; കേരളത്തിലെ ആല്‍ക്കെമിസ്റ്റ് ഓട്ടോയുടെ ചിത്രം പങ്ക് വെച്ച് പൗലോ കൊയ്ലോ

ഫോട്ടോക്ക് നന്ദി; കേരളത്തിലെ ആല്‍ക്കെമിസ്റ്റ് ഓട്ടോയുടെ ചിത്രം പങ്ക് വെച്ച് പൗലോ കൊയ്ലോ

ഫോട്ടോക്ക് നന്ദി എന്ന ക്യാപ്ഷനോടെ ആല്‍ക്കെമിസ്റ്റ് എന്ന് പേരുള്ള കേരളത്തിലെ ഓട്ടോയുടെ ചിത്രം പങ്കുവെച്ച് വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്ലോ. എറണാകുളത്തെ ഓട്ടോയുടെ ചിത്രമാണ് പൗലോ കൊയ്ലോ ഷെയര്‍ ചെയ്തിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പറവൂരില്‍ രജിസ്റ്റര്‍ ചെയ്ത സിഎന്‍ജി ഓട്ടോറിക്ഷയിലാണ് ഇഷ്ടമുള്ള കൃതിയുടേയും അതിന്റെ രചയിതാവിന്റെയും പേര് എഴുതിവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി മലയാളികളാണ് കമന്‍റുമായി രംഗത്തെത്തിയത്. പൗലോ കൊയ്ലോയുടെ വിശ്വപ്രസിദ്ധ നോവലാണ് ‘ദി ആല്‍ക്കെമിസ്റ്റ്’. 56 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ആല്‍ക്കെമിസ്റ്റ് നാല്‍പത്തിമൂന്ന് ദശലക്ഷം കോപ്പികള്‍ വിറ്റുപോയതായി […]

Read More
 സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം; വടക്കന്‍ ജില്ലകളില്‍ മാത്രം എഴുപതിനായിരത്തോളം സീറ്റുകളുടെ കുറവ്

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം; വടക്കന്‍ ജില്ലകളില്‍ മാത്രം എഴുപതിനായിരത്തോളം സീറ്റുകളുടെ കുറവ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വെല്ലുവിളിയായി സീറ്റുകളുടെ എണ്ണക്കുറവ്. എഴുപതിനായിരത്തോളം പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണ് വടക്കന്‍ ജില്ലകളില്‍ മാത്രം ഉളളത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്കു പോലും സീറ്റ് ഉറപ്പില്ലാത്ത സ്ഥിതിയാണ്. പരീക്ഷയെഴുതിയവരില്‍ പകുതിയോളം പേര്‍ക്കും ഫുള്‍ എ പ്ലസ് കിട്ടിയ നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 570പേര്‍ പത്താം ക്ലാസ് പാസായപ്പോള്‍ അതില്‍ 235പേര്‍ക്ക് മുഴുവന്‍ എ പ്ലസ് കിട്ടി. ആകെ ഈ സ്‌കൂളിലെ പ്ലസ് […]

Read More
 ഞായറാഴ്ച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

ഞായറാഴ്ച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൌണ്. വരുന്ന ആഗസ്റ്റ് 29 ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൌണായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് ലോക്ക് ഡൌണില്ലായിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക്ക് ഡൌണിലേക്ക് പോകുന്നത്. ഓണത്തിന് മുന്നോടിയായി നല്‍കിയ ഇളവുകള്‍ കൊവിഡ് വ്യാപനത്തിന് കാരണമായി എന്ന വിലയിരുത്തലാണ് കഴിഞ്ഞ ആഴ്ചയിലെ വാരാന്ത്യ അവലോകനയോഗത്തിലുണ്ടായത്. ഹോംക്വാറന്റൈന്‍ […]

Read More
 സംസ്ഥാനത്ത് കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് മരണപ്പെട്ടത് 350 പെണ്‍കുട്ടികളെന്ന് സംസ്ഥാന സര്‍ക്കാര്‍; കൂടുതല്‍ മരണവും പ്രണയബന്ധങ്ങളുടെ പേരില്‍

