പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നവരെ കൊല്ലുന്നവരാണ് ഞങ്ങളോട് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്

പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നവരെ കൊല്ലുന്നവരാണ് ഞങ്ങളോട് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്

കെ വി തോമസിനെതിരായ നടപടിയില്‍ തീരുമാനം കെപിസിസിയുടേതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.അവരുടെ നിലപാട് വന്നുകഴിഞ്ഞാല്‍ പാര്‍ട്ടി നേതൃത്വം ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കെ സി [പറഞ്ഞു. കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ ആരെ വിളിച്ചാലും ഞങ്ങള്‍ പങ്കെടുക്കാന്‍ സമ്മതിക്കാറുണ്ടെന്ന് കോടിയേരി ഇന്നലെ പ്രസ്താവിച്ചു. കോടിയേരി ചരിത്രത്തെ ഇങ്ങനെ തമസ്‌കരിക്കരുതെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് കെ കരുണാകരന്‍ വിളിച്ച വികസന സെമിനാറില്‍ പങ്കെടുത്തതിനാണ്. പി ബാലന്‍ മാസ്റ്റര്‍ എംവി രാഘവനെ വിളിച്ച് ചായ […]

Read More
 സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസ് കണ്ണൂരിലേക്ക്;സെമിനാർ നാളെ നടപടിക്കൊരുങ്ങി കോൺഗ്രസ്

സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസ് കണ്ണൂരിലേക്ക്;സെമിനാർ നാളെ നടപടിക്കൊരുങ്ങി കോൺഗ്രസ്

സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്.കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാനാണ് കെ വി തോമസിനെ സിപിഎം ക്ഷണിച്ചിട്ടുള്ളത്. നാളെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍. സെമിനാറിൽ പങ്കെടുക്കരുതെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചാണ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് ഇന്നലെ പ്രഖ്യാപിച്ചത് ബിജെപിയെ എതിര്‍ക്കുന്നവര്‍, വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സെമിനാറില്‍ പങ്കെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് കെ വി തോമസ് പറഞ്ഞു.അതേസമയം സെമിനാറില്‍ […]

Read More
 തൃക്കാക്കരയില്‍ കെവി തോമസ് സ്ഥാനാര്‍ഥിയാവുമോ?ഇതാണ് നിങ്ങളുടെ കുഴപ്പമെന്ന് കോടിയേരി

തൃക്കാക്കരയില്‍ കെവി തോമസ് സ്ഥാനാര്‍ഥിയാവുമോ?ഇതാണ് നിങ്ങളുടെ കുഴപ്പമെന്ന് കോടിയേരി

തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി കെവി തോമസ് മത്സരിക്കുമെന്ന പ്രചരണത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെവി തോമസ് തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാവുമോ എന്ന തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാവുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ അവിടെ വരെയെത്തിയോ, ഇതാണ് നിങ്ങളുടെ കുഴപ്പമെന്നായിരുന്നു കോടിയേരിയുടെ മറുപടി.തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം തള്ളി കെ വി തോമസും നേരത്തെ രംഗത്തെത്തിയിരുന്നു.കെവി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സഹകരിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തോമസ് വഴിയാധാരമാവില്ല, ചര്‍ച്ചകള്‍ നടന്നിട്ടില്ല, അദ്ദേഹമാണ് നിലപാട് പറയേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ […]

Read More
 പങ്കെടുത്താല്‍ നടപടിക്ക് ശുപാർശ: ‘അച്ചടക്കം എല്ലാവർക്കും ബാധകം,;കെ സുധാകരൻ

പങ്കെടുത്താല്‍ നടപടിക്ക് ശുപാർശ: ‘അച്ചടക്കം എല്ലാവർക്കും ബാധകം,;കെ സുധാകരൻ

വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടി അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്. പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടിയെടുക്കാന്‍ കെപിസിസി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ശുപാര്‍ശ നല്‍കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ കെ വി തോമസ് ഒരിക്കലും പോകാൻ പാടില്ലെന്നാണ് കോൺഗ്രസ് നിലപാട്. അങ്ങനെ ചെയ്താലത് കോൺഗ്രസിന് നഷ്ടമാണ്. അദ്ദേഹം പറഞ്ഞത് തിരുത്തട്ടേയെന്ന് പ്രാർത്ഥിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.ഏത് വാക്കാണ് ഭീഷണിയെന്ന് അദ്ദേഹത്തോട് […]

Read More
 പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ല;പരമാവധി അപമാനിച്ചു,പോകുന്നത് സിപിഎമ്മിലേക്കല്ല സെമിനാറിലേക്ക്

പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ല;പരമാവധി അപമാനിച്ചു,പോകുന്നത് സിപിഎമ്മിലേക്കല്ല സെമിനാറിലേക്ക്

കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാനൊരുങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് എന്ന ആമുഖത്തോടെയാണ് സെമിനാറിൽ പങ്കെടുക്കുന്ന വിവരം കെ വി തോമസ് മാധ്യമങ്ങളെ അറിയിച്ചത്.സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായിമാര്‍ച്ച് മാസത്തില്‍ താന്‍ സംസാരിച്ചിരുന്നു. സെമിനാറിന്റെ കാര്യം അന്നുതന്നെ അറിയിച്ചിരുന്നുവെന്നും സെമിനാറില്‍ പങ്കെടുക്കാനുള്ള താല്‍പര്യം സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചെന്നും കെ വി തോമസ് പറഞ്ഞു. ശശി […]

Read More
 നന്ദികേട്,ഒരു വ്യക്തിക്ക് ഒരു ജന്മം ഒരു പാര്‍ട്ടിയില്‍ നിന്ന് കിട്ടാവുന്നതിന്റെ മാക്‌സിമം അദ്ദേഹത്തിന് കിട്ടിതുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

നന്ദികേട്,ഒരു വ്യക്തിക്ക് ഒരു ജന്മം ഒരു പാര്‍ട്ടിയില്‍ നിന്ന് കിട്ടാവുന്നതിന്റെ മാക്‌സിമം അദ്ദേഹത്തിന് കിട്ടിതുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍.കിട്ടാവുന്ന പദവികൾ എല്ലാം ലഭിച്ച വ്യക്തിയാണ് കെ.വി തോമസെന്നും ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിനോട് കാണിച്ചത് നന്ദികേടാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.‘മൂന്ന് വര്‍ഷത്തോളം കോണ്‍ഗ്രസ് മന്ത്രിയായിരുന്നയാളാണ് അദ്ദേഹം, 22 വര്‍ഷത്തോളം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് പാര്‍ലമെന്റ് അംഗമായ ആളാണ് അദ്ദേഹം, പ്രധാനപ്പെട്ട വകുപ്പായ സിവില്‍ സപ്ലൈസും അദ്ദേഹത്തിന് കൊടുത്തു. നിരവധി ചുമതലകളും സ്ഥാനങ്ങളും കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ താന്‍ നിരാശനാണെന്നും […]

Read More
 സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കും

സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കും

കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ കെ.വി.തോമസ് പങ്കെടുക്കും.ഇന്ന് രാവിലെ 11 ന് മാധ്യമങ്ങളെ കണ്ട് നിലപാട് അറിയിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. കെവി തോമസിനെയും ശശി തരൂരിനേയുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാല്‍ കെപിസിസി നേതൃത്വം എതിര്‍പ്പ് അറിയിച്ചതോടെ, ഇരുവരും സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സോണിയാഗാന്ധി തീരുമാനം അറിയിച്ചിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്നറിയിപ്പ് […]

Read More
 കോണ്‍ഗ്രസില്‍നിന്ന് പുറത്തായാലും കെ.വി. തോമസ് വഴിയാധാരമാകില്ലെന്ന് എം.വി ജയരാജന്‍, സെമിനാറിൽ   പങ്കെടുക്കുമോ   ഇന്നറിയാം ;

കോണ്‍ഗ്രസില്‍നിന്ന് പുറത്തായാലും കെ.വി. തോമസ് വഴിയാധാരമാകില്ലെന്ന് എം.വി ജയരാജന്‍, സെമിനാറിൽ പങ്കെടുക്കുമോ ഇന്നറിയാം ;

കണ്ണൂരിൽ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ വിലക്ക് ലംഘിച്ച് കെവി തോമസ് പങ്കെടുക്കുമോ എന്ന് ഇന്നറിയാം. രാവിലെ 11 ന് മാധ്യമങ്ങളെ കണ്ട് നിലപാട് അറിയിക്കുമെന്നാണ് കെ വി തോമസ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം കെ.വി. തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താവുകയാണെങ്കിലും അദ്ദേഹം വഴിയാധാരമാവില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഇപ്പോള്‍ തന്നെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ […]

Read More
 പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ പങ്കെടുക്കു;കെ വി തോമസിന് കെ സുധാകരന്റെ മുന്നറിയിപ്പ്

പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ പങ്കെടുക്കു;കെ വി തോമസിന് കെ സുധാകരന്റെ മുന്നറിയിപ്പ്

സിപിഎം പാർട്ടികോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന തീരുമാനം കെ വി തോമസ് നാളെ പറയാനിരിക്കെ പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ കെ.വി.തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിപിഎം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ കെ.വി.തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെയും കെ.വി.തോമസിനോട് സംസാരിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് കെ.വി.തോമസ് എന്നോട് പറഞ്ഞത്. കെ.വി തോമസ് പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തിൽ […]

Read More
 പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം;പ്രണയ തട്ടിപ്പിൽ കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ്

പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം;പ്രണയ തട്ടിപ്പിൽ കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറിലേക്ക് കെവി തോമസിനെ ക്ഷണിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.പ്രണയം അഭിനയിച്ച് രക്തം ഊറ്റിക്കുടിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഐഎം,സിപിഐഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ വി തോമസ് കുടുങ്ങരുതെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു.”’ സിപിഎമ്മിന്‍റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുത്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. […]

Read More