സ്‌കോയ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ചാമ്പ്യന്മാര്‍

സ്‌കോയ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ചാമ്പ്യന്മാര്‍

കുന്നമംഗലം :പത്താമത് സംസ്ഥാന സ്‌കോയ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ല 175 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം 68 പോയിന്റ് നേടി ആലപ്പുഴ കരസ്തമാക്കി.സമാപന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ എ കെ മുഹമ്മദ് അഷ്റഫ് വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ സ്‌കോയ് അസോസിയേഷന്‍ പ്രസിഡന്റ് ടി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു . കുന്ദമംഗലം പ്രസ്‌ക്ലബ് സെക്രട്ടറി അബൂബക്കര്‍ കുന്ദമംഗലം ,അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രൂപേഷ് […]

Read More
 വ്യാപാരി വ്യവസായി സമിതി കാരന്തൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

വ്യാപാരി വ്യവസായി സമിതി കാരന്തൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

കാരന്തൂര്‍: സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാരന്തൂര്‍ യൂണിറ്റ് സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഏരിയ പ്രസിഡണ്ട് ഒ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി.എം. ബൈജു മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ഭാരവാഹികളായ എന്‍. കെ. സക്കീര്‍ ഹുസൈന്‍, നവാസ് കെ.പി. എന്നിവര്‍ സംസാരിച്ചു. വഴിയോരക്കച്ചവടം നിയന്ത്രിക്കുക, നിയമാനുസൃതം കച്ചവടം നടത്തുന്ന സ്ഥാപനത്തിന്റെ പരിസരത്ത് വെച്ച് നടത്തുന്ന തെരുവ് കച്ചവടം അവസാനിപ്പിക്കുക, നിയമാനുസൃതം കച്ചവടം നടത്തുന്ന കച്ചവടക്കാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി മൂന്നിന് നടക്കുന്ന […]

Read More
 കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കുന്ദമംഗലം മേഖല ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു

കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കുന്ദമംഗലം മേഖല ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു

കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കുന്ദമംഗലം മേഖല ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റി രൂപീകരണവും കുന്ദമംഗലത്ത് വെച്ച് നടന്നു. കുന്ദമംഗലം എംഎല്‍എ പിടിഎ റഹീം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജോഹര്‍ ടാം ടണ്‍ മുഖ്യ അതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. കെ ടി ജി എ കുന്ദമംഗലം മേഖല ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍ സ്വാഗതവും പ്രസിഡണ്ട് പി അഷ്‌റഫ് അധിക്ഷത സ്ഥാനവും വഹിച്ചു. ജില്ലാ ട്രഷറര്‍ ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തി. കെ […]

Read More
 കാരന്തൂര്‍ മുന്‍ മഹല്ല് സെക്രട്ടറി തിരുത്തിപള്ളി പരേതനായ മുസ്തഫയുടെ മകന്‍ ശിഹാബ് (38)നിര്യാതനായി

കാരന്തൂര്‍ മുന്‍ മഹല്ല് സെക്രട്ടറി തിരുത്തിപള്ളി പരേതനായ മുസ്തഫയുടെ മകന്‍ ശിഹാബ് (38)നിര്യാതനായി

കുന്ദമംഗലം:കാരന്തൂര്‍ മുന്‍ മഹല്ല് സെക്രട്ടറി തിരുത്തിപള്ളി പരേതനായ മുസ്തഫയുടെ മകന്‍ ശിഹാബ് (38)നിര്യാതനായി. ഉമ്മ: പാത്തുമ്മ. ഭാര്യ: മറിയം ബുജൈനത്ത്. മക്കള്‍: മുഹമ്മദ് മുസ്തഫ, ആയിഷ.സഹോദരങ്ങള്‍: അമീര്‍, ആയിഷ, ജാസ്മിന, ഹുസ്‌നു. മയ്യിത്ത്‌നിസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കാരന്തൂര്‍ മഹല്ല് ജുമാമസ്ജിദില്‍.

