കെഎസ്ആര്‍ടിസിക്ക് 73 കോടി രൂപകൂടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

കെഎസ്ആര്‍ടിസിക്ക് 73 കോടി രൂപകൂടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് ഈ തുക അനുവദിച്ചത്. കെഎസ്ആര്‍ടിസിക്ക് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍, ഇതിനകം 1572.42 കോടി രൂപ നല്‍കി. ബജറ്റ് വകയിരുത്തലിനെക്കാള്‍ 672.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.

Read More
 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തിയതി ശമ്പളം നല്‍കും; മന്ത്രി കെ.ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തിയതി ശമ്പളം നല്‍കും; മന്ത്രി കെ.ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തിയതി ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് ക്രെഡിറ്റാകും. സര്‍ക്കാര്‍ സഹായവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ബിഐയില്‍ നിന്നും 100 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുക്കും. ഇത് പിന്നീട് തിരിച്ചടക്കും. ഈ രീതിയില്‍ എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നല്‍കാനാവും. പെന്‍ഷനും കൃത്യം കൊടുക്കും. വരുമാനത്തിന്റെ 5% പെന്‍ഷനായി മാറ്റിവയ്ക്കും. രണ്ട് മാസത്തിനകം പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാനാവും. […]

Read More
 മാലിന്യം വലിച്ചെറിയരുത്; കെഎസ്ആര്‍ടിസി ബസുകളില്‍ വേസ്റ്റ് ബിന്നുകള്‍

മാലിന്യം വലിച്ചെറിയരുത്; കെഎസ്ആര്‍ടിസി ബസുകളില്‍ വേസ്റ്റ് ബിന്നുകള്‍

സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്നുകളും, മാലിന്യം വലിച്ചെറിയരുത് എന്ന ബോര്‍ഡും സ്ഥാപിക്കാന്‍ തീരുമാനം. മന്ത്രി എം ബി രാജേഷ് പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ഉന്നത യോഗത്തിലാണ് തീരുമാനമെടുത്തത് എന്നും ഡിപ്പോകളിലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റ് സംസ്ഥാനത്തെ എല്ലാ കെ […]

Read More
 തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്ത്രീ മരിച്ചു

തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്ത്രീ മരിച്ചു

തിരുവനന്തപുരം സ്റ്റാച്യുവില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്ത്രീ മരിച്ചു. ഏജീസ് ഓഫിസിലെ റിട്ട. ഉദ്യോഗസ്ഥ തിരുവനന്തപുരം മണക്കാട് സ്വദേശിനി സാവിത്രി (60) ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ഇവര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.

Read More
 അച്ഛന്റെ വകയാണോ റോഡ് എന്ന് ചോദിച്ചു; മേയറും എം എല്‍ എ യുമാണെന്ന് അറിയാതെയാണ് താന്‍ സംസാരിച്ചത്;വാക്ക്‌പോരില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

അച്ഛന്റെ വകയാണോ റോഡ് എന്ന് ചോദിച്ചു; മേയറും എം എല്‍ എ യുമാണെന്ന് അറിയാതെയാണ് താന്‍ സംസാരിച്ചത്;വാക്ക്‌പോരില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവുമായി നടുറോഡിലുണ്ടായ വാക്ക്‌പോരില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തത് മേയര്‍ സഞ്ചരിച്ച കാറാണെന്നും യദു പറഞ്ഞു. മേയറും എം എല്‍ എ യുമാണെന്ന് അറിയാതെയാണ് താന്‍ സംസാരിച്ചത്. സര്‍വീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ട്. ഇടത് വശത്തുകൂടെ പോയാല്‍ എങ്ങനെ സൈഡ് കൊടുക്കാനാകും?. പ്ലാമൂട് വണ്‍വേയിലൂടെയാണ് കയറിവരുന്നത്. ബസ് പോകാനുള്ള വീതിയെ […]

Read More
 ഡ്യൂട്ടിക്കിടെ മദ്യപാനം; കെ എസ് ആര്‍ടി സിയില്‍ 97 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡ്യൂട്ടിക്കിടെ മദ്യപാനം; കെ എസ് ആര്‍ടി സിയില്‍ 97 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലി ചെയ്യുന്നവര്‍ക്കെതിരെ വീണ്ടും നടപടി. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ 137 ജീവനക്കാരാണ് കുടുങ്ങിയത്. സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും പിടികൂടിയത്. ഇതില്‍ 97 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദലി ജീവനക്കാരും അടക്കം 40 പേരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. മദ്യപിച്ച് ജോലിക്കെത്തിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് നടപടി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലായിരുന്നു നടപടി. മന്ത്രി കെ ബി ഗണേഷ് […]

