കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്. ബസ് കൺസഷൻ പുതുക്കാൻ വന്ന മകളെയും പിതാവിനേയും മർദ്ദിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളിൽ നിന്ന് ശബ്ദവും, ദൃശ്യങ്ങളും ഉൾപ്പെടെയുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിന് പ്രതികളുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ അഹമ്മദാലി മകൻ മുഹമ്മദ് ഷെരീഫ് (52) പരമേശ്വരൻ പിള്ള […]

Read More
 പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം; 5.06 കോടി നഷ്ടപരിഹാരം വേണെമെന്ന് ആവിശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം; 5.06 കോടി നഷ്ടപരിഹാരം വേണെമെന്ന് ആവിശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ ബസുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ. ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.06 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ഹർത്താലിൽ 58 ബസ്സുകൾ തകർത്തെന്നും 10 ജീവനക്കാർക്ക് പരിക്കേറ്റെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ഹർത്താൽ അക്രമങ്ങൾക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാനായി കെഎസ്ആർടിസി അപേക്ഷ നൽകി. ബസ്സുകൾക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകൾ ക്യാൻസൽ ചെയ്തതിലൂടെ മൂന്നുകോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കെഎസ്ആർടിസി […]

Read More
 ‘ഇല്ലാത്ത കാര്യം തൊഴിലാളികളുടെ മേൽ വച്ച് കെട്ടാൻ സമ്മതിക്കില്ല’; കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനെയും മകളെയും മർദിച്ച കേസിൽ ന്യായീകരണവുമായി സിഐടിയു

‘ഇല്ലാത്ത കാര്യം തൊഴിലാളികളുടെ മേൽ വച്ച് കെട്ടാൻ സമ്മതിക്കില്ല’; കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനെയും മകളെയും മർദിച്ച കേസിൽ ന്യായീകരണവുമായി സിഐടിയു

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനെയും മകളെയും മർദിച്ച കേസിൽ പ്രതികളെ വീണ്ടും ന്യായീകരിച്ച് സിഐടിയു. കെഎസ്ആർടിസി ജീവനക്കാർ പ്രേമനനെ മർദ്ദിച്ചിട്ടില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. പൊലീസിനെ ഏൽപ്പിക്കാൻ ഉന്തി തള്ളി കൊണ്ടുപോവുക മാത്രമാണ് തൊഴിലാളികൾ ചെയ്തത്. ഇല്ലാത്ത കാര്യം തൊഴിലാളികളുടെ മേൽ വച്ച് കെട്ടാൻ സമ്മതിക്കില്ലെന്നും ആനത്തലവട്ടം ആനന്ദൻ ട്വന്റിഫോറിനോട് പറഞ്ഞു. പ്രതികളുടെ മേൽ മുൻപ് ഒരു പെറ്റി കേസ് പോലും ഇല്ലെന്നും പരാതിക്കാരൻ സ്ഥിരം പ്രശ്‌നക്കാരൻ ആണെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. […]

Read More
 അരുതേ …ഞങ്ങളോട് സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കാൻ അപേക്ഷ

അരുതേ …ഞങ്ങളോട് സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കാൻ അപേക്ഷ

ഹർത്താൽ ദിനത്തിൽ ആക്രമണം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ച് കെഎസ്ആര്‍ടിസി,കെ എസ് ആർ ടി സിയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അപേക്ഷ.നിലവിൽ വിവിധ ജില്ലകളിലായി 30ലേറെ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റിട്ടുമുണ്ട് .ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ ബലിയാടാക്കുന്നത് ദയവായി അവസാനിപ്പിക്കണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചത്. അരുതേ …ഞങ്ങളോട് …പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് …പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന […]

Read More
 ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർ

ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർ

ആലുവ: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ വ്യാപക ആക്രമണമാണ് റിപ്പോർട്ട് ചെയ്ത്കൊണ്ടിരിക്കുന്നത് . വിവിധയിടങ്ങളിലായി കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതിനിടെ കെഎസ്ആർടിസി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. എറണാകുളം ആലുവയിൽ നിന്നുള്ള കെഎസ്ആർടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നു. ഹർത്താലുമായി ബന്ധപ്പെട്ട കല്ലേറ് അടക്കം ആക്രമണങ്ങൾ പ്രതീക്ഷിച്ചാണ് കെഎസ്ആർടിസി ബസ് ഡ്രൈവർ സുരക്ഷയുടെ ഭാഗമായി ഹെൽമറ്റ് വെച്ച് വണ്ടിയോടിക്കുന്നത്. അതേ സമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ കെഎസ്ആർടിസി ബസുകൾ ആക്രമണത്തിനിരയായി. കോഴിക്കോട്, […]

Read More
 കൊല്ലത്ത് ഓടുന്ന ബസിൽനിന്ന് വിദ്യാർഥി തെറിച്ചുവീണു; സഹപാഠികൾ ബഹളംവെച്ചിട്ടും കെഎസ്ആർടിസി ബസ് നിർത്തിയില്ല

കൊല്ലത്ത് ഓടുന്ന ബസിൽനിന്ന് വിദ്യാർഥി തെറിച്ചുവീണു; സഹപാഠികൾ ബഹളംവെച്ചിട്ടും കെഎസ്ആർടിസി ബസ് നിർത്തിയില്ല

