അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ശരത്ചന്ദ്രപ്രസാദ്,ചെന്നിത്തല ഇറങ്ങി,അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിക്ക്

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ശരത്ചന്ദ്രപ്രസാദ്,ചെന്നിത്തല ഇറങ്ങി,അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിക്ക്

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങിയ നിർവാഹകസമിതി അംഗം ശരത്ചന്ദ്രപ്രസാദിനെ അനുനയിപ്പിച്ച് ചെന്നിത്തല. സുധാകരന്‍റെ ശൈലിയിലും അംഗത്വ പട്ടികയിലുമുള്ള അമർഷം മൂലമാണ് ശരത് പത്രിക നൽകാനൊരുങ്ങിയത്. ജനറൽ ബോഡി യോഗത്തിന് മുമ്പ് നേതാക്കൾ അനുനയിപ്പിച്ചതോടെ ശരത് പിന്മാറി. പിന്നാലെ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കി. രമേശ് ചെന്നിത്തലയാണ് കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം പാസാക്കിയത്. വി ഡി സതീശന്‍, എംഎം ഹസ്സന്‍, കെ സി ജോസഫ്, കെ മുരളീധരന്‍, […]

Read More
 രാജീവ് ഗാന്ധി 78ാം ജന്മവാര്‍ഷികം; കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി

രാജീവ് ഗാന്ധി 78ാം ജന്മവാര്‍ഷികം; കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, കെപിസിസി പ്രചരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എംപി, കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍, ജിഎസ് ബാബു, വി.പ്രതാപചന്ദ്രന്‍, ജി.സുബോധന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, എന്‍.പീതാംബരകുറിപ്പ്, കെ.മോഹന്‍കുമാര്‍, രഘുചന്ദ്രപാല്‍, ഷിബാബുദ്ദീന്‍ കരിയത്ത്, ആര്‍.വി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡിസിസികളുടെയും ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ രാജീവ് […]

Read More
 മുന്നണി വിപുലീകരണ പ്രഖ്യാപനവുമായി കെ.പി.സി.സി ചിന്തന്‍ ശിബിരത്തിന് സമാപനം

മുന്നണി വിപുലീകരണ പ്രഖ്യാപനവുമായി കെ.പി.സി.സി ചിന്തന്‍ ശിബിരത്തിന് സമാപനം

ഇടതുപക്ഷ അനുഭാവമുള്ള സംഘടനകളെ യു.ഡി.എഫിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി കോഴിക്കോട്ട് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് സമാപനം. രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന ശിബിരത്തിന് സമാപനം കുറിച്ചു നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നയപ്രഖ്യാപനം നടത്തിയത്. സി.പി.ഐ അടക്കമുള്ള പാര്‍ട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തനം നടത്താനാണ് ആഹ്വാനം. എല്‍.ഡി.എഫില്‍ അതൃപ്തരായ കക്ഷികള്‍ക്ക് മുന്നണിവിട്ട് വരേണ്ടി വരുമെന്നും അവരെ യു.ഡി.എഫ്. സ്വാഗതം ചെയ്യുമെന്നും കെ.സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകള്‍ക്ക് ഇന്ന് കേരളത്തില്‍ തീവ്രവലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന മുന്നണിയില്‍ അധികകാലം […]

Read More
 ‘കെപിസിസി പുനഃസംഘടനാ പട്ടിക തള്ളി ഹൈക്കമാന്‍ഡ്’50 വയസിൽ താഴെയുള്ളവരുടെയും വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കണം

‘കെപിസിസി പുനഃസംഘടനാ പട്ടിക തള്ളി ഹൈക്കമാന്‍ഡ്’50 വയസിൽ താഴെയുള്ളവരുടെയും വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കണം

സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച കെപിസിസി പുനഃസംഘടനാ പട്ടിക ഹൈക്കമാന്‍ഡ് തള്ളി.50 വയസിൽ താഴെയുള്ളവരുടെയും വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കണം പട്ടികജാതി സംവരണം വേണമെന്ന നിബന്ധന പാലിച്ചില്ലെന്നതടക്കം പാലിക്കപ്പെട്ടിട്ടില്ലെന്ന് ഹൈക്കമാൻഡ് വ്യകത്മാക്കി.കഴിഞ്ഞ ദിവസമാണ് 240 അംഗ കെപിസിസി അംഗങ്ങളുടെ പട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്ക് അയച്ചത്. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും രണ്ട് പ്രതിനിധികള്‍ എന്ന നിലയില്‍ 280 പേരാണ് കെപിസിസിയില്‍ അംഗങ്ങളായി എത്തേണ്ടിയിരുന്നത്. നിലവിലുള്ള കെപിസിസി അംഗങ്ങളില്‍ ഭൂരിഭാഗം പേരേയും നിലനിര്‍ത്തിക്കൊണ്ടായിരുന്നു പട്ടിക. പാര്‍ട്ടി വിട്ട് പോയവരും […]

Read More
 രാഹുൽ വിമർശനം; രാഷ്ട്രീയകാര്യ സമിതിയില്‍ പി ജെ കുര്യന്‍ പങ്കെടുക്കില്ല

രാഹുൽ വിമർശനം; രാഷ്ട്രീയകാര്യ സമിതിയില്‍ പി ജെ കുര്യന്‍ പങ്കെടുക്കില്ല

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പി ജെ കുര്യന്‍ പങ്കെടുക്കില്ല.വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പി ജെ കുര്യന്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് പിന്നാലെയാണ് പി ജെ കുര്യന്റെ വിട്ടുനിൽക്കൽ.രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണെന്നായിരുന്നു പി ജെ കുര്യന്റെ വിമര്‍ശനം. പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസ് […]

Read More
 ‘പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നു’സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്;കെ വി തോമസ്

‘പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നു’സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്;കെ വി തോമസ്

പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന്മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. കെ. സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ അജണ്ടയുണ്ടെന്നും കോൺഗ്രസിനെ നശിപ്പിക്കാനാണ് കെ സുധാകരൻ്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയ സമിതിയിലേക്ക് തന്നെ ക്ഷണിച്ചില്ല. അത് ശരിയായ കാര്യമല്ല. തന്റെ ശവമഞ്ചവുമായി പ്രതിഷേധിച്ചവർക്കെതിരെ പോലും നടപടിയെടുത്തില്ല. സിപിഎം പാർട്ടി കോൺഗ്രസിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും ഇന്ന് എഐസിസി നേതൃത്വത്തിനോട് വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനമാനങ്ങൾ […]

Read More
 ചിത്രം ഇല്ലാത്തതിന്റെ പേരില്‍  അംഗത്വം അസാധുവാകില്ല: കെപിസിസി

ചിത്രം ഇല്ലാത്തതിന്റെ പേരില്‍ അംഗത്വം അസാധുവാകില്ല: കെപിസിസി

കടലാസ് ഫോമില്‍ ചിത്രം പതിക്കാത്ത അംഗത്വം അസാധുവാകുമെന്ന് എഐസിസിയുടെ പേരില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍. എഐസിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ചിത്രം ഇല്ലാത്തതിന്റെ പേരില്‍ ആരുടെയും അംഗത്വം അസാധുവാകില്ല.വോട്ടര്‍ ഐഡികാര്‍ഡും ഫോണ്‍ നമ്പറും മതിയാകും കടലാസ് ഫോം ഉപയോഗിച്ച് അംഗത്വം എടുക്കാന്‍. നവീന ആശയമായ ഡിജിറ്റല്‍ അംഗത്വ വിതരണമാണ് ഇത്തവണ എഐസിസി നിര്‍ദ്ദേശിച്ചത്. കേരളത്തില്‍ ഇന്നേവരെ പേപ്പര്‍ മെമ്പര്‍ഷിപ്പാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ അംഗത്വം സംബന്ധിച്ച് ആദ്യഘട്ടത്തില്‍ എഐസിസി ഐ.ടി […]

