കെപിസിസിയുടെ അംഗീകാരമില്ലാതെസംഘടന രൂപീകരിക്കുന്നവര്‍ക്കെതിരെ നടപടി:കെ.സുധാകരന്‍

കെപിസിസിയുടെ അംഗീകാരമില്ലാതെസംഘടന രൂപീകരിക്കുന്നവര്‍ക്കെതിരെ നടപടി:കെ.സുധാകരന്‍

കെപിസിസിയുടെ അംഗീകാരമില്ലാതെ സംഘടനാ രൂപീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് (എന്‍സിബി), മഹിളാ കോണ്‍ഗ്രസ് ബ്രിഗേഡ് എന്ന പേരില്‍ സംഘടനകള്‍ രൂപീകരിക്കുകയും വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഘടനയ്ക്ക് കെപിസിസിയുടെ അംഗീകാരമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് സംഘടനയുടെ ഭാഗമാക്കാന്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പേര് ദുരുപയോഗം ചെയ്ത് സംഘടന രൂപീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.ഇത്തരം ചതിക്കുഴിയില്‍പ്പെട്ട് വഞ്ചിതരാകാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും കോണ്‍ഗ്രസ് […]

Read More
 പരസ്യ അതൃപ്തിയുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; തിരുവനന്തപുരത്ത് ഉണ്ടായിട്ടും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

പരസ്യ അതൃപ്തിയുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; തിരുവനന്തപുരത്ത് ഉണ്ടായിട്ടും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യോഗമാണ് ബഹിഷ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി സമരം കൂടുതല്‍ ശക്തമാക്കുക എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നത്തെ യോഗം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ ഉയര്‍ന്ന അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതൃത്വത്തിന് ശക്തമായ സൂചന […]

Read More
 വികസനത്തിന്റെ തേരോട്ടം നടത്തിയ ഭരണാധികാരിയാണ് നെഹ്‌റു: കെ സുധാകരന്‍ എംപി

വികസനത്തിന്റെ തേരോട്ടം നടത്തിയ ഭരണാധികാരിയാണ് നെഹ്‌റു: കെ സുധാകരന്‍ എംപി

സ്വാതന്ത്ര്യാനന്തരം ഒന്നുമില്ലാത്ത മണ്ണില്‍ നിന്നും ഇന്ത്യയെ വികസനത്തിന്റെ തേരോട്ടത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജവഹര്‍ലാല്‍ നെഹ്രുവിന്റെ 132-ാം ജന്മദിനത്തോട് അനുബന്ധിച്ച് ‘ജവഹര്‍ലാല്‍ നെഹ്രു;ദര്‍ശനവും സമകാലിക പ്രസക്തിയും’ എന്ന വിഷയത്തില്‍ കെപിസിസി സംഘടിപ്പിച്ച സിമ്പോസിയം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. ഭാരതീയന്റെ മനസില്‍ നിന്നും ആര്‍ക്കും മായ്ക്കാന്‍ കഴിയാത്ത യുഗപുരുഷനാണ് നെഹ്രു. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ നമ്മുടെ നാട് നിരക്ഷരുടെയും വിവസ്ത്രന്റെയും പട്ടിണിക്കാരുടെയുമായിരുന്നു.അവിടെനിന്ന് ഇന്ന് […]

Read More
 ‘തനിക്കെതിരെയുള്ള നടപടി മാനദണ്ഡം പാലിക്കാതെ, വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താന്‍ കാണിച്ചിട്ടില്ല’; കെ പി അനില്‍ കുമാര്‍

‘തനിക്കെതിരെയുള്ള നടപടി മാനദണ്ഡം പാലിക്കാതെ, വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താന്‍ കാണിച്ചിട്ടില്ല’; കെ പി അനില്‍ കുമാര്‍

മാനദണ്ഡം പാലിക്കാതെയാണ് തനിക്കെതിരെയുള്ള നടപടിയെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍. വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താന്‍ കാണിച്ചിട്ടില്ല. അവര്‍ നേതൃത്വത്തെ വിമര്‍ശിച്ച അത്രയുമൊന്നും താന്‍ പറഞ്ഞിട്ടില്ല. ഇപ്പോഴും എന്താണ് അച്ചടക്ക നടപടിക്ക് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും കെപി അനില്‍കുമാര്‍ പറഞ്ഞു. എഐസിസി അംഗത്തിനെതിരെ നടപടി എടുക്കുമ്പോള്‍ എഐസിസിയുടെ അനുമതി വേണം. അത് വാങ്ങിയിട്ടില്ല. ഫോണ്‍ കോളിലൂടെ പോലും വിശദീകരണം തേടിയില്ല. നൂറു കണക്കിന് ബ്ലോക്ക് […]

Read More
 അവസാനഘട്ട മാറ്റങ്ങളോടെ ഡി.സി.സി. അധ്യക്ഷപ്പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു; പ്രഖ്യാപനം ഇന്നുണ്ടായേക്കും

അവസാനഘട്ട മാറ്റങ്ങളോടെ ഡി.സി.സി. അധ്യക്ഷപ്പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു; പ്രഖ്യാപനം ഇന്നുണ്ടായേക്കും