കൊല്ലം: ഓടുന്ന ബസിൽനിന്ന് വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീണിട്ടും കെ എസ് ആർ ടി സി ബസ് നിർത്താതെ പോയി. കൊല്ലം കുണ്ടറയിലാണ് സംഭവം. ബസിൽനിന്ന് വിദ്യാർഥി തെറിച്ചുവീഴുന്നത് കണ്ട് യാത്രക്കാർ ബഹളംവെച്ചെങ്കിലും ബസ് നിർത്താതെ പോകുകയായിരുന്നു. വളവ് തിരിയുന്നതിനിടെയാണ് വാതിലിൽനിൽക്കുകയായിരുന്ന വിദ്യാർഥി തെറിച്ചുവീണത്. ബസിൽനിന്ന് വീണ് എഴുകോൺ ടെക്നിക്കൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി നാന്തിരിക്കൽ ഷീബ ഭവനിൽ നിഖിലിന് പരിക്കേറ്റു. തലയ്ക്കും മുഖത്തും കാലിലുമാണ് പരിക്ക്. നിഖിലിനെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുകോൺ പെട്രോൾ പമ്പിന് […]

Read More
 മകൾക്ക് മുന്നിൽവെച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവം;പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ്

മകൾക്ക് മുന്നിൽവെച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവം;പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ്

കാട്ടാക്കടയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാര്‍ മർദ്ദിച്ച സംഭവത്തില്‍ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പായ സ്ത്രീത്വത്തെ അപമാനിക്കൽ കൂടി ചേർത്ത് പൊലീസ്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടേയും മൊഴി പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പൂവച്ചാല്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ ആമച്ചല്‍ കുച്ചപ്പറം ഗ്രിരേഷ്മ ഭവനില്‍ പ്രേമനന് മര്‍ദനമേറ്റ സംഭവത്തിലാണ് നടപടി.സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരം ആര്യനാട് സ്റ്റേഷന്‍ […]

Read More
 കണ്‍സഷനെച്ചൊല്ലി വാക്കേറ്റം; മകളുടെ മുന്നിലിട്ട് അച്ഛനെ മ‍ര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍,റിപ്പോർട്ട് തേടി മന്ത്രി

കണ്‍സഷനെച്ചൊല്ലി വാക്കേറ്റം; മകളുടെ മുന്നിലിട്ട് അച്ഛനെ മ‍ര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍,റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിൽ മകളുടെ മുന്നിൽ അച്ഛനെ ക്രൂരമായി മ‍ര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍.മകളുടെ കണ്‍സഷന് അപേക്ഷ നല്‍കാനായി എത്തിയ ആമച്ചൽ സ്വദേശി സ്വദേശി പ്രേമനെയാണ് ജീവനക്കാർ ആക്രമിച്ചത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ഒരു മാസം മുൻപ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ പറഞ്ഞു. […]

Read More
 കെ എസ് ആർ ടി സി ; ഓണദിവസങ്ങളിൽ 4 കോടി കളക്ഷൻ നേടി തമ്പാനൂർ ഡിപ്പോ

കെ എസ് ആർ ടി സി ; ഓണദിവസങ്ങളിൽ 4 കോടി കളക്ഷൻ നേടി തമ്പാനൂർ ഡിപ്പോ

തിരുവനന്തപുരം: ഓണ ദിവസങ്ങളിൽ കെ എസ് ആർ ടി സി യുടെ ചരിത്രത്തിൽ തന്നെ എറ്റവും കൂടുതൽ കളക്ഷൻ നേടി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് തമ്പാനൂർ യുണിറ്റ്. 05/9/22 തിങ്കൾ മുതൽ 13/09/22 വരെ കളക്ഷനായി നേടിയത് 3,80,74,030/- രൂപ. കഴിഞ്ഞ 12 ന് കെ എസ് ആർ ടി സിയിൽ റെക്കോർഡ് വരുമാനമായ 8.4 കോടി ലഭിച്ചപ്പോൾ സെൻട്രൽ യൂണിറ്റിന് ലഭിച്ചത് 53 ലക്ഷമായിരുന്നു. തൊട്ടടുത്ത ദിവസം 13/08 ചൊവ്വാഴ്ച്ച 54 ലക്ഷം നേടി വീണ്ടും റെക്കോർഡിട്ടു. […]

Read More
 ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിവസത്തിൽ റെക്കോർഡ് കളക്ഷൻ; കെഎസ്ആർടിസിയുടെ തിങ്കളാഴ്ചത്തെ വരുമാനം 8.4 കോടി രൂപ

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിവസത്തിൽ റെക്കോർഡ് കളക്ഷൻ; കെഎസ്ആർടിസിയുടെ തിങ്കളാഴ്ചത്തെ വരുമാനം 8.4 കോടി രൂപ

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിവസത്തിൽ കെഎസ്ആർടിസി നേടിയത് റെക്കോർഡ് വരുമാനം.തിങ്കളാഴ്ചയാണ് കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 സർവീസുകളാണ് ഇന്നലെ നടത്തിയത്. സ്വിഫ്റ്റ് സർവീസിന്റെ ഇന്നലത്തെ കളക്ഷൻ 37 ലക്ഷം രൂപയാണ്. ഇത്രയും കളക്ഷൻ നേടാൻ പരിശ്രമിച്ച കെഎസ്ആർടിസിയിലെ എല്ലാ വിഭാ​ഗം ജീവനക്കാരേയും സിഎംഡി അഭിനന്ദിച്ചു.അടിസ്ഥാനത്തിൽ കളക്ഷൻ സൗത്ത് 3.13 കോടി (89.44% ടാർജറ്റ്) , സെൻ‌ട്രൽ 2.88 കോടി(104.54 % ടാർജറ്റ്) , നോർത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം […]

Read More