അധികാരത്തിലെത്തിയത് മുതല്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ വെറും കറവപ്പശുവിനെപ്പോലെ മാത്രമാണ് കാണുന്നത്; കെ സുധാകരൻ

അധികാരത്തിലെത്തിയത് മുതല്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ വെറും കറവപ്പശുവിനെപ്പോലെ മാത്രമാണ് കാണുന്നത്; കെ സുധാകരൻ

ഡീസല്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി 50 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹവും പൊതുജനങ്ങളെ ദ്രോഹിക്കുന്നതുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിയെ ഘട്ടംഘട്ടമായി അടച്ചുപൂട്ടാനും സ്വകാര്യ ബസ്സുടമകളെ സഹായിക്കുന്നതുമായ നടപടിയാണ് സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്നും ഉണ്ടായത്. വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനഃസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കാനും ഇന്ധനക്ഷാമം പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. തൊഴിലാളികളോടുള്ള പ്രതികാര നടപടിയാണ് കൃത്രിമ ഡീസല്‍ ക്ഷാമമെന്ന് ആക്ഷേപം തൊഴിലാളി യൂണിയനുകള്‍ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞമാസം മാത്രം […]

Read More
 കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം; മൂന്ന് ദിവസത്തെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്, ഞായറാഴ്ച ഓടില്ല

കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം; മൂന്ന് ദിവസത്തെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്, ഞായറാഴ്ച ഓടില്ല

ഡീസലിന് പണമില്ലാത്ത സാഹചര്യത്തില്‍ വരുന്ന മൂന്ന് ദിവസത്തെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്. സംസ്ഥാനത്ത് ഇന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കി. നിലവില്‍ ഓര്‍ഡിനറി സര്‍വീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. ഇന്ന് അമ്പത് ശതമാനവും ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് നടത്തുക. ഞായറാഴ്ച പൂര്‍ണമായും സര്‍വീസ് ഒഴിവാക്കും. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്. വിശദമായ ഉത്തരവ് പിന്നീട് വരും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടര്‍ന്ന് ഡീസല്‍ ലഭ്യത കുറഞ്ഞതും മോശം കാലാവസ്ഥയില്‍ വരുമാനം കുറഞ്ഞതുമാണ് സര്‍വീസുകള്‍ […]

Read More
 ആലുവയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ആലുവയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ആലുവ മുട്ടത്ത് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെ കെഎസ്ആര്‍ടിസി ബസ്സിന് പിന്നില്‍ ലോറിയിടിച്ചാണ് അപകടം. ആലുവയില്‍ നിന്നും കാക്കനാട്ടേക്ക് പോയ ബസ്സാണ് അപകടത്തില്‍പെട്ടത്. മെട്രോപില്ലറിന് സമീപം ബസ് നിര്‍ത്തി ആളുകളെ ഇറക്കുന്നതിനിടയില്‍ മറ്റൊരു ലോറി വന്ന് ബസിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കണ്ടെയിനര്‍ ലോറിക്ക് പിന്നിലും ഇടിച്ചു. ബസിലും ലോറിയിലും ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Read More
 ഓണക്കാലത്ത് യാത്രക്ക് ചിലവേറും;അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഫ്ലക്‌സി നിരക്ക്

ഓണക്കാലത്ത് യാത്രക്ക് ചിലവേറും;അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഫ്ലക്‌സി നിരക്ക്

അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഓണക്കാലത്ത് നിരക്ക് വര്‍ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി.ഓണം പോലെയുള്ള ഉത്സവകാലങ്ങളില്‍ മറ്റ് സംസ്ഥാനത്തുള്ളവര്‍ യാത്രക്കായി കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നത് കണക്കിലെടുത്ത് കെ-സ്വിഫ്റ്റ്, കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളില്‍ ഫ്‌ളെക്‌സി ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് ഉത്തരവിറങ്ങി.ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഫ്‌ളെക്‌സി നിരക്കുകള്‍ നടപ്പിലാക്കുകയെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഓണം, മുഹറം തുടങ്ങിയ ആഘോഷങ്ങള്‍ കണക്കിലെടുത്ത് കൃത്യമായ ദിവസങ്ങള്‍ തീരുമാനിച്ചായിരിക്കും മാറിയ നിരക്കുകള്‍ ഈടാക്കുക.എസി ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കായിരിക്കും. എക്സ്പ്രസ്, ഡീലക്സ് ബസുകള്‍ക്കും ഫ്ലക്സി ചാര്‍ജ് ഈടാക്കും. ഓണത്തോടനുബന്ധിച്ച് ബാംഗ്ലൂർ, മൈസൂർ, […]

