കത്ത് നൽകിയത് ബോധപൂർവം അപമാനിക്കാൻ; ഇനി മത്സരിക്കില്ല; കെ മുരളീധരൻ

കത്ത് നൽകിയത് ബോധപൂർവം അപമാനിക്കാൻ; ഇനി മത്സരിക്കില്ല; കെ മുരളീധരൻ

നേതൃത്വം തന്നെ ബോധപൂർവം അപമാനിക്കാനാണ് കത്ത് നൽകിയതെന്നും ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരൻ. തെരഞ്ഞെടുപ്പിന് മുൻ‌പ് രണ്ട് എം പിമാരെ പിണക്കിയതിൻ്റെ ഭവിഷത്ത് നല്ലതായിരിക്കില്ലെന്നും നോട്ടീസ് നൽകുന്നതിന് മുൻപ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നുവെന്നും തന്റെ സേവനം വേണോ വേണ്ടയോ എ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇനി മത്സരിക്കാൻ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കന്മാരോട് പറഞ്ഞു കഴിഞ്ഞു എന്നാൽ പാർട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും മുരളീധരൻ പറഞ്ഞു. പാർട്ടിക്കെതിരായ പരസ്യ വിമർശനത്തിൽ […]

Read More
 പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും; കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ല; കെ മുരളീധരൻ

പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും; കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ല; കെ മുരളീധരൻ

പരസ്യമായി പാർട്ടിയെ വിമർശിച്ചതിന് മുന്നറിയിപ്പ് നൽകി കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്നും പാർട്ടി പ്രവർത്തനം നിർത്താൻ പറഞ്ഞാൽ നിർത്തുമെന്നും മുരളീധരൻ പറഞ്ഞു. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു പാർട്ടിയെ പറ്റിയുള്ള പരാതികൾ പൊതു വേദിയിൽ പറഞ്ഞു എന്നാണ് മുരളീധരനും, എം കെ രാഘവനുമെതിരെയുള്ള കെ പി സി സി യുടെ വിമർശനം. […]

Read More
 സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കണം’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എം.കെ രാഘവന്‍, റിപ്പോര്‍ട്ട് തേടി കെപിസിസി

സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കണം’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എം.കെ രാഘവന്‍, റിപ്പോര്‍ട്ട് തേടി കെപിസിസി

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച എംകെ രാഘവന്‍റെ പ്രസംഗത്തില്‍ ഉടൻ റിപ്പോർട്ട് നൽകാൻ കോഴിക്കോട് ഡിസിസി പ്രസിഡണ്ടിന് കെപിസിസി അധ്യക്ഷന്‍ നിർദ്ദേശം നല്‍കി.വിമര്‍ശനവും വിയോജിപ്പും പറ്റാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മാറിയെന്നാണ് വിമര്‍ശനം. സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണെന്നും എം കെ രാഘവന്‍ കുറ്റപ്പെടുത്തി.‘രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരും തയ്യാറല്ല. സ്ഥാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കണം. അത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. സ്ഥാനവും മാനവും വേണമെങ്കില്‍ ഒന്നും മിണ്ടാതിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ അവസ്ഥ. അതില്‍ വലിയ ദുഃഖമുണ്ട് എന്നായിരുന്നു […]

Read More
 ബഫര്‍ സോണ്‍ പ്രക്ഷോഭം ഊര്‍ജ്ജിതമാക്കാന്‍ കെപിസിസി

ബഫര്‍ സോണ്‍ പ്രക്ഷോഭം ഊര്‍ജ്ജിതമാക്കാന്‍ കെപിസിസി

ബഫര്‍ സോണ്‍ പ്രക്ഷോഭം ഊര്‍ജ്ജിതമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗം തീരുമാനിച്ചു. ബഫര്‍ സോണ്‍ മേഖലയില്‍ കോണ്‍ഗ്രസ് സജീവമായി സമര രംഗത്തുണ്ട്.ബഫര്‍സോണ്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന എല്ലാ ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും അടിസ്ഥാനം പിണറായി സര്‍ക്കാരിന്‍റെ കാര്യക്ഷമത ഇല്ലായ്മയും അവധാനതയില്ലാത്ത തീരുമാനങ്ങളും മലയോര കര്‍ഷകരെ ശ്വാസം മുട്ടിക്കുകയാണ്.ഒരു ജനതയെയാകെ ഇരുട്ടില്‍ നിര്‍ത്തി നുണപ്രചരണം നടത്തുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും.ജനവാസ മേഖലകളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനവും തുടര്‍ന്നുള്ള ഉത്തരവും റദ്ദാക്കണമെന്നും 2013 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട […]

Read More
 കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ തയ്യാറെന്ന് കെ സുധാകരൻ;ലീഗിന്റെ നിര്‍ണായക യോഗം 11 മണിക്ക്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ തയ്യാറെന്ന് കെ സുധാകരൻ;ലീഗിന്റെ നിര്‍ണായക യോഗം 11 മണിക്ക്

വിവാദ പ്രസ്താവനകൾക്കിടെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നും മാറാന്‍ സന്നദ്ധത അറിയിച്ച് കെ സുധാകരന്‍. ഇക്കാര്യം വ്യക്തമാക്കി സുധാകരന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചു.കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻ കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.കെ സുധാകരന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍, എംഎം ഹസ്സന്‍ തുടങ്ങിയ നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു. വിവാദ […]

Read More
 പാർട്ടി നടപടിയിൽ ദുഃഖമുണ്ട്;വീഴ്ചയുണ്ടെങ്കിൽ തിരുത്തും,അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളി

പാർട്ടി നടപടിയിൽ ദുഃഖമുണ്ട്;വീഴ്ചയുണ്ടെങ്കിൽ തിരുത്തും,അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളി

പീഡനക്കേസിനെ തുടർന്ന് കെപിസിസിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ.പാർട്ടി നടപടിയിൽ ദുഃഖമുണ്ടെന്നും എന്നാൽ നടപടി പൂർണമായും അംഗീകരിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. ഒരു കുറ്റവും താൻ ചെയ്തിട്ടില്ല. നിരപരാധിത്വം പൊതുസമൂഹത്തിലും പാർട്ടിയിലും തെളിയിക്കും. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും.കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ലെന്നും എൽദോസ് പറഞ്ഞു. അധ്യാപികയുടെ പരാതിയില്‍ ബലാത്സംഗ കേസില്‍ ചോദ്യം […]

Read More
 ‘വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു’പറഞ്ഞത് മലബാറിലെ പഴയ കഥയെന്ന് സുധാകരൻ

‘വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു’പറഞ്ഞത് മലബാറിലെ പഴയ കഥയെന്ന് സുധാകരൻ

തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ കുറിച്ചുള്ള പരാമർശം പിന്‍വലിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.മലബാറിലെ ഒരു നാടൻ കഥയാണ് താൻ പറഞ്ഞത്. അതിൽ മറ്റൊരു ദുരുദ്ദേശ്യവുമില്ല. തന്റെ പ്രസ്താവന ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ അത് പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. വ്യാഖ്യാനങ്ങൾ മറ്റാരുടെയെങ്കിലും കുബുദ്ധിയാകാമെന്ന് അദ്ദേഹം പ്രതികരിച്ചു. തരൂരിന് പരിചയക്കുറവുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ‘ട്രെയിനി’ എന്ന് ഉപയോഗിച്ചിട്ടില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കഥ പറഞ്ഞുകൊണ്ടാണ് സുധാകരൻ പ്രതികരിച്ചത്. ”അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട് […]

Read More
 എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം;ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി

എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം;ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം.വിഷയം ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ് എംഎല്‍എ രാജി വെച്ചില്ലെങ്കിൽ രാഷ്ട്രീയ ആയുധമാകുമെന്ന് വിലയിരുത്തി. കുന്നപ്പിള്ളി രാജിവെക്കണോ വേണ്ടയോ എന്ന വിഷയം കോണ്‍ഗ്രസിന്റെ ധാര്‍മികതയ്ക്ക് വിടുന്നുവെന്നാണ് സിപിഎമ്മിന്റെ പരസ്യ നിലപാട്. കോണ്‍ഗ്രസിനുമേല്‍ സിപിഎം പരോക്ഷമായി രാജി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ രാജി ആവശ്യം പരസ്യമായി ഉന്നയിക്കുന്നില്ല. വിഷയം ഗുരുതരമായി എത്രത്തോളം മുന്നോട്ടുപോകുന്നുവോ അത്രത്തോളം തങ്ങള്‍ക്ക് നല്ലതാണെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.അതേസമയം എല്‍ദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് […]

Read More
 തരൂർ വരട്ടെ, കോൺഗ്രസ് ജയിക്കട്ടെ;നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ കെപിസിസി ആസ്ഥാനത്ത് വോട്ടു തേടി ഫ്ലക്സ്

തരൂർ വരട്ടെ, കോൺഗ്രസ് ജയിക്കട്ടെ;നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ കെപിസിസി ആസ്ഥാനത്ത് വോട്ടു തേടി ഫ്ലക്സ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡ്.’നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് കെപിസിസി ആസ്ഥാനത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡിലുള്ളത്.ശശി തരൂരിനായി കോട്ടയം ഇരാറ്റുപേട്ടയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ‘ശശി തരൂർ നയിക്കട്ടെ കോൺഗ്രസ് ജയിക്കട്ടെ’ എന്നാണ് ബോർഡിലെ വാചകങ്ങൾ.രമേശ് ചെന്നിത്തല അടക്കം കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് തരൂരിന് […]

Read More
 ഏറ്റവും യോഗ്യൻ രാഹുൽ;ശശി തരൂരിനെ കെ പി സി സി പിന്തുണക്കില്ല,കെ.സിയെ ഡൽഹിക്ക് വിളിപ്പിച്ച് സോണിയ

ഏറ്റവും യോഗ്യൻ രാഹുൽ;ശശി തരൂരിനെ കെ പി സി സി പിന്തുണക്കില്ല,കെ.സിയെ ഡൽഹിക്ക് വിളിപ്പിച്ച് സോണിയ

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ശശി തരൂരിനെ കെ പി സി സി പിന്തുണക്കില്ലെന്ന് കേരള നേതാക്കൾ.അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെയാണ് കേരള നേതാക്കള്‍ പിന്തുണക്കുന്നത്.രാഹുല്‍ഗാന്ധി പാര്‍ട്ടി പ്രസിഡന്റാകണമെന്നാണ് ജനങ്ങളുടെ പൊതു വികാരമെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിച്ച പിന്തുണ ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിൻ്റെ പിന്തുണയുണ്ടാകൂ. പത്രിക നൽകുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.അധ്യക്ഷനാകാന്‍ രാഹുല്‍ഗാന്ധിയാണ് ഏറ്റവും യോഗ്യനെന്ന് കൊടിക്കുന്നില്‍ സുരേഷ് […]

Read More