കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തീയതിക്കകം ശമ്പളം നൽകണം; ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തീയതിക്കകം ശമ്പളം നൽകണം; ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആർടിസിക്ക് ആവശ്യമായ സഹായം സർക്കാർ നൽകണമെന്നും കോടതി ഉത്തരവിട്ടു. ജീവനക്കാർ നൽകിയ ശമ്പള ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. സാധാരണക്കാരന് ഉപകാരപ്രദമായ പൊതു ഗതാഗത സൗകര്യമാണ് കെഎസ്ആർടിസി. സർക്കാരിൻ്റെ നിയന്ത്രണത്തിൽ തന്നെയാണ് കെഎസ്ആർടിസി പ്രവർത്തിക്കുന്നതും. അതുകൊണ്ട് തന്നെ ശമ്പള വിതരണത്തിന് ധനസഹായം ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ സർക്കാരിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കെഎസ്ആർടിസിയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. കെഎസ്ആർടിസിയെ […]

Read More
 കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ബോണസും ഇന്ന് വിതരണം ചെയ്യും : മന്ത്രി ആൻറണി രാജു

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ബോണസും ഇന്ന് വിതരണം ചെയ്യും : മന്ത്രി ആൻറണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും ഓണം ബോണസിനത്തില്‍ 2750 രൂപയും ഇന്ന് വിതരണം ചെയ്യുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. ജൂലൈ മാസത്തെ മുഴുവന്‍ ശമ്പളവും ഇന്ന് നല്‍കും. ഇതേത്തുടര്‍ന്ന് 26-ാം തീയതി മുതല്‍ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകള്‍ പിന്‍വലിച്ചു. താല്‍ക്കാലിക ജീവനക്കാര്‍, സ്വിഫ്റ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപവീതം ആനുകൂല്യം അനുവദിക്കും. കെഎസ്ആര്‍ടിസിയുടെ വരുമാനം ഏഴുകോടിയില്‍നിന്ന് ഒമ്പതു കോടിയാക്കി വര്‍ധിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ മുന്‍കൈ എടുക്കണമെന്ന എംഡിയുടെ നിര്‍ദേശം എല്ലാവരും അംഗീകരിച്ചു. ഇതോടെ പണിമുടക്കിനുള്ള […]

Read More
 സ്വിഫ്റ്റിന് 113 ഇ-ബസുകൾ കൂടി; ഹരിത നഗരമാകാൻ ഒരു ചുവടുകൂടി വെച്ച് തലസ്ഥാനനഗരി

സ്വിഫ്റ്റിന് 113 ഇ-ബസുകൾ കൂടി; ഹരിത നഗരമാകാൻ ഒരു ചുവടുകൂടി വെച്ച് തലസ്ഥാനനഗരി

തിരുവനന്തപുരം നഗരസഭയുടെ സ്മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്നു. ആദ്യഘട്ടമായി 60 ഇ-ബസുകൾ ആഗസ്റ്റ് 26 നു വൈകീട്ട് 3.30നു ചാല ഗവണ്മെന്റ് മോഡൽ ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്യും. ബാക്കി ബസുകൾ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ കൈമാറുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജുവും തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷും വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ […]

Read More
 ‘ശമ്പളത്തെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിക്കേണ്ടിവരുന്നത് കഷ്ടമാണ്’; കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഹൈക്കോടതി

‘ശമ്പളത്തെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിക്കേണ്ടിവരുന്നത് കഷ്ടമാണ്’; കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഹൈക്കോടതി

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കാൻ കോടതി നിർദേശിച്ചു. ശമ്പളത്തിന്റെ കാര്യം എപ്പോഴും ഓർമ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണെന്നും കോടതി. ഇപ്പോഴെങ്കിലും ശമ്പളം നൽകാതെ ജീവനക്കാർക്ക് ഓണം ആഘോഷിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ശമ്പളം പണമായി തന്നെ നൽകണം. കൂപ്പൺ പരിപാടി അനുവദിക്കില്ല. KSRTC യെ സ്വകാര്യവത്കരിക്കാൻ ഉദ്ദേശമുണ്ടോ എന്നും കോടതി ചോദിച്ചു. ഉന്നത സമിതി യോഗം ചേർന്ന് ശമ്പളം നൽകാൻ എന്ത് തീരുമാനമെടുത്തു? പത്ത് കോടി രൂപ തരില്ലെന്ന് […]

Read More
 അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യാത്ര സൗജന്യം

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യാത്ര സൗജന്യം

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി […]

Read More
 ഓണം അടുത്തിട്ടും ജൂലൈയിലെ ശമ്പളം കിട്ടിയില്ല: കെഎസ്ആർടിസി പ്രതിസന്ധി ചർച്ച ചെയ്യാൻ യോഗം

