ബ്രിജ് ഭൂഷൺ റാലി പിൻവലിച്ചത് ഖാപ് പഞ്ചായത്തിന്റെ ജന പിന്തുണ കണ്ടിട്ട്; ആഞ്ഞടിച്ച് രാകേഷ് ടികായത്ത്

ബ്രിജ് ഭൂഷൺ റാലി പിൻവലിച്ചത് ഖാപ് പഞ്ചായത്തിന്റെ ജന പിന്തുണ കണ്ടിട്ട്; ആഞ്ഞടിച്ച് രാകേഷ് ടികായത്ത്

ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ചുക്കൊണ്ട് ഗുസ്തിതാരങ്ങൾ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ വിളിച്ചുചേര്‍ത്ത ഖാപ്പ് മഹാപഞ്ചായത്ത് പുരോഗമിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടകാത്തതിനെതുടർന്ന് സമരത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് മഹാപഞ്ചായത്ത് ചേര്‍ന്നിരിക്കുന്നത്. കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടെ മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടിയാണ് ചര്‍ച്ച ചെയ്യുന്നത്. ഖാപ് പഞ്ചായത്തിനുള്ള ജനപിന്തുണ ഒന്നുകൊണ്ടാണ് ബ്രിജ് ഭൂഷണ്‍ താന്‍ നടത്താനിരുന്ന അയോധ്യ റാലി […]

Read More
 മുസാഫർനഗറിൽ കനത്ത സുരക്ഷാ വലയത്തിൽ കർഷക മഹാപഞ്ചായത്ത്

മുസാഫർനഗറിൽ കനത്ത സുരക്ഷാ വലയത്തിൽ കർഷക മഹാപഞ്ചായത്ത്

ഉത്തർപ്രദേശിലെ മുസഫർനഗറിൽ കനത്ത സുരക്ഷാ വലയത്തിൽ കർഷക മഹാപഞ്ചായത്ത്.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മിഷൻ ഉത്തർപ്രദേശ് എന്ന രാഷ്ട്രീയ ലക്ഷ്യം സംയുക്‌ത കിസാൻ മോർച്ച പ്രഖ്യാപിക്കും.യു.പിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കർഷകരും മഹാപഞ്ചായത്തിൽ അണിചേരുന്നു. ബിജെപി വീണ്ടും അധികാരത്തിൽ എത്തുക തടയുകയാണ് മിഷൻ ഉത്തർപ്രദേശിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദ്‌ പറഞ്ഞു. കേരളത്തിൽ നിന്നുള്ള കർഷകർ അടക്കം വരുന്ന ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നുവെന്ന് സംയുക്‌ത കിസാൻ മോർച്ച നേതാക്കൾ ആരോപിച്ചു.

Read More