Read More
 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി

ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായമായി 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. ജൂലായ് മാസത്തെ ശമ്പളം ഇതുവരെ കൊടുത്തുതീര്‍ന്നിട്ടില്ല. ഈ മാസത്തെ ശമ്പളം നല്‍കാന്‍ ഇനിയും 26 കോടി രൂപ വേണം. അടുത്ത മാസം മുതല്‍ അഞ്ചാം തീയതി ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്. 79 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വേണ്ടത്. കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ പരമാവധി 50 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ശമ്പളത്തിനായി […]

Read More
 കെഎസ്ആര്‍ടിസി ശമ്പളവിതരണം ശനിയാഴ്ച ആരംഭിക്കും, സര്‍ക്കാര്‍ 50 കോടി അനുവദിച്ചു

കെഎസ്ആര്‍ടിസി ശമ്പളവിതരണം ശനിയാഴ്ച ആരംഭിക്കും, സര്‍ക്കാര്‍ 50 കോടി അനുവദിച്ചു

കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ ശമ്പളവിതരണം ശനിയാഴ്ച മുതല്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുകയെന്ന് ബോര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചതായും മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ 79 കോടി രൂപ ആവശ്യമാണെന്നും കെഎസ്ആര്‍ടിസി പറയുന്നു. ജൂലായ് മാസം പകുതി പിന്നിട്ടിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നല്‍കിയിരുന്നില്ല. ഇതിനെതിരെ യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സഹായം കിട്ടാതെ ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജേമെന്റ് പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാ മാസവും ശമ്പളത്തിനായി പണം […]

Read More
 ചെലവ് ചുരുക്കാന്‍ കെ.എസ്.ആര്‍.ടി.സി; ഡീസലിന് പകരം ഹൈഡ്രജന്‍, ഹൈഡ്രജന്‍ തദ്ദേശീയമായി നിര്‍മിക്കാനും പദ്ധതി

ചെലവ് ചുരുക്കാന്‍ കെ.എസ്.ആര്‍.ടി.സി; ഡീസലിന് പകരം ഹൈഡ്രജന്‍, ഹൈഡ്രജന്‍ തദ്ദേശീയമായി നിര്‍മിക്കാനും പദ്ധതി

ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഹൈഡ്രജനില്‍ ഓടുന്ന പുതിയ ബസുകള്‍ വാങ്ങുന്നതിനൊപ്പം നിലവിലുള്ള ബസുകളെ അതിലേക്ക് മാറ്റാനൊരുങ്ങി കെഎസ്ആര്‍ടിസി. 10 ലക്ഷം രൂപ ചെലവില്‍ ഒരു ബസ് ഹൈഡ്രജനിലേക്ക് മാറ്റാനാകുമെന്നാണ് വിലയിരുത്തല്‍. ഡീസലിനെക്കാള്‍ വിലക്കുറവില്‍ ഹൈഡ്രജന്‍ തദ്ദേശീയമായി നിര്‍മിക്കാനും പദ്ധതിയുണ്ട്. ഹൈഡ്രജന്‍ എന്‍ജിന്‍ വികസിപ്പിച്ച അശോക് ലൈലാന്‍ഡ് കമ്പനിയുടെ സഹായവും ഇതിനായി തേടിയിട്ടുണ്ട്. നിലവിലുള്ള ഫ്യൂവല്‍സെല്‍ സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിനാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്. എന്‍ജിന്റെ പ്രവര്‍ത്തനം വിലയിരുത്താനും ചര്‍ച്ചകള്‍ക്കുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ നേതൃത്വത്തില്‍ ഉന്നത […]

