വീടുകൾ പെട്ടിമുടിയിൽ നിന്ന് 32 കിലോമീറ്റർ അകലെ; ഇരകൾ ഹൈകോടതിയിൽ

വീടുകൾ പെട്ടിമുടിയിൽ നിന്ന് 32 കിലോമീറ്റർ അകലെ; ഇരകൾ ഹൈകോടതിയിൽ

.പെട്ടിമുടിയില്‍ ദുരന്തത്തിൽ പെട്ടവർക്ക് സർക്കാർ നൽകിയ വീടുകൾ ദുരന്ത സ്ഥലത്ത് നിന്ന് 32 കിലോമീറ്റര്‍ അകലെയാണെന്നും റേഷന്‍ വാങ്ങാന്‍ പോലും കിലോമീറ്ററുകളോളം കല്‍നടയായി പോകേണ്ട സ്ഥിതിയാണെന്നും വാസയോഗ്യമല്ലാത്ത ഭൂമിയിലാണ് വീടുകൾ ഉള്ളതെന്നുംവാഹനങ്ങൾ പോലും പോകാത്ത ഇടമാണെന്നും ഇരകൾ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെകണ്ണന്‍ ദേവന്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമിയില്‍ വീട് വെക്കാന്‍ സ്ഥലം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. അതേ സമയം, ദുരിതബാധിതര്‍ക്കായി കുറ്റിയാര്‍ വാലിയില്‍ 8 വീട് നിര്‍മിച്ചെന്നും 6 പേര്‍ക്ക് പട്ടയം അനുവദിച്ചുവെന്നും സര്‍ക്കാര്‍ […]

Read More
 സംസ്ഥാനത്തെ കോവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോള്‍ പുതുക്കുന്നത്. മൂന്നാം തരംഗം കൂടി മുന്നില്‍ കണ്ട് മരണനിരക്ക് ഇനിയും കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ ചികിത്സാ പ്രോട്ടോകോളിനുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നേരിയത് (മൈല്‍ഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയര്‍) എന്നിങ്ങനെ എ, ബി, സി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് കൊവിഡ് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തേണ്ടത്. നേരിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം മതി. […]

Read More
 തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭക്ക്  നിർദ്ദേശം   നൽകി  ഹൈക്കോടതി

തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭക്ക് നിർദ്ദേശം നൽകി ഹൈക്കോടതി

തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭക്ക് കോടതി നിർദ്ദേശം നൽകി.കാക്കനാട് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുന്ന സമയത്താണ് കോടതി ഇങ്ങനെ ഒരു നിർദേശം നൽകിയത്. തെരുവിൽ അലഞ്ഞു തിരിയുന്ന നായകൾക്ക് ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് അവ അക്രമാസക്തമാകുന്നത്. അതിനാൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ അറിയിക്കാനാണ് തൃക്കാക്കര നഗരസഭാധികൃതരോട് ഹൈക്കോടതി നിർദേശം നൽകിയിട്ടുള്ളത്.മൃഗങ്ങളെ വീട്ടിൽ വളർത്തുന്നവർ തദ്ദേശ […]

Read More
 സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയം; ഒമ്പതാം തിയതി മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും;ടി നസറുദ്ദീൻ

സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയം; ഒമ്പതാം തിയതി മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും;ടി നസറുദ്ദീൻ

ഈ മാസം ഒമ്പതാം തിയതി മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ.കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ല. പ്രശ്‍ന പരിഹാരം കാണാൻ സർക്കാരിന് ആവശ്യത്തിന് സമയം നൽകി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയമാണെന്നും നസറുദ്ദീൻ കോഴിക്കോട് പറഞ്ഞു. ലോക്ഡൗണിന് എതിരെ വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. അതേസമയം ടിപിആർ അടിസ്ഥാനമാക്കിയുള്ള […]

Read More
 സംസ്ഥാനത്ത് കണക്കിൽ പെടാത്ത 7,316 കോവിഡ് മരണങ്ങൾ; വിവരാവകാശ രേഖ പുറത്ത് വിട്ട് പ്രതിപക്ഷം

സംസ്ഥാനത്ത് കണക്കിൽ പെടാത്ത 7,316 കോവിഡ് മരണങ്ങൾ; വിവരാവകാശ രേഖ പുറത്ത് വിട്ട് പ്രതിപക്ഷം

സംസ്ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കൊവിഡ് മരണങ്ങളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത്. വിവരാവകാശ രേഖ പുറത്തുവിട്ടാണ് പ്രതിപക്ഷം ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. സർക്കാർ കണക്കിൽപ്പെടാത്ത 7,316 മരണങ്ങളുണ്ടെന്ന് പ്രതിപക്ഷം പറയുന്നു. സർക്കാർ കണക്ക് പ്രകാരം ഇന്നലെ വരെയുള്ള കൊവിഡ് മരണം 16,170 ആണെങ്കിൽ ഇൻഫർമേഷൻ കേരള മിഷന്റെ കണക്ക് പ്രകാരം ഈ മാസം 23 വരെ 23,486 പേർ മരിച്ചതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 2020 ജനുവരി മുതൽ ഈ മാസം 23 വരെയുള്ള കണക്കാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ […]

