കുന്ദമംഗലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സപ്തദിന പരിപാടി; ആംബുലന്‍സ് ഫ്ലഗ് ഓഫ് ചെയ്തു

കുന്ദമംഗലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സപ്തദിന പരിപാടി; ആംബുലന്‍സ് ഫ്ലഗ് ഓഫ് ചെയ്തു

കുന്ദമംഗലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സപ്തദിന പരിപാടിയുടെ ഭാഗമായി ആറാം ദിനമായ ഇന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. അന്തരിച്ച മുന്‍ പ്രസിഡണ്ട് ടി നസീറുദ്ധീന്‍ നാമകരണം ചെയ്തു കൊണ്ടുള്ള ആംബുലന്‍സ് ഫ്ലഗ് ഓഫ് ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ സെക്രട്ടറിയും യുണിറ്റ് പ്രസിഡണ്ടുമായ എം ബാബുമോന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പി ജയശങ്കര്‍ സ്വാഗതം പറഞ്ഞു. എം വിശ്വനാഥന്‍ നായര്‍ ,സുനില്‍ കണ്ണാറ, ടിസി. സുമോദ്, […]

Read More
 കരിമ്പേച്ചാലില്‍ അശോകന്‍ നായര്‍ നിര്യാതനായി

കരിമ്പേച്ചാലില്‍ അശോകന്‍ നായര്‍ നിര്യാതനായി

കരിമ്പേച്ചാലില്‍ അശോകന്‍ നായര്‍ (75) നിര്യാതനായി. ഭാര്യ കല്യാണിക്കുട്ടി (ബാലാമണി ) മകള്‍; ശാലിനി, മരുമകന്‍; ബിജു. എംജി, സഹോദരങ്ങള്‍; ഗംഗാധരന്‍ നായര്‍, രാജന്‍ നായര്‍. എം. എം വിലാസിനി (നടുവണ്ണൂര്‍ )ശിവദാസന്‍. എം. എം. സംസ്‌കാരം വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

Read More
 മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പടനിലം -കളരിക്കണ്ടി റോഡില്‍ വാഴ നട്ടു പ്രതിഷേധിച്ചു

മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പടനിലം -കളരിക്കണ്ടി റോഡില്‍ വാഴ നട്ടു പ്രതിഷേധിച്ചു

സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ ആഹ്വാനപ്രകാരം മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി യാത്ര ദുരിതം നേരിടുന്ന പടനിലം -കളരിക്കണ്ടി റോഡില്‍ വാഴ നട്ടു പ്രതിഷേധിച്ചു സംസ്ഥാന കമ്മറ്റി അംഗം റഫീഖ് കൂടത്തായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, കെ കെ ഷമീല്‍ എം വി ബൈജു, ഷാജി പുല്കുന്നുമ്മല്‍ , മാമുക്കോയ യൂ സി,മുജീബ് പടനിലം, ഷഫീക് പടനിലം, റിയാസ് മുറിയനാല്‍, യൂ പി നിസാര്‍, സിദ്ധീഖ് കളരിക്കണ്ടി, […]

Read More
 കുന്ദമംഗലം സുന്നി ജുമാ മസ്ജിദിലെ അവകാശതര്‍ക്കം; ഇരുനേതൃത്വവും ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു

കുന്ദമംഗലം സുന്നി ജുമാ മസ്ജിദിലെ അവകാശതര്‍ക്കം; ഇരുനേതൃത്വവും ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു

കുന്ദമംഗലം സുന്നി ജുമാഅത്ത് പള്ളി ഭരണത്തെക്കുറിച്ച അവകാശതര്‍ക്കം സംഘര്‍ഷത്തിലേക്ക് നയിച്ചു. വര്‍ഷങ്ങളായി തുടരുന്ന ചേരിതിരിഞ്ഞുള്ള നിയമ പോരാട്ടം അണികളില്‍ കിടമത്സരത്തിന് വേഗത കൂട്ടുകയാണ്. ഇന്നലെ കുന്ദമംഗലം സുന്നി ജുമാഅത്ത് പള്ളിയില്‍ അരങ്ങേറിയ ഇരുവിഭാഗത്തിന്റെയും പരിധികള്‍ ലംഘിച്ച പോരാട്ടം നിയമപാലകരുടെ ശക്തമായ സാന്നിധ്യം കൊണ്ടാണ് നിയന്ത്രണ വിധേയമായത്. വീണ്ടും സംഘര്‍ഷ സാധ്യത നിലനില്‍ക്കെയാണ്. സമവായത്തിലൂടെ പ്രശ്ന പരിഹാരത്തിന് അവസരമൊരുക്കേണ്ടതുണ്ട്. ഇരുവിഭാഗം സുന്നീ കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെട്ട് പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കുവാന്‍ ശ്രമിക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെടുകയാണ്. ഇന്നലെ […]

Read More
 ബസില്‍ ശല്യം ചെയ്ത യുവാവിനെ പോലീസിലേല്‍പ്പിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി

ബസില്‍ ശല്യം ചെയ്ത യുവാവിനെ പോലീസിലേല്‍പ്പിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി

ബസില്‍ ശല്യം ചെയ്ത യുവാവിനെ പിടിച്ച് പോലീസിലേല്‍പ്പിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി. കുന്ദമംഗലത്ത് സ്വകാര്യബസ്സില്‍ യാത്രചെയ്ത വിദ്യാര്‍ത്ഥിനിയുടെ കൈയ്യില്‍ യുവാവ് കയറി പിടിക്കുകയായിരുന്നു. തുടര്‍ന്ന് ബസ്സ്റ്റാന്റില്‍ എത്തിയ ഉടനെ വിദ്യാര്‍ത്ഥിനി യുവാവിനെ പിടിച്ച് ഓട്ടോയില്‍ കയറ്റുകയും കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. മാവൂര്‍ സ്വദേശിയായ ഈ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More
 കുന്ദമംഗലത്ത് യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയിരുന്ന ചീനിമരം മുറിച്ചുമാറ്റി

കുന്ദമംഗലത്ത് യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയിരുന്ന ചീനിമരം മുറിച്ചുമാറ്റി

കുന്ദമംഗലം മുക്കം റോഡില്‍ യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയിരുന്ന ചീനിമരം മുറിച്ചുമാറ്റി. വ്യാപാരഭവന് മുമ്പിലായി സ്ഥിതിചെയ്തിരുന്ന മരം അപകടാവസ്ഥയിലായിരുന്നു. റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഈ മരത്തിന്റെ കൊമ്പൊടിഞ്ഞ് വീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ, സമീപത്തുള്ള കച്ചവടക്കാര്‍ക്കും ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്കും ജീവന് തന്നെ ഭീഷണി ഉയര്‍ത്തിയിരുന്നു. ഈ അപകടാവസ്ഥ മുന്നില്‍ കണ്ട് കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്. മരത്തിന്റെ അപകടാവസ്ഥയെ കുറിച്ച് ജനശബ്ദം […]

Read More
 കുന്ദമംഗലത്ത് ലഹരി മാഫിയയെ പിടിക്കാന്‍ എക്സൈസ് വകുപ്പുണ്ട്, പിടിച്ചിടാന്‍ ലോക്കപ്പില്ല

കുന്ദമംഗലത്ത് ലഹരി മാഫിയയെ പിടിക്കാന്‍ എക്സൈസ് വകുപ്പുണ്ട്, പിടിച്ചിടാന്‍ ലോക്കപ്പില്ല