ഡി.സി.സി. അധ്യക്ഷന്മാരുടെ അന്തിമപ്പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യാഴാഴ്ച രാത്രിയോടെ പട്ടികയിലെ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കിയാണ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വെള്ളിയാഴ്ച പട്ടികയുമായി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ കാണുമെന്നാണ് സൂചന. വെള്ളിയാഴ്ച തന്നെ പ്രഖ്യാപനവും ഉണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തേ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മറ്റ് വര്‍ക്കിങ് പ്രസിഡന്റുമാരും ചേര്‍ന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ള ചില പേരുകള്‍ അവസാനഘട്ട ചര്‍ച്ചകളില്‍ ഒഴിവാക്കപ്പെട്ടു. സാമുദായിക പ്രാതിനിധ്യം […]

Read More
 പാര്‍ട്ടിക്കുള്ളില്‍ ‘കലാപാഹ്വാന’വുമായി ആര്‍ സി ബ്രിഗേഡ് ഗ്രൂപ്പ്; പിന്നില്‍ ചെന്നിത്തലയുടെ വിശ്വസ്ഥരെന്ന് സൂചന

പാര്‍ട്ടിക്കുള്ളില്‍ ‘കലാപാഹ്വാന’വുമായി ആര്‍ സി ബ്രിഗേഡ് ഗ്രൂപ്പ്; പിന്നില്‍ ചെന്നിത്തലയുടെ വിശ്വസ്ഥരെന്ന് സൂചന

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടാലുടന്‍ കലാപത്തിന് ഒരുങ്ങണമെന്ന ആര്‍ സി ബ്രിഗേഡ് വാട്‌സ് ആപ്പ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണെന്ന് സൂചന. അഡ്മിന്‍മാരായ ഹബീബ് ഖാന്‍, അഡ്വ. ഫവാജ് പാത്തൂര്‍, സുബോധ് തുടങ്ങിയവര്‍ ചെന്നിത്തലയുടെ വിശ്വസ്ഥരാണ്. ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തല നിശബ്ദ സാന്നിധ്യമായി ഗ്രൂപ്പിലുണ്ട്. അന്‍വര്‍ സാദത്ത് എംഎല്‍എയും സജീവ കോണ്‍ഗ്രസ് നേതാക്കളും ഗ്രൂപ്പിലെ അംഗങ്ങളാണ്. അതേസമയം, തന്റെ അറിവോടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു. ഇപ്പോള്‍ […]

Read More
 കെ പി സി സി ആസ്ഥാനത്തെ ആൾക്കൂട്ടം; ജാഗ്രതക്കുറവുണ്ടായി ; വി ഡി സതീശൻ

കെ പി സി സി ആസ്ഥാനത്തെ ആൾക്കൂട്ടം; ജാഗ്രതക്കുറവുണ്ടായി ; വി ഡി സതീശൻ

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ പ്രവർത്തകർ ഒത്തുകൂടിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചടങ്ങിൽ തടിച്ചുകൂടിയ നൂറോളം പേർക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണം. കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് കേസെടുക്കുന്നതിന് എതിരല്ല. പക്ഷേ, എല്ലായിടത്തും ഒരുപോലെ വേണം. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞ സമയത്ത് പോയപ്പോൾ കോവിഡ് മാനദണ്ഡം പാലിച്ചിരുന്നോ? പി കെ കുഞ്ഞനന്തന്റെ ശവസംസ്‌കാര ചടങ്ങിൽ മൂവായിരത്തോളം ആളുകൾ പങ്കെടുത്തു. […]

Read More

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടം; കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെ കേസ്

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടത്തില്‍ കണ്ടാല്‍ അറിയാവുന്ന നൂറോളം പേര്‍ക്ക് എതിരെ കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്. കെപിസിസി അധ്യക്ഷന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങിലായിരുന്നു തിരക്ക്. നിലവില്‍ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവാദമില്ല. എന്നാല്‍ ചടങ്ങില്‍ 150ഓളം ആളുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പിഴ അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പക്ഷേ കേസെടുത്തതില്‍ നേതാക്കള്‍ ആരും പ്രതികരിച്ചിട്ടില്ല.

Read More
 പരസ്പരം ആരോപണമുയര്‍ത്തി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുത്;ചെന്നിത്തല,തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി

പരസ്പരം ആരോപണമുയര്‍ത്തി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുത്;ചെന്നിത്തല,തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ പരസ്പരമുള്ള പഴിചാരലിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍. തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും അത് തന്റെ തലയില്‍ മാത്രം കെട്ടിവെയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.പഴിചാരല്‍ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല നിലപാടെടുത്തു. പരസ്പരം […]

Read More
 കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റ് ;ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റ് ;ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റാകും. ഇതു സംബന്ധിച്ച ശുപാർശയ്ക്ക് അം​ഗീകാരമായി. കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി കെപിസിസിയുടെ നിർദ്ദേശം അം​ഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. തനിക്ക് ഔദ്യോ​ഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. പ്രതികരണം അറിയിപ്പ് ലഭിച്ച ശേഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്നിരുന്ന കെ.വി തോമസ് ജനുവരിയില്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, താരീഖ് അന്‍വര്‍, കെ.സി വേണുഗോപാല്‍, […]

Read More