Read More
 സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതം; വീണ ജോർജ്

സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതം; വീണ ജോർജ്

സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്.സംസ്ഥാനത്ത് അടുത്തകാലത്തായി കൂടുതല്‍ വാക്‌സിന്‍ വന്നത് ഈ മാസം 15, 16, 17 തീയതികളിലാണ്. ഈ മൂന്ന് ദിവസങ്ങളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്‌സിനുകളാണ് എത്തിയത്. എന്നാല്‍ 16-ാം തീയതി മുതല്‍ 22-ാം തീയതി വരെ ഒരാഴ്ച ആകെ 13,47,811 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഈ […]

Read More
 മാധ്യമങ്ങളിലെ സ്ത്രീവിരുദ്ധമായ ഭാഷാപ്രയോഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി വനിതാകൂട്ടായ്മ

മാധ്യമങ്ങളിലെ സ്ത്രീവിരുദ്ധമായ ഭാഷാപ്രയോഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി വനിതാകൂട്ടായ്മ

പത്രങ്ങളിലെ സ്ത്രീ വിരുദ്ധമായ ചില വാക്കുകളും ഭാഷാപ്രയോഗങ്ങളും ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ച് സ്ത്രീകളുടെ കൂട്ടായ്മായ മലയാളപ്പെണ്‍കൂട്ടം. വനിതാ ശിശുക്ഷേമ മന്ത്രി, സാംസ്‌കാരിക മന്ത്രി, പത്രങ്ങള്‍ എന്നിവര്‍ക്കും വിഷയത്തെ കുറിച്ച് കത്തയച്ചിട്ടുണ്ടെന്നും കൂട്ടായ്മ അറിയിച്ചു. മാധ്യമങ്ങളില്‍ നിരന്തരമായി കാണപ്പെടുന്ന ആറ് പദപ്രയോഗങ്ങളാണ് പ്രധാനമായും മലയാളപ്പെണ്‍കൂട്ടം ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സൂചിപ്പിക്കാന്‍ ‘മാനഭംഗം’ എന്ന പദം ഉപയോഗിക്കുന്നത്, ഇന്നയാളുടെ ഭാര്യ/മകള്‍ ആയ എന്ന് പറഞ്ഞുകൊണ്ട് മാത്രം ചരമ കോളങ്ങളില്‍ മരിച്ച സ്ത്രീയുടെ പേര് സൂചിപ്പിക്കുന്ന രീതി, […]

Read More
 കേരളത്തിൽ പെരുന്നാളിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കേരളത്തിൽ പെരുന്നാളിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

വലിയ‌ പെരുന്നാളിന് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ..ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൾ മാറ്റി വച്ച സാഹചര്യത്തിൽ കേരളത്തിന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് ഐ എം എ പറയുന്നു കോവിഡ് ഭീതി നിലനിൽക്കവെ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ എം എ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പെരുന്നാളിനോട് അനുബന്ധിച്ച് രോ​ഗ വ്യാപനം കുറഞ്ഞ മേഖലകളിൽ ബുധനാഴ്ച വരെ കടകളെല്ലാം തുറക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്.ഈ അനുമതി പിൻവലിക്കണമെന്ന് ഐ എം […]

Read More
 കേരളത്തിൽ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്‌വി

കേരളത്തിൽ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്‌വി

കേരളത്തില്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്‌വി. പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് നല്‍കിയ ഇളവുകള്‍ക്കെതിരെയാണ് അഭിഷേക് സിങ്‌വിയുടെ വിമര്‍ശനം. കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുതെന്ന് സിങ്‌വി പറഞ്ഞു. കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെങ്കില്‍ പെരുന്നാള്‍ ആഘോഷവും തെറ്റാണെന്ന് അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞദിവസം അറിയിച്ചത്. പെരുന്നാള്‍ പ്രമാണിച്ചാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

Read More
 കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുമ്പോഴും കേരളത്തിലും മഹാരാഷ്ട്രയിലും കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു പ്രതികരണം. രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാണെന്നാണ് കണക്കാക്കുന്നത്. രണ്ടാം തരംഗം എവിടെ തുടങ്ങിയോ അവിടെ സ്ഥിതിഗതികള്‍ ആദ്യം നിയന്ത്രണ വിധേമാവുമെന്നാണ് വിദഗ്ദര്‍ പറഞ്ഞത്. എന്നാല്‍ അതേ സമയത്ത് തന്നെ മഹാരാഷ്ട്രയിലും കേരളത്തിലും കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഗൗരവമേറിയ […]

Read More