നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് ടയർ പൊട്ടി, താഴ്ചയിലേക്ക് മറിഞ്ഞു,ഒരു മരണം

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് ടയർ പൊട്ടി, താഴ്ചയിലേക്ക് മറിഞ്ഞു,ഒരു മരണം

ഇടുക്കി നേര്യമംഗലത്ത് ചാക്കോച്ചി വളവിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ്(45)ആണ് മരിച്ചത്.മൂന്നാർ എറണാകുളം റൂട്ടിൽ ഓടുന്ന ബസിനാണ് അപകടം സംഭവിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ പൊട്ടി ബസ് താഴേക്ക് മറിയുകയായിരുന്നു.രത്തില്‍ തടഞ്ഞുനിന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.അമ്പതോളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Read More
 കെഎസ്ആര്‍ടിസി ശമ്പള കുടിശിക നാളെ വിതരണം ചെയ്യും;മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി തൊഴിലാളി യൂണിയനുകള്‍

കെഎസ്ആര്‍ടിസി ശമ്പള കുടിശിക നാളെ വിതരണം ചെയ്യും;മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി തൊഴിലാളി യൂണിയനുകള്‍

കെ എസ് ആര്‍ ടി സി പ്രതിസന്ധിക്ക് പരിഹാരം കാണാനായി നടത്തിയ ചർച്ച ഫലപ്രദം. ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പറ്റില്ലെന്ന് നിലപാടെടുത്തെന്ന് ബിഎംഎസ് അറിയിച്ചു.എല്ലാ മാസവും 5 ആം തിയതിക്കുള്ളിൽ […]

Read More
 കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്;അവരുടെ ഓണം കണ്ണീരിലാക്കരുത്

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്;അവരുടെ ഓണം കണ്ണീരിലാക്കരുത്

ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കു വേണ്ടി കെ.എസ്.ആര്‍.ടി.സി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണെന്ന് വി ഡി സതീശൻ.ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സതീശന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കു വേണ്ടി കെ.എസ്.ആര്‍.ടി.സി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണ്.തൊഴിലാളി സമരങ്ങളില്‍ ഊറ്റം കൊള്ളുന്നൊരു സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും […]

Read More
 ജോലിചെയ്ത കൂലിക്കായി ജീവനക്കാര്‍ക്ക് തെരുവിലിറങ്ങി പട്ടിണി സമരം നടത്തേണ്ട ഗതികേട്

ജോലിചെയ്ത കൂലിക്കായി ജീവനക്കാര്‍ക്ക് തെരുവിലിറങ്ങി പട്ടിണി സമരം നടത്തേണ്ട ഗതികേട്

ഓണക്കാലത്ത് പോലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കുടിശ്ശിക തീര്‍ത്ത് ശമ്പളം കൊടുക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കഴിഞ്ഞ രണ്ടുമാസമായി ശമ്പളത്തിനുവേണ്ടി ജീവനക്കാര്‍ മുട്ടാത്ത വാതിലുകളില്ല. തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം ഭരണത്തിലാണ് ജോലിചെയ്ത കൂലിക്കായി ജീവനക്കാര്‍ക്ക് തെരുവിലിറങ്ങി പട്ടിണി സമരം നടത്തേണ്ട ഗതികേടുണ്ടായത്. കെഎസ്ആര്‍ടിസി വിഷയത്തില്‍ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സമീപനം അവരുടെ തൊഴിലാളി വിരുദ്ധത പ്രകടമാകുന്നതാണ്. ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ തൊഴിലാളി സംഘടനകള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷി അംഗമായ വകുപ്പുമന്ത്രിയെ പ്രതിസ്ഥാനത്ത് […]

Read More
 കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിന് സര്‍ക്കാര്‍ 103 കോടി നല്‍കണമെന്ന ഉത്തരവിന് സ്റ്റേ

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിന് സര്‍ക്കാര്‍ 103 കോടി നല്‍കണമെന്ന ഉത്തരവിന് സ്റ്റേ

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിന് 103 കോടി സര്‍ക്കാര്‍ നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് സ്റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി. ഹര്‍ജി കൂടുതല്‍ വാദത്തിനായി നാളത്തേയ്ക്ക് മാറ്റി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സെപ്തംബര്‍ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കാനാണ് […]

Read More
 കെഎസ്ആര്‍ടിസിയെ കൈവിട്ട് സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് ശമ്പളത്തിനായി 103 കോടി നല്‍കാനാവില്ല, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കെഎസ്ആര്‍ടിസിയെ കൈവിട്ട് സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് ശമ്പളത്തിനായി 103 കോടി നല്‍കാനാവില്ല, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിനായി 103 കോടി രൂപ നല്‍കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. ശമ്പളപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 103 കോടി രൂപ അനുവദിക്കണം എന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധിയ്ക്കെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പ്രകാരം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനായി അന്‍പത് കോടി വീതവും ഉത്സവബത്തയായി മൂന്ന് കോടിയും സെപ്തംബര്‍ ഒന്നാം തീയതിയ്ക്കകം അനുവദിക്കണമെന്നാണ്. ഇതിനെതിരായ ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുളള ബാദ്ധ്യത തങ്ങള്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. […]

