ആന്തൂരിൽ രണ്ട് വാർഡുകളിൽ യുഡിഎഫ് പത്രികകൾ തള്ളി, ഒരാൾ പിൻവലിച്ചു; കണ്ണൂരിൽ 14 ഇടത്ത് LDFന് ജയം

ആന്തൂരിൽ രണ്ട് വാർഡുകളിൽ യുഡിഎഫ് പത്രികകൾ തള്ളി, ഒരാൾ പിൻവലിച്ചു; കണ്ണൂരിൽ 14 ഇടത്ത് LDFന് ജയം

ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല. തളിയിൽ, കോടല്ലൂർ വാർഡുകളിലെ UDF പത്രിക തള്ളി. ഈ രണ്ട്‌ വാർഡുകളിൽ ഇടതിന് എതിരില്ല. ഇതോടെ ഈ രണ്ട് വാർഡുകളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാർഡായ അഞ്ചാംപീടികയിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ഇവിടെയും എൽഡിഎഫിന് എതിരില്ല. ഇതോടെ ഇവിടെ ഇതുവരെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി. കോൾമൊട്ട, തളിവയൽ, അഞ്ചാം പീടിക വാർഡുകളിൽ UDF പത്രിക അംഗീകരിച്ചു. UDF സ്ഥാനാർഥി ലിവ്യ […]

Read More
 നഗരസഭയിലെ വോട്ടര്‍ ലിസ്റ്റ് സംബന്ധിച്ച യു.ഡി.എഫ് ആരോപണം രാഷ്ട്രീയ പ്രേരിതം എല്‍.ഡി.എഫ് കൊടുവള്ളി നഗരസഭ

നഗരസഭയിലെ വോട്ടര്‍ ലിസ്റ്റ് സംബന്ധിച്ച യു.ഡി.എഫ് ആരോപണം രാഷ്ട്രീയ പ്രേരിതം എല്‍.ഡി.എഫ് കൊടുവള്ളി നഗരസഭ

കൊടുവള്ളി നഗരസഭയില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ ലിസ്റ്റില്‍ കൃത്രിമം നടന്നതായുള്ള യു .ഡി.എഫ് ആരോപണത്തിൽ രാഷ്ട്രീയ പ്രേരിതമാണെന്നും പരാജയം മുന്‍കൂട്ടി കണ്ടതിലുള്ള വെപ്രാളമാണ് ആക്ഷേപങ്ങളുടെ അടിസ്ഥാനമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭയില്‍ ഭരണത്തിലുള്ള യു.ഡി.എഫ് നേതാക്കള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ ഏതാനും ഉദ്യോഗസ്ഥരെയും മുന്‍ സെക്രട്ടറിയെയും ഉപയോഗപ്പെടുത്തി കരട് വോട്ടര്‍ ലിസ്റ്റില്‍ വ്യാപകമായ കൃത്രിമങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥ തല […]

Read More
 ‘അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ശബരിമല വികസനത്തിൽ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്; വി.ഡി.സതീശന്‍

‘അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ശബരിമല വികസനത്തിൽ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്; വി.ഡി.സതീശന്‍

തിരുവനന്തപുരം: ∙ ദേവസ്വം ബോര്‍ഡിനെ മുന്നില്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ കാപട്യം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള കപട അയ്യപ്പ സ്‌നേഹമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയില്‍ എത്തിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎമ്മും എല്‍ഡിഎഫും. സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താന്‍ ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് തീര്‍ഥാടനം പ്രതിസന്ധിയിലായത്. മുന്‍പുണ്ടാക്കിയ ധാരണ പ്രകാരം 48 ലക്ഷം രൂപയാണ് […]

Read More
 നിലമ്പൂരില്‍ പോര് മുറുകുന്നു; എല്‍ഡിഎഫ്, യുഡിഎഫ് വന്‍ പ്രചരണം; ആരവങ്ങളില്ലാതെ അന്‍വര്‍

നിലമ്പൂരില്‍ പോര് മുറുകുന്നു; എല്‍ഡിഎഫ്, യുഡിഎഫ് വന്‍ പ്രചരണം; ആരവങ്ങളില്ലാതെ അന്‍വര്‍

മലപ്പുറം: നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ഇന്ന് സമാപനമാകും. പ്രചരണത്തിനായി എല്‍ഡിഎഫ് പി രാജീവ്, വി ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്‍ തുടങ്ങി പത്തോളം മന്ത്രിമാരെ ഇറക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് , കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നീണ്ട നിരയെ ഇറക്കിയാണ് യുഡിഎഫിന്റെ പ്രചരണം. ബിജെപി സ്ഥാനാര്‍ത്ഥി നിലമ്പൂര്‍ നഗരസഭ പരിധിയില്‍ പര്യടനം […]