Read More
 ഓര്‍മ്മച്ചെപ്പ്; ആദ്യാക്ഷരം കുറിച്ച കുന്ദമംഗലം എ എം എല്‍ പി വിദ്യാലയത്തിലെ ഒത്തുകൂടല്‍ മധുര സ്മരണകളുണര്‍ത്തി

ഓര്‍മ്മച്ചെപ്പ്; ആദ്യാക്ഷരം കുറിച്ച കുന്ദമംഗലം എ എം എല്‍ പി വിദ്യാലയത്തിലെ ഒത്തുകൂടല്‍ മധുര സ്മരണകളുണര്‍ത്തി

കുന്ദമംഗലം: ആദ്യാക്ഷരം കുറിച്ച വിദ്യാലയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒത്തുകൂടിയപ്പോള്‍ അനുഭവിച്ച നിര്‍വൃതിയിലാണ് ഒരു കൂട്ടം സഹപാഠികള്‍. പഠിച്ചും പാടിയും കുസൃതികളിച്ചും ഒരുമിച്ചിരുന്നവര്‍ കുന്ദമംഗലം എഎംഎല്‍പി സ്‌കൂളില്‍ ഞായറാഴ്ച വീണ്ടും കണ്ടുമുട്ടിയപ്പോള്‍ കാലമേല്‍പിച്ച ഗൗരവങ്ങളും പ്രയാസങ്ങളും അലിഞ്ഞില്ലാതാവുകയായിരുന്നു. 12 വയസ്സ് മുതല്‍ 85 വയസ്സുള്ള നൂറുകണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ബാല്യകാല ഓര്‍മ്മകളുമായി പൂര്‍വ്വ അധ്യാപകരോടൊപ്പം ഒത്തുകൂടിയത്. പുരുഷന്മാരായ സഹപാഠികള്‍ വല്ലപ്പോഴും നാട്ടുവഴികളില്‍ കണ്ടുമുട്ടാറു ണ്ടായിരുന്നെങ്കിലും വിവാഹിതരായി അന്യദേശങ്ങളിലേക്ക് പോയ സ്ത്രീകള്‍ക്കാണ് ഈ സംഗമം ഏറെ ഹൃദ്യമായി അനുഭവപ്പെട്ടത്.ഞായറാഴ്ച ഉച്ചക്ക് […]

Read More
 ഓള്‍ കേരള സോമില്‍ തൊഴിലാളി അസോസിയേഷന്‍ മൂന്നാമത് കോഴിക്കോട് ജില്ല സമ്മേളനം കുന്ദമംഗലം വ്യാപാര ഭവനില്‍ നടന്നു

ഓള്‍ കേരള സോമില്‍ തൊഴിലാളി അസോസിയേഷന്‍ മൂന്നാമത് കോഴിക്കോട് ജില്ല സമ്മേളനം കുന്ദമംഗലം വ്യാപാര ഭവനില്‍ നടന്നു

കുന്ദമംഗലം: ഓള്‍ കേരള സോമില്‍ തൊഴിലാളി അസോസിയേഷന്‍ മൂന്നാമത് കോഴിക്കോട് ജില്ല സമ്മേളനം കുന്ദമംഗലം വ്യാപാര ഭവനില്‍ നടന്നു. സംഘടന ജില്ലാ ജോയിന്‍ സെക്രട്ടറി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ,ജില്ലാ പ്രസിഡണ്ട് അബ്ദു റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. കുന്നമംഗലം എംഎല്‍എ പിടിഎ റഹീം സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് സത്യന്‍ ചേനമ്പാടി മുഖ്യ പ്രഭാഷണം നടത്തി. മാപ്പിളപ്പാട്ട് ഗായകന്‍ അഷ്‌റഫ് കൊടുവള്ളി മുഖ്യ അതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് പിണറായി […]

Read More
 കുന്ദമംഗലം പൊയ്യയില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി

കുന്ദമംഗലം പൊയ്യയില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി

കുന്ദമംഗലം: പൊയ്യയില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ അര്‍ധരാത്രിയാണ് അഞ്ജാതര്‍ കക്കൂസ് മാലിന്യം തള്ളി കടന്നുകളഞ്ഞത്. മാലിന്യം തള്ളിയ സ്ഥലം ജനവാസകേന്ദ്രമാണ്. നാട്ടുകാര്‍ വിവരം അറിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. പരിസര പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചു വരികയാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍, വാര്‍ഡ് മെമ്പര്‍ സജിത ഷാജി ധര്‍മ്മരത്‌നന്‍ , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ […]

Read More
 വീണു കിട്ടിയ പണം ഐശ്വര്യ അസോസിയേറ്റ് ഉടമ സക്കറിയ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു

വീണു കിട്ടിയ പണം ഐശ്വര്യ അസോസിയേറ്റ് ഉടമ സക്കറിയ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു

കുന്ദമംഗലം: വീണു കിട്ടിയ പണം കുന്ദമംഗലം ഐശ്വര്യ അസോസിയേറ്റ് ഉടമ പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. കുന്ദമംഗലം മുക്കം റോഡില്‍ ഐശ്വര്യ ഇലക്ട്രിക്കല്‍സ്ഥാപനത്തിന് മുമ്പില്‍ നിന്നാണ് പണം കിട്ടിയത്. ചേന്ദമംഗലൂര്‍ സ്വദേശി സക്കറിയക്കാണ് തുകകിട്ടിയത്. കിട്ടിയ പണം കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.എസ് ഐ അനീഷിനാണ് തുക കൈമാറിയത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട് .ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് . നഷ്ടപ്പെട്ടവര്‍ കുന്ദമംഗലം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.

Read More
 കുന്ദമംഗലത്ത് ഹജ്ജ് ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു

കുന്ദമംഗലത്ത് ഹജ്ജ് ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു

സംസ്ഥാന ഹജ് കമ്മറ്റിയുടെ കീഴിൽ 2024 ഹജ് അപേക്ഷ സേവന കേന്ദ്രം മുക്കം റോഡിലെ ആനപ്പാറ ഖസർ ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ ഡോ: ഐ.പി. അബ്ദുൽ സലാം പതിമംഗലം കല്ലു തൊടുകയിൽ മൊയ്തീൻ എന്നവരിൽ നിന്ന് പാസ്പോർട്ട് വാങ്ങി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രെയിനിങ് ഓർഗാനൈസർ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ഓൺലൈൻ അപേക്ഷ ഡാറ്റ എൻട്രി ചെയ്ത് ഹജ്ജ് കമ്മറ്റി ഓഫീഷ്യൽ അസ്സയിൻ പന്തീർപാടം നിർവ്വഹിച്ചു. ഹജ് കമ്മറ്റി ട്രൈനർമാരായ കബീർ ടി.പി. […]

Read More
 കുന്ദമംഗലം-  മുക്കം റോഡിൽ കടയിലേക്ക് ഇടിച്ചു കയറി കാർ: പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പോലീസിൽ പരാതി നൽകി കടയുടമ

കുന്ദമംഗലം- മുക്കം റോഡിൽ കടയിലേക്ക് ഇടിച്ചു കയറി കാർ: പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പോലീസിൽ പരാതി നൽകി കടയുടമ

കുന്ദമംഗലം മുക്കം റോഡിൽ കടയിലേക്ക് ഇടിച്ചു കയറി കാർ.ഇന്നലെ അർധരാത്രി പന്ത്രണ്ടു മാണിയോട് അടുത്താണ് കുന്ദമംഗലം ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന സ്വിഫ്റ്റ് കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ ഉണ്ടായിരുന്നവർക്ക് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ തിരിച്ചറിഞ്ഞിട്ടില്ല. ആനപ്പാറയിലെ ജാസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനുള്ളിലേക്കാണ് കാർ പാഞ്ഞു കയറിയത്. ഇടിച്ചു കയറിയ സ്വിഫ്റ്റ് കാറിൽ നാല് യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ഗ്ലാസ്, പ്ലൈവുഡ് തുടങ്ങിയവ വ്യാപാരം നടത്തുന്ന […]

Read More