Read More
 സംഘടനകള്‍ക്ക് എതിരായ പ്രസ്താവന; ഗതാഗത മന്ത്രിയെ ബഹിഷ്‌കരിച്ച് സിഐടിയു

സംഘടനകള്‍ക്ക് എതിരായ പ്രസ്താവന; ഗതാഗത മന്ത്രിയെ ബഹിഷ്‌കരിച്ച് സിഐടിയു

കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിന് എത്തിയ ആന്റണി രാജുവിനെ ബഹിഷ്‌കരിച്ച് സിഐടിയു. സംഘടനകള്‍ക്ക് എതിരായ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് പ്രതിഷേധം. കെഎസ്ആര്‍ടിസിയിലെ സിഐടിയു അംഗീകൃത യൂണിയനായ കെഎസ്ആര്‍ടി ഇഎ ആണ് മന്ത്രിയെ ബഹിഷ്‌കരിച്ചത്. മന്ത്രിയെത്തിയ പരിപാടിയില്‍ കെഎസ്ആര്‍ടിസി സിഐടിയു ജീവനക്കാര്‍ പങ്കെടുത്തില്ല. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മന്ത്രിക്ക് കണ്ണൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്‌കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജു സംഘടനകള്‍ക്കെതിരെ നടത്തുന്ന പ്രസ്താവനകളാണ് യൂണിയനുകളെ ചൊടിപ്പിച്ചത്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണെന്ന് […]

Read More
 കെഎസ്ആര്‍ടിസി ബസ്സില്‍ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥിനി

കെഎസ്ആര്‍ടിസി ബസ്സില്‍ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥിനി

കെഎസ്ആര്‍ടിസി ബസ്സില്‍ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥിനി. നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയാണ് തന്നെ ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് ഊന്നുകാല്‍ പൊലീസില്‍ ഏല്‍പിച്ചത്. നെടുങ്കണ്ടം – എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ഇന്ന് രാവിലെയാണ് സംഭവം. കോളേജിലേക്ക് പോകാനായിട്ടാണ് പെണ്‍കുട്ടി ബസില്‍ കയറിയത്. ഇതിനിടയില്‍ സീറ്റിലിരുന്ന് ഉറങ്ങിപ്പോയി. ഈ സമയത്ത് അടിമാലി ചാറ്റുപാറയില്‍ നിന്നും ബസില്‍ കയറിയ അരുണ്‍ എന്ന യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ […]

Read More
 സമരം നിര്‍ത്തിയിട്ട് കേസ് കേള്‍ക്കാമെന്ന് ഹൈക്കോടതി, അവസാനിപ്പിച്ച് യൂണിയനുകള്‍,സമരം തുടര്‍ന്നാല്‍ നടപടി

സമരം നിര്‍ത്തിയിട്ട് കേസ് കേള്‍ക്കാമെന്ന് ഹൈക്കോടതി, അവസാനിപ്പിച്ച് യൂണിയനുകള്‍,സമരം തുടര്‍ന്നാല്‍ നടപടി

കെ.എസ്.ആര്‍.ടി.സി ഓഫീസിന് മുന്നിലെ സമരം തുടര്‍ന്നാല്‍ കൃത്യമായി ശമ്പളം നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കേണ്ടിവരുമെന്ന് തൊഴിലാളി യൂണിയനോട് ഹൈക്കോടതി. ഹർജി പരിഗണിക്കണമെങ്കിൽ സമരം നിർത്തണമെന്ന് കോടതി വ്യക്തമാക്കി.ഹൈക്കോടതി കടുത്ത നിലപാടെടുത്തതോടെ നിലവിലെ പ്രതിഷേധങ്ങളും സമരങ്ങളും അവസാനിപ്പിക്കാമെന്ന് കെ എസ് ആ‍ർ ടി സി യിലെ വിവിധ യൂണിയനുകൾ കോടതിയെ അറിയിച്ചു. സിഎംഡി തെറ്റ് പ്രവര്‍ത്തിച്ചാല്‍ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ കോടതിക്ക് അറിയാം. മറ്റൊരു യൂണിയന്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കിയാണോ സിഐടിയു പ്രവര്‍ത്തിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ധര്‍ണയുമായി മുന്നോട്ടുപോയാല്‍ […]

Read More