ലഹരി മരുന്ന് വില്‍പനകള്‍ക്കെതിരെ പരിശോധന ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കുന്ദമംഗലത്തെ എക്സൈസ് വകുപ്പ്. എന്നാല്‍ ഉദ്യോഗസ്ഥരെ പ്രധാനമായും വലക്കുന്നത് പിടികൂടുന്ന പ്രതികളെ എവിടെ ഇരുത്തുമെന്നുള്ളതാണ്. പിടിയിലാകുന്ന മിക്ക ആളുകളും കനത്ത ലഹരിക്കടിമകളായിരിക്കും. ഇവരെ സുരക്ഷിതമായി കൊണ്ടിരുത്താന്‍ ഒരു ലോക്കപ്പില്ലാത്തത് കുന്ദമംഗലത്തെ എക്സൈസ് ഉദ്യോഗസ്ഥരെ കഷ്ടത്തിലാക്കുന്നു. കുന്ദമംഗലത്തെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ നാലാം നിലയിലാണ് എക്സൈസ് ഓഫീസ് സ്ഥിതിചെയ്യുന്നത്. ലഹരിയുടെ കെട്ടടങ്ങിയാല്‍ വിഭ്രാന്തി കാണിക്കുന്ന പ്രതികള്‍ ആക്രമിക്കാനുള്ള സാധ്യത ഏറെയാണ്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയോ സ്വയം ഉപദ്രവിക്കുകയോ […]

Read More
 വിദ്യാഭ്യാസ അവകാശ പ്രക്ഷോഭ യാത്ര – സ്വീകരണ കമ്മിറ്റി രൂപീകരിച്ചു

വിദ്യാഭ്യാസ അവകാശ പ്രക്ഷോഭ യാത്ര – സ്വീകരണ കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് മുനീബ് എലങ്കമല്‍ നയിക്കുന്ന വിദ്യാഭ്യാസ അവകാശ പ്രക്ഷോഭ യാത്രയുടെ കുന്ദമംഗലം മണ്ഡലം സ്വീകരണ കമ്മിറ്റി രൂപീകരണം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല വൈസ് പ്രസിഡന്റ് സജീര്‍ ടി സി അധ്യക്ഷതയില്‍ നടന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മുസ്തഫ പാലായി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുക, ജില്ലയിലെ മുഴുവന്‍ ഗവ. ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തുക, നിലവിലെ ഗവ. കോളേജുകളില്‍ പുതിയ […]

Read More
 കനത്ത മഴയില്‍ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു

കനത്ത മഴയില്‍ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു

കനത്ത മഴയെ തുടര്‍ന്ന് കിണര്‍ ഇടിഞ്ഞു താഴ്ന്നു. കിഴക്കോത്ത് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഒഴയാത്ത് പൊറായില്‍ പൊയ്‌ലങ്ങല്‍ ഉമ്മറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. 15 വര്‍ഷത്തോളം പഴക്കമുള്ള കിണറാണിത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കിണറിന് ചുറ്റും വിള്ളല്‍ വീണ് കിണര്‍ ഇടിഞ്ഞു വീഴുകയായിരുന്നെന്ന് ഉമ്മര്‍ പറഞ്ഞു. ഭീമമായനഷ്ടം കണക്കാക്കുന്നു.

Read More
 കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് വെട്ടി കുറച്ച നടപടിയില്‍ യു ഡി ഫ് സമര സംഗമം നടത്തി

കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് വെട്ടി കുറച്ച നടപടിയില്‍ യു ഡി ഫ് സമര സംഗമം നടത്തി

കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് വെട്ടി കുറച്ച നടപടിയിലും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെയും കുന്ദമംഗലത്ത് സമര സംഗമം നടത്തി. ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യൂ സി രാമന്‍ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയര്‍മാന്‍ സി വി സാംജിത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഒ സലീം സ്വാഗതം പറഞ്ഞു. വിനോദ് പടനിലം, ഖാലിദ് കിളിമുണ്ട, ദിനേശ് പെരുമണ്ണ, എം ധനീഷ് ലാല്‍, എം പി കേളുക്കുട്ടി, ഒ ഉസൈന്‍, […]

Read More