ഡിഎംകെ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്‌ച
പത്ത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം തമിഴ്‌നാട്ടിൽ ഭരണമുറപ്പിച്ച ഡിഎംകെ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്‌ച നടക്കും. കൊവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്ഭവനിൽ ലളിതമായിട്ടാകും ചടങ്ങ് നടത്തുകയെന്ന് പാർട്ടി അധ്യക്ഷൻ എംകെ സ്‌റ്റാലിൻ വ്യക്തമാക്കി.തമിഴ്‌നാട്ടിൽ പ്രതീക്ഷിച്ച വിജയമാണ് ഡിഎംഎംകെ സ്വന്തമാക്കിയത്. 234 അംഗ നിയമസഭയിൽ മുഴുവൻ സീറ്റുകളിലെയും ലീഡ് നില പുറത്തുവന്നപ്പോൾ ഡിഎംകെ 157 സീറ്റുകൾ നേടി ഭരണമുറപ്പിച്ചു. അണ്ണാഡിഎംകെ 75 സീറ്റിൽ ഒതുങ്ങി. രണ്ടിടത്ത് സ്വതന്ത്രർ വിജയം നേടി. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം […]
Read More