Read More
 നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിനെ വെട്ടിലാക്കി ഇടത് നഗരസഭ കൗണ്‍സിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിനെ വെട്ടിലാക്കി ഇടത് നഗരസഭ കൗണ്‍സിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ എല്‍ഡിഎഫിനെ വെട്ടിലാക്കി ഇടത് നഗരസഭ കൗണ്‍സിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ജെഡിഎസ് ദേശീയ കൗണ്‍സിലര്‍ കൂടിയായ എരത്തിക്കല്‍ ഇസ്മായില്‍ ആണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത് എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ക്കെതിരെയുള്ള പിവി അന്‍വറിന്റെ പേരാട്ടത്തില്‍ ഒപ്പം ചേരുകയാണെന്ന് എരഞ്ഞിക്കല്‍ ഇസ്മായില്‍ പറഞ്ഞു. ഇടതുമുന്നണി ബിജെപി ബന്ധത്തിലാണെന്ന് എരത്തിക്കല്‍ ഇസ്മായില്‍ ആരോപിച്ചു. സംസ്ഥാന പൊലീസില്‍ സംഘിവല്‍ക്കരണമാണ്. മലപ്പുറം ജില്ലയെ മുഖ്യമന്ത്രിയും എല്‍ഡിഎഫും അപമാനിക്കുന്നുവെന്നും എരഞ്ഞിക്കല്‍ ഇസ്മായില്‍ പറഞ്ഞു. യുഡിഎഫ് മത്സരിപ്പിക്കുന്നത് അഴിമതിക്കാരനായ സ്ഥാനാര്‍ത്ഥിയെയാണ്. […]

Read More
 നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് സിപിഐഎം സ്ഥാനാര്‍ഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. നിലമ്പൂരില്‍ സിപിഐഎം മത്സരിക്കാനാണ് തീരുമാനം. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്ല വളക്കൂറുള്ള മണ്ഡലമാണ് എം വി ഗോവിന്ദന്‍ പറഞ്ഞു. സംഘാടകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ഉയര്‍ന്ന് വന്ന് ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്വരാജ് ഈ രാഷ്ട്രീയ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പി […]

Read More
 ചേലക്കരയില്‍ വിജയമുറപ്പിച്ച് എല്‍ഡിഎഫ്; ആഘോഷം തുടങ്ങി; രമ്യ നിലംതൊട്ടില്ല; അന്‍വര്‍ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാന്‍ സാധിച്ചില്ല

ചേലക്കരയില്‍ വിജയമുറപ്പിച്ച് എല്‍ഡിഎഫ്; ആഘോഷം തുടങ്ങി; രമ്യ നിലംതൊട്ടില്ല; അന്‍വര്‍ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാന്‍ സാധിച്ചില്ല

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. ലീഡ് 9000 കടന്നതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്റെ മുന്നേറ്റം. പ്രദീപിന്റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പുകള്‍ ഉറപ്പിക്കുന്നത്. ചേലക്കരയില്‍ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ചേലക്കരയില്‍ ഇടത് മുന്നേറ്റം തുടക്കത്തില്‍ തന്നെ ദൃശ്യമായിരുന്നു. വരവൂര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം […]

Read More
 ചേലക്കരയില്‍ ഇടത്ത് മുന്നേറ്റം; ലീഡ് നിലനിര്‍ത്തി യു ആര്‍ പ്രദീപ്

ചേലക്കരയില്‍ ഇടത്ത് മുന്നേറ്റം; ലീഡ് നിലനിര്‍ത്തി യു ആര്‍ പ്രദീപ്

ചേലക്കര ഉപ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നില വര്‍ധിപ്പിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ്. 6135 വോട്ടിനാണ് യു ആര്‍ പ്രദീപ് മുന്നിട്ട് നില്‍ക്കുന്നത്. ആദ്യ അര മണിക്കൂറില്‍ തപാല്‍ വോട്ട് എണ്ണിയപ്പോഴും യു ആര്‍ പ്രദീപ് ലീഡ് നിലനിര്‍ത്തിയിരുന്നു.

Read More
 നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എല്‍ഡിഎഫിന്റെ പ്രതിഷേധം

നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എല്‍ഡിഎഫിന്റെ പ്രതിഷേധം

പാലക്കാട്: നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എല്‍ഡിഎഫിന്റെ പ്രതിഷേധം. ‘ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി’ എന്ന ബാനറുമായാണ് എല്‍ഡിഎഫ് യുവജന സംഘടനകളുടെ പ്രതിഷേധം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിനും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ‘ജനങ്ങളെ സത്യം അറിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് സരിന്‍ പറഞ്ഞു. അതേസമയം ഹോട്ടലിലെ പൊലീസ് പരിശോധന എല്‍ഡിഎഫ് പ്രചാരണായുധമാക്കുമ്പോള്‍ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ക്കാണ് യുഡിഎഫ് രൂപം നല്‍കുന്നത്. എന്നാല്‍ പരിശോധനയ്ക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഹോട്ടലുടമയുടെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. […]

Read More
 ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് ഉജ്ജ്വല വിജയം; 23 ഇടത്ത് എല്‍ഡിഎഫ് ജയം; യുഡിഎഫ് 19, ബിജെപി 3, സ്വതന്ത്രര്‍ 4

ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് ഉജ്ജ്വല വിജയം; 23 ഇടത്ത് എല്‍ഡിഎഫ് ജയം; യുഡിഎഫ് 19, ബിജെപി 3, സ്വതന്ത്രര്‍ 4

തിരുവനന്തപുരം: കേരളത്തിലെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം. വയനാട് ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ 23 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 19 ഇടത്ത് യുഡിഫും മൂന്നിടത്ത് ബിജെപിയും നാലിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ജയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റുകളും പിടിച്ചെടുത്ത് എല്‍ഡിഎഫ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നാലുവീതം സിറ്റിങ് സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനും തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിലെ കരിമന്‍കോട്, മടത്തറ, […]

Read More