മെഡിക്കല്‍ കോളജില്‍ കടലാസുപോലുമില്ലാത്ത ദയനീയാവസ്ഥ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു കത്തയക്കാനുള്ള കടലാസു പോലുമില്ലെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തല്‍ ആരോഗ്യമേഖലയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്ന എല്ലാ അവകാശവാദങ്ങളും പൊള്ളയാണെന്ന് തെളിയിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മരുന്നും ഉപകരണങ്ങളും ഒന്നുമില്ലാത്ത പെട്ടിക്കടയുടെ അവസ്ഥയിലേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ നിലംപൊത്തിയെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സത്യവും വസ്തുതയും വിളിച്ചു പറഞ്ഞ ഇടതുസഹയാത്രികനായിരുന്ന ഡോക്ടറെ വേട്ടയാടന്‍ അദ്ദേഹത്തിനെനെതിരേ മോഷണക്കുറ്റം വരെ ആരോപിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ഉപകരണത്തിന്റെ ഭാഗം കണ്ടില്ലെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് ചെയ്തത്. ഇതേക്കുറിച്ച് […]
Read More