സംസ്ഥാനത്ത് കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് മരണപ്പെട്ടത് 350 പെണ്‍കുട്ടികളെന്ന് സംസ്ഥാന സര്‍ക്കാര്‍; കൂടുതല്‍ മരണവും പ്രണയബന്ധങ്ങളുടെ പേരില്‍

സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത് . ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടിയായി നല്‍കിയത്. 2017 മുതല്‍ 2020 വരെയുള്ള കണക്കുകളാണ് നല്‍കിയിരിക്കുന്നത്. പ്രണയബന്ധങ്ങളുടെ പേരില്‍ 2020ലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും 96 ആത്മഹത്യകളും അടക്കം […]

Read More
 കേരളത്തിൽ ടിപിആർ കുത്തനെ ഉയരുന്നു; ആശങ്കയിൽ ആരോഗ്യപ്രവർത്തകർ

കേരളത്തിൽ ടിപിആർ കുത്തനെ ഉയരുന്നു; ആശങ്കയിൽ ആരോഗ്യപ്രവർത്തകർ

ഓണാഘോഷങ്ങൾക്ക് ശേഷം കോവിഡ് കേസുകൾ ഉയരുമോ എന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. നാളെ നടക്കുന്ന അവലോകന യോഗത്തിൽ നിയന്ത്രണങ്ങളിലും ഇളവുകളിലും തീരുമാനമുണ്ടാകും. ടിപിആർ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസകരം. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്സീനേഷനും കുറയുകയാണ്. രണ്ട് ലക്ഷത്തിന് അടുത്ത് പരിശോധനകൾ നടന്നിരുന്ന കേരളത്തിൽ ഇന്നലെ നടന്നത് വെറും 96,481 പരിശോധനകളാണ്.ഓണാഘോഷങ്ങൾ കഴിയും മുമ്പേ പുറത്തുവരുന്ന കണക്കുകൾ കേരളത്തിന് ഒട്ടും ആശാവഹമല്ല. ടിപിആർ കുത്തനെ ഉയരുന്നുണ്ട്.അഞ്ച് ശതമാനത്തിലേക്ക് എങ്കിലും ടിപിആർ കുറയ്ക്കണമെന്നാണ് […]

Read More
 രണ്ട് ഡോസ് വാക്‌സിൻ എടുത്ത ശേഷം ഇന്ത്യയിൽ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ; 46 ശതമാനവും കേരളത്തിൽ

രണ്ട് ഡോസ് വാക്‌സിൻ എടുത്ത ശേഷം ഇന്ത്യയിൽ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ; 46 ശതമാനവും കേരളത്തിൽ

രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും ഇതില്‍ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ശേഷം കേരളത്തില്‍ എണപതിനായിരത്തിനടുത്ത് ആളുകള്‍ കോവിഡ് പോസിറ്റീവായെന്നും രണ്ടു ഡോസും എടുത്ത ശേഷം നാല്പതിനായിത്തോളം പേര്‍ക്കും രോഗം ബാധിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. .മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ നില്‍ക്കുന്നതില്‍ കേന്ദ്ര […]

Read More
 കുട്ടികൾക്കുള്ള വാക്‌സിനേഷൻ; സംസ്ഥാനം സജ്ജം; വീണ ജോർജ്

കുട്ടികൾക്കുള്ള വാക്‌സിനേഷൻ; സംസ്ഥാനം സജ്ജം; വീണ ജോർജ്

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്നും കേന്ദ്രം അനുമതി നൽകുന്ന മുറക്ക് നടപടികൾ സ്വീകരിക്കുന്നതാണെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ്. പരമാവധി പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാലാണ് ടി.പി.ആര്‍. കൂടി നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ രോഗബാധയുള്ള ആറിലൊരാളെ പരിശോധനയിലൂടെ കണ്ടെത്തുമ്പോള്‍ ദേശീയ തലത്തില്‍ അത് മുപ്പത്തിമൂന്നില്‍ ഒരാളെ മാത്രമാണ്. കോവിഡ് കേസുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ഓണക്കാലത്ത് എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. ജീവനും ജീവിതോപാധിയും പ്രധാനമാണ്. സ്വയം പ്രതിരോധമാണ് ഏറ്റവും വലുതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് […]

Read More