Read More
 കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍; ശനിയാഴ്ച നേടിയത് 9.05 കോടി

കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍; ശനിയാഴ്ച നേടിയത് 9.05 കോടി

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡിലേക്ക്. ശനിയാഴ്ച (ഡിസംബര്‍ 23) പ്രതിദിന വരുമാനമായി ലഭിച്ചത് 9.055 കോടി. ഡിസംബര്‍ 11ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് മറികടന്നത്. കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് റെക്കോര്‍ഡ് വരുമാനം കൈവരിക്കാനായതെന്ന് സിഎംഡി. പ്രതിദിന കളക്ഷന്‍ 10 കോടി ആക്കുകയാണ് ലക്ഷ്യമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചു.

Read More
 വാടക കിലോമീറ്ററിന് 43 രൂപ, കളക്ഷന്‍ കിലോമീറ്ററിന് 25 രൂപ ; സൗജന്യമായി കിട്ടിയ ഇലക്ട്രിക് ബസും കെ എസ് ആർ ടി സി ക്ക് തലവേദന

വാടക കിലോമീറ്ററിന് 43 രൂപ, കളക്ഷന്‍ കിലോമീറ്ററിന് 25 രൂപ ; സൗജന്യമായി കിട്ടിയ ഇലക്ട്രിക് ബസും കെ എസ് ആർ ടി സി ക്ക് തലവേദന

സൗജന്യമായി കിട്ടിയ ഇലക്ട്രിക് ബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാകുന്നു. കേന്ദ്ര പദ്ധതിയായ ‘സ്മാര്‍ട്ട് സിറ്റി’ വഴി തിരുവനന്തപുരം കോര്‍പ്പറേഷന്‍ നല്‍കിയ ഇലക്ട്രിക് ബസുകള്‍, സ്വിഫ്റ്റിന് നല്‍കിയതാണ് വാടകക്കുരുക്കായി തിരിച്ചടിക്കുന്നത്. കെ-സ്വിഫ്റ്റിന് വലിയ വാടക കൊടുക്കേണ്ടിവരുന്നതാണ് കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്നത്. ഒരു ഇലക്ട്രിക് ബസ് ഒരു കിലോമീറ്റര്‍ ഓടിക്കുമ്പോള്‍ 25 രൂപയില്‍ താഴെയാണ് വരുമാനം. ഇതേ ദൂരം ബസ്സ് ഓടിക്കാൻ വാടകയിനത്തിൽ പുതുതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിക്ക്, കെ.എസ്.ആര്‍.ടി.സി. 43 രൂപ നല്‍കണം. നൂറുശതമാനം സൗജന്യമായി കിട്ടിയ 60 […]

Read More
 കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സർവ്വീസുമായി കെഎസ്ആർടിസി; ജനത സർവ്വീസുകൾ തിങ്കളാഴ്ച മുതൽ

കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സർവ്വീസുമായി കെഎസ്ആർടിസി; ജനത സർവ്വീസുകൾ തിങ്കളാഴ്ച മുതൽ

കുറ‍ഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി ആരംഭിക്കുന്ന ജനത സർവ്വീസുകൾ തിങ്കളാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും. പ്രധാനമായും തലസ്ഥാനത്തെ ഓഫീസുകളിൽ എത്തുന്നവർക്ക് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങിൽ നിന്നും രാവിലെ 7.15ന് സർവ്വീസ് ആരംഭിച്ച് 9.30 തിന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവ്വീസ് നടത്തുക. ന​ഗരത്തിൽ എത്തിയാൽ സിറ്റിയ്ക്കുള്ളിൽ സർവ്വീസ് നടത്തുന്ന സിറ്റി സർവ്വീസുകളിൽ ഇവർക്ക് കുറഞ്ഞ നിരക്കിൽ ഓഫീസുകളിൽ എത്തിച്ചേരാനും ആകും. […]

Read More
 കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ; ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനം നേടിയത് 8.79 കോടി രൂപ

കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ; ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനം നേടിയത് 8.79 കോടി രൂപ

കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ.ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച പ്രതിദിന വരുമാനമായി 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു. ജനുവരി 16 ലെ റെക്കോർഡാണ് തിരുത്തിയത്. തെക്കൻ മേഖലയിലാണ് ഏറ്റവുമധികം കളക്ഷൻ നേടിയത്. ഇതിനു മുമ്പുളള റെക്കോർഡ് കളക്ഷൻ 8,48,36956 ആയിരുന്നു. ഈ ഓണക്കാലത്ത് ആ​ഗസറ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്. അതിൽ 5 ദിവസം വരുമാനം 7 കോടി രൂപ […]

Read More