ചികിത്സയിൽ കഴിയുന്ന കോടിയേരിയെ സന്ദർശിച്ച് ലീഗ് നേതാക്കള്‍

ചികിത്സയിൽ കഴിയുന്ന കോടിയേരിയെ സന്ദർശിച്ച് ലീഗ് നേതാക്കള്‍

മുതി‍‍ർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ ആശുപത്രിയിൽ സന്ദർശിച്ച് മുസ്‌ലിം ലീഗ് നേതാക്കൾ. മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയകാര്യ ഉപദേശക സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് കോടിയേരിയെ സന്ദ‍ർശിച്ചത്. അപ്പോളോ ആശുപത്രിയിൽ എത്തിയായിരുന്നു സന്ദർശനം.ആശുപത്രിയിലെത്തിയ മുസ്‌ലിം ലീഗ് നേതാക്കൾ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു.സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായാണ് ചെന്നൈയിലേക്ക് കൊണ്ടു പോയത്. തിങ്കളാഴ്ചയാണ് വിദഗ്ദ ഡോക്ര്‍മാരുടെ […]

Read More
 വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ഇന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് പോകും

വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ഇന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് പോകും

സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകും. അപ്പോളോ ആശുപത്രിയിലാണ് കോടിയേരി വിദഗ്ധ ചികില്‍സയ്ക്കായി പോകുന്നത്. ഇന്നലെ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരെത്തി കോടിയേരിയെ പരിശോധിച്ചിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് പോകുന്നത്. അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്നും എന്നാല്‍ സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കോടിയേരിക്ക് പകരം എം വി ഗോവിന്ദന്‍ മാസ്റ്ററാണ് […]

Read More
 കോടിയേരി മാറും;പകരം ആര് എംഎ ബേബി,വിജയരാഘവന്‍, ഇ.പി, ഗോവിന്ദന്‍, ബാലന്‍ പരിഗണനയില്‍

കോടിയേരി മാറും;പകരം ആര് എംഎ ബേബി,വിജയരാഘവന്‍, ഇ.പി, ഗോവിന്ദന്‍, ബാലന്‍ പരിഗണനയില്‍

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും.കോടിയേരിക്ക് അവധി നല്‍കി താത്കാലിക സെക്രട്ടറിയായി ഒരാളെ നിയോഗിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്‌.ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തുകയാണ്.അനാരോഗ്യംകാരണം ചുമതലയില്‍നിന്ന് മാറിനില്‍ക്കണമെന്ന താത്പര്യം കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് ദേശീയനേതൃത്വത്തെ അറിയിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പും ചികിത്സയ്ക്കായി […]

Read More
 കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുകയാണ്, മോദി സര്‍ക്കാരിന്റെ ചട്ടുകമാണ് ഗവര്‍ണര്‍; വിമര്‍ശനവുമായി കോടിയേരി

കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുകയാണ്, മോദി സര്‍ക്കാരിന്റെ ചട്ടുകമാണ് ഗവര്‍ണര്‍; വിമര്‍ശനവുമായി കോടിയേരി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയനയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന ചേരിതിരിവാണ് ഇവിടെ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കമ്യൂണിസ്റ്റുവിരുദ്ധ ജ്വരം പടര്‍ത്തുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഇവിടെ ഗവര്‍ണറും മുഖ്യമന്ത്രിയോ അല്ലെങ്കില്‍ ഏതെങ്കിലും മന്ത്രിമാരോ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളല്ല ഉള്ളത്. മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ഭിന്നതയാണ് കാതലായ വസ്തുത. ഗവര്‍ണര്‍ക്ക് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ് പ്രതിപക്ഷമെങ്കിലും […]

Read More
 നിലപാടുകളില്ലാത്ത ‘തനിയാവര്‍ത്തനം’; ഗവര്‍ണര്‍ മോദി ഭരണത്തിന്റെയും ബി ജെ പിയുടെയും ചട്ടുകമായി മാറി, രൂക്ഷവിമര്‍ശനവുമായി കോടിയേരി

നിലപാടുകളില്ലാത്ത ‘തനിയാവര്‍ത്തനം’; ഗവര്‍ണര്‍ മോദി ഭരണത്തിന്റെയും ബി ജെ പിയുടെയും ചട്ടുകമായി മാറി, രൂക്ഷവിമര്‍ശനവുമായി കോടിയേരി

ഗവര്‍ണര്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരേയും രൂക്ഷവിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി പി എം മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവര്‍ണര്‍ക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും നിലപാടെടുത്ത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. എല്‍ ഡി എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി ജെ പിയും മോദി സര്‍ക്കാരും ശ്രമിക്കുന്നുവെന്നും ഇതിനായി കേന്ദ്ര ഏജന്‍സികളെയും ഗവര്‍ണറെയും ഉപയോഗിച്ചെന്നുമാണ് ആരോപണം. ജനകീയ സര്‍ക്കാരിനെ വളഞ്ഞ വഴിയിലൂടെയാണ് അട്ടിമറിക്കാന്‍ നോക്കുന്നത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്ര ഏജന്‍സികളെ […]

Read More
 കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാനത്ത് നടത്തുന്ന ഇടപെടല്‍ സദുദ്ദേശപരമല്ലെന്ന് കോടിയേരി

കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാനത്ത് നടത്തുന്ന ഇടപെടല്‍ സദുദ്ദേശപരമല്ലെന്ന് കോടിയേരി

കേന്ദ്രമന്ത്രിമാരുടെ കേരളസന്ദര്‍ശനത്തെ വിമര്‍ശിച്ചും കെകെ രമക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ എംഎം മണിയെ തള്ളാതെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്ത് നടത്തുന്ന ഇടപെടലിനെക്കുറിച്ചും കോടിയേരി അഭിപ്രായപ്പെട്ടു. ‘കേന്ദ്ര മന്ത്രിമാര്‍ വികസന പദ്ധതികള്‍ക്കായി സന്ദര്‍ശനം നടത്തുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ അതിന്റെ പിന്നില്‍ ദുരുദേശങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. നേമം ടെര്‍മിനല്‍, പാലക്കാട് കോച്ച് ഫാക്ടറി, റെയില്‍വേ മെഡിക്കല്‍ കോളേജ് എന്നിവ നടപ്പാക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരുംകൂടി ചേര്‍ന്ന് […]

Read More
 സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത് ഉചിതവും സന്ദര്‍ഭോചിതവുമായ നടപടിയാണെന്ന് കോടിയേരി

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത് ഉചിതവും സന്ദര്‍ഭോചിതവുമായ നടപടിയാണെന്ന് കോടിയേരി

മന്ത്രി സ്ഥാനത്തുനിന്നുള്ള സജി ചെറിയാന്റെ രാജി സന്ദര്‍ഭോചിതമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റൊരു മന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി അക്കാര്യം പിന്നീടു തീരുമാനിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. തന്റെ പ്രസംഗത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറിയാന്‍ പെട്ടെന്ന് തന്നെ രാജിവെക്കാന്‍ സന്നദ്ധമായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഒരു മാതൃക കൂടിയാണ് […]

Read More
 അവിഷിത്തിനെ ഒഴിവാക്കിയത് ആക്ഷേപം ഉയര്‍ന്നശേഷം, കോണ്‍ഗ്രസ് ചൂണ്ടികാട്ടുന്നവരെ പിടിക്കുന്ന സമീപനം പാടില്ലെന്നും കോടിയേരി

അവിഷിത്തിനെ ഒഴിവാക്കിയത് ആക്ഷേപം ഉയര്‍ന്നശേഷം, കോണ്‍ഗ്രസ് ചൂണ്ടികാട്ടുന്നവരെ പിടിക്കുന്ന സമീപനം പാടില്ലെന്നും കോടിയേരി

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവം ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം സംഭവങ്ങള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണ് ചെയ്യുകയെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എസ്എഫ്ഐ നേതാവ് കെ.ആര്‍. അവിഷിത്തിനെ ഒഴിവാക്കിയത് അക്രമത്തിന് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. അവിഷിത്ത് കുറച്ചായി ഓഫീസില്‍ […]

Read More
 മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് വധശ്രമം, വിമാനത്തില്‍ നിന്ന് പുറത്തിറങ്ങും മുമ്പ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞടുത്തു; കോടിയേരി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് വധശ്രമം, വിമാനത്തില്‍ നിന്ന് പുറത്തിറങ്ങും മുമ്പ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞടുത്തു; കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ നടന്നത് വധശ്രമമായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇ പി ജയരാജന്റേയും മറ്റും സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടാണ് അക്രമികള്‍ക്ക് പിണറായി വിജയനെ തൊടാന്‍ കഴിയാത്തതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി വിമാനത്തിന് പുറത്തിറങ്ങിയ ശേഷമായിരുന്നു പ്രതിഷേധം എന്നായിരുന്നു കോടിയേരി മുന്‍പ് പറഞ്ഞത്. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരി മുന്‍ നിലപാട് തിരുത്തിയത്. ‘വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞു ചെന്നത്. ഉയര്‍ന്ന നിരക്കില്‍ […]

Read More
 വ്യാജ അശ്ലീല വിഡിയോ;സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫ് മാപ്പ് പറയണമെന്ന് സ്വരാജ്,’നികൃഷ്ടമല്ലേയെന്ന് കോടിയേരി

വ്യാജ അശ്ലീല വിഡിയോ;സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫ് മാപ്പ് പറയണമെന്ന് സ്വരാജ്,’നികൃഷ്ടമല്ലേയെന്ന് കോടിയേരി

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയിലായ സംഭവത്തില്‍ പ്രതികരിച്ച് ഇടത് നേതാക്കൾ.യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് സിപിഎം നേതാവ് എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.കുട്ടികളും കുടുംബവും ഉണ്ടെന്ന് പോലും നോക്കാതെ ജോ ജോസഫിനെ വ്യക്തിഹത്യ ചെയ്യാനായിരുന്നു യു.ഡി.എഫ് ശ്രമിച്ചത്. ആ ശ്രമം ഇപ്പോള്‍ കെയ്യോടെ പിടിച്ചിരിക്കുന്നു, ഇന്ന് പോളിംഗ് ദിവസമാണെങ്കിലും അത് കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വെളിവായി. പ്രതിപക്ഷ നേതാവ് കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണയുടെ കൊട്ടാരം തകര്‍ന്ന് […]

Read More