ഓണം അടുത്തിട്ടും ജൂലൈയിലെ ശമ്പളം കിട്ടിയില്ല: കെഎസ്ആർടിസി പ്രതിസന്ധി ചർച്ച ചെയ്യാൻ യോഗം

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാൻ കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളുമായി മന്ത്രിമാർ ഇന്ന് ചർച്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ യൂണിയനുകൾ 26ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചർച്ച നിശ്ചയിച്ചത്. ജൂലൈ മാസത്തെ രണ്ട് ഗഡു ശമ്പളവും ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല. […]

Read More
 സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം യാത്രാ നിരക്കിൽ ഇളവ്; നിലപാടിലുറച്ച് കെഎസ്ആര്‍ടിസി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം യാത്രാ നിരക്കിൽ ഇളവ്; നിലപാടിലുറച്ച് കെഎസ്ആര്‍ടിസി

കൊച്ചി: അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കിൽ 30 ശതമാനം കണ്‍സഷന്‍ നല്‍കിയാല്‍ മതിയെന്ന തീരുമാനത്തില്‍ ഉറച്ച് കെഎസ്ആര്‍ടിസി. നിരക്കില്‍ ഇളവ് നല്‍കാനാവില്ലെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കുകയും തീരുമാനത്തിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമല്ല. സര്‍ക്കാര്‍ നയമമനുസരിച്ചാണ് കണ്‍സഷന്‍ നല്‍കുന്നത്. സ്വശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരാന്‍ ബാധ്യതയില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ നിരക്ക് ഇളവ് നല്‍കാന്‍ കഴിയൂ. വന്‍ തുക തലവരിപ്പണം നല്‍കുന്നവര്‍ക്ക് […]

Read More
 ബജറ്റ് ടൂറിസം : പ്രത്യേക പാക്കേജുമായി കോഴിക്കോട് കെ എസ് ആർ ടി സി

ബജറ്റ് ടൂറിസം : പ്രത്യേക പാക്കേജുമായി കോഴിക്കോട് കെ എസ് ആർ ടി സി

പൊതുജനങ്ങൾക്കായി ആഗസ്റ്റ് മാസത്തിൽ കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നു. ഗവി, വാഗമൺ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാൽ, പഞ്ചപാണ്ഡവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ​ഗവിയിലേക്ക് ആ​ഗസ്റ്റ് 14നും, മൂന്നാറിലേക്ക് 11, 26 തിയ്യതികളിലും വാഗമണിലേക്ക് 31 നുമാണ് യാത്ര. സെെലന്റ് വാലിയിലേക്ക് 10,15 തിയ്യതികളിലും നെല്ലിയാമ്പതിയിലേക്ക് 13,20,27 നുമാണ് യാത്ര ഒരുക്കിയിരിക്കുന്നത്. വയനാട്ടിലേയ്ക്ക് 12,20,26 തിയ്യതികളിലും അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങൾക്ക് […]

Read More
 അച്ചടക്കലംഘനങ്ങൾ : കെഎസ്ആർടിസിയിൽ 12 പേർക്ക് സസ്പെൻഷൻ, ഒരു ജീവനക്കാരനെ പിരിച്ചു വിട്ടു

അച്ചടക്കലംഘനങ്ങൾ : കെഎസ്ആർടിസിയിൽ 12 പേർക്ക് സസ്പെൻഷൻ, ഒരു ജീവനക്കാരനെ പിരിച്ചു വിട്ടു

കെഎസ്ആർടിസിയിൽ 12 പേർക്ക് സസ്പെൻഷനും ഒരു ജീവനക്കാരനെ പിരിച്ചു വിടുകയും ചെയ്തു. സ്വിഫ്റ്റ് ബസ് കണ്ടക്ടർ എസ്.ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാതെ പണാപഹരണം നടത്തിയതിനാണ് നടപടി. കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാ​ഗമാണ് ക്രമക്കേട് കണ്ടെത്തിയത്. 27,813 ബസുകളിലാണ് വിജിലൻസ് വിഭാ​ഗം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് അച്ചടക്ക നടപടികളുടെ ഭാഗമായി അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തത്. വിവിധ അച്ചടക്കലംഘനങ്ങൾ നടത്തിയ വ്യത്യസ്ത ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയായിരുന്നു നടപടി. പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ […]

Read More
 നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി

നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി

രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചതിന് പിന്നാലെ നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ് ഇത് സംബന്ധിച്ച നിർദേശം നൽകിയതായാണ് റിപ്പോര്ട്ട്. ഇന്നലെ ബിവറേജസ് കോർപറേഷനും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ബിവറേജുകളിൽ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്നതായിരുന്നു പുറത്തിറക്കിയ സർക്കുലർ. മെയ് 19നാണ് ആർബിഐ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇതിന് പിന്നിലെ കാരണവും ആർബിഐ തന്നെ വിശദീകരിക്കുന്നുണ്ട്. 2016ൽ നോട്ട് നിരോധന കാലത്ത് […]

Read More