Read More
 പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ല;പരമാവധി അപമാനിച്ചു,പോകുന്നത് സിപിഎമ്മിലേക്കല്ല സെമിനാറിലേക്ക്

പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ല;പരമാവധി അപമാനിച്ചു,പോകുന്നത് സിപിഎമ്മിലേക്കല്ല സെമിനാറിലേക്ക്

കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാനൊരുങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് എന്ന ആമുഖത്തോടെയാണ് സെമിനാറിൽ പങ്കെടുക്കുന്ന വിവരം കെ വി തോമസ് മാധ്യമങ്ങളെ അറിയിച്ചത്.സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായിമാര്‍ച്ച് മാസത്തില്‍ താന്‍ സംസാരിച്ചിരുന്നു. സെമിനാറിന്റെ കാര്യം അന്നുതന്നെ അറിയിച്ചിരുന്നുവെന്നും സെമിനാറില്‍ പങ്കെടുക്കാനുള്ള താല്‍പര്യം സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചെന്നും കെ വി തോമസ് പറഞ്ഞു. ശശി […]

Read More
 ജനപ്രതിനിധികളെ മർദ്ദിച്ച പോലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ കെ പി സി സി ആഹ്വാനം

ജനപ്രതിനിധികളെ മർദ്ദിച്ച പോലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ കെ പി സി സി ആഹ്വാനം

ജനപ്രതിനിധികളെ മർദ്ദിച്ച പോലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്താൻ ആഹ്വാനം ചെയ്ത് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയൻ – നരേന്ദ്ര മോദി ധാരണയുടെ പുറത്ത് ബിജെപിയും സിപിഎമ്മും ഒന്നിച്ചു നിന്ന് ശ്രമിച്ചാലും ,ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം നശിപ്പിച്ചു കൊണ്ടുള്ള ഒരു തട്ടിപ്പ് പദ്ധതി കേരളത്തിൽ നടത്തിക്കില്ല. ജനങ്ങൾക്ക് വേണ്ടി സമരം ചെയ്ത യു ഡി എഫ് എംപിമാരെ മർദ്ദിച്ചതിൽ മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും പ്രതിഷേധം ഉയരണം. സുധാകരൻ ഫേസ് […]

Read More
 തനിക്ക് എതിരെ കുല്‍സിത പ്രവര്‍ത്തനം നടത്തുന്നു; ഔദ്യോഗിക വസതിയില്‍ കെപിസിസി മിന്നല്‍ പരിശോധന നടത്തിയെന്ന വാര്‍ത്തകളെ തള്ളി വി.ഡി.സതീശന്‍

തനിക്ക് എതിരെ കുല്‍സിത പ്രവര്‍ത്തനം നടത്തുന്നു; ഔദ്യോഗിക വസതിയില്‍ കെപിസിസി മിന്നല്‍ പരിശോധന നടത്തിയെന്ന വാര്‍ത്തകളെ തള്ളി വി.ഡി.സതീശന്‍

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ കെപിസിസി മിന്നല്‍ പരിശോധന നടത്തിയെന്ന വാര്‍ത്തകളെ തള്ളി വി.ഡി.സതീശന്‍. തനിക്ക് എതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ കുല്‍സിത പ്രവര്‍ത്തനം നടത്തുന്നുവെന്നും ചിലര്‍ പിന്നില്‍ നിന്ന് വലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ടി.യു.രാധാകൃഷ്ണന്‍ ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വന്നതാണ്. ഒരു പണിയുമില്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. തനിക്ക് വേറെ ഒരുപാട് പണിയുണ്ട്. നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. പ്രതിപക്ഷ പ്രവര്‍ത്തനത്തിന് ഒരു തെറ്റും പറയാനില്ല. ടീം വര്‍ക്കാണ് നടക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

Read More