Read More
 ‘തൊഴിലാളികളെ പട്ടിണിക്കിടരുത്’ശമ്പളകുടിശ്ശിക സെപ്റ്റംബർ ഒന്നിന് നൽകണം,കെഎസ്ആര്‍ടിസിക്ക് 103 കോടി ഉടന്‍ അനുവദിക്കണം

‘തൊഴിലാളികളെ പട്ടിണിക്കിടരുത്’ശമ്പളകുടിശ്ശിക സെപ്റ്റംബർ ഒന്നിന് നൽകണം,കെഎസ്ആര്‍ടിസിക്ക് 103 കോടി ഉടന്‍ അനുവദിക്കണം

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ സർക്കാരിനോട് ഹൈക്കോടതിജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കണം. സെപ്റ്റംബർ ഒന്നിന് ശമ്പളകുടിശ്ശിക നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം നല്‍കാന്‍ പത്തുദിവസത്തെ സാവാകാശം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് നിലവിലെന്ന് ജീവനക്കാരുടെ ഹ‍ർജി പരിഗണിക്കവേ കെഎസ്ആർടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. […]

Read More
 പണമില്ലെന്ന് കെ.എസ്.ആര്‍.ടിസി, ശമ്പളം കൊടുത്തിട്ട് ചര്‍ച്ചക്ക് വിളിക്കൂവെന്ന് ഹൈക്കോടതി

പണമില്ലെന്ന് കെ.എസ്.ആര്‍.ടിസി, ശമ്പളം കൊടുത്തിട്ട് ചര്‍ച്ചക്ക് വിളിക്കൂവെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു. ശമ്പളം നല്‍കാന്‍ കൈയില്‍ പണമില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ അറിയിച്ചു. പണം കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നും പ്രശ്‌നപരിഹാരത്തിന് യൂണിയനുകളുമായി ചര്‍ച്ച നടക്കുകയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ശമ്പളം നല്‍കാതിരുന്നത് ചോദ്യ ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണിത്. ശമ്പള വിതരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കെ.എസ്.ആര്‍.ടിസിയും അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് രണ്ടും ഒരുമിച്ചാണ് […]

Read More
 ശമ്പള വിതരണത്തിന് സാവകാശം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍, 10 ദിവസം കൂടി സമയം വേണമെന്നാവശ്യം

ശമ്പള വിതരണത്തിന് സാവകാശം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍, 10 ദിവസം കൂടി സമയം വേണമെന്നാവശ്യം

ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ സാവകാശം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ 10 ദിവസം കൂടി സമയം വേണമെന്നാണ് ആവശ്യം. ജൂണ്‍ മാസത്തെ ശമ്പളം നല്‍കിയത് ഡീസല്‍ ചെലവിനുള്ള പണം ഉപയോഗിച്ചാണെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്നത് വരെ സമയം അനുവദിക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ധനവകുപ്പിനെതിരെ കെഎസ്ആര്‍ടിസി വിമര്‍ശനമുന്നയിച്ചു. ശമ്പളം നല്‍കാന്‍ സഹായം ചോദിച്ചിട്ടും ധനവകുപ്പിന്റെ അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് വിമര്‍ശനം. 20 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ […]

Read More
 ശമ്പളം രണ്ട് ദിവസത്തിനകം; കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് മാത്രം ശമ്പളവിതരണം സാധ്യമല്ല; ആന്റണി രാജു

ശമ്പളം രണ്ട് ദിവസത്തിനകം; കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് മാത്രം ശമ്പളവിതരണം സാധ്യമല്ല; ആന്റണി രാജു

കെഎസ്ആര്‍ടിസിയില്‍ ജൂലൈ മാസത്തെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ വരുമാനം മാത്രം ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകില്ല. ശമ്പള വിതരണത്തിന് വേണ്ടി സര്‍ക്കാര്‍ സഹായം നല്‍കാറുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ട്രേഡ് യൂണിയന്‍ നേതാക്കളുമായി ഓഗസ്റ്റ് 17ന് ചര്‍ച്ച നടത്തും. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനോട് ട്രേഡ് യൂണിയനുകള്‍ക്ക് കാര്യമായ എതിര്‍പ്പില്ല. പല നിര്‍ദ്ദേശങ്ങളും നടപ്പിലാവുന്നുമുണ്ട്. ഇനി ശമ്പള വിതരണത്തില്‍ ഉള്‍പ്പെടെ ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. […]

Read More