ന്യൂഡല്‍ഹി: മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും സമ്പന്നന്‍ ടി.ഡി.പി പ്രതിനിധിയായ ചന്ദ്രശേഖര്‍ പെമ്മസാനി. ആന്ധ്രാപ്രദേശിലെ ഒരു എന്‍.ആര്‍.ഐ ഡോക്ടറായ പെമ്മസാനി ഗുണ്ടൂര്‍ മണ്ഡലത്തില്‍നിന്നാണ് ലോക്സഭയിലേക്ക് ജയിച്ചുകയറിയത്. 5785 കോടി രൂപയാണ് പെമ്മസാനിയുടെ ആസ്തി.

യു.എസില്‍ ഡോക്ടറായ പെമ്മസാനി ഓണ്‍ലൈന്‍ ലേണിങ് ആപ്പായ ‘യു വേള്‍ഡ്’ സ്ഥാപിച്ചതോടെയാണ് അതിസമ്പന്നരുടെ നിരയിലേക്ക് ഉയര്‍ന്നത്. അടുത്ത 30 വര്‍ഷം രാഷ്ട്രീയത്തിലുണ്ടാകുമെന്നാണ് പെമ്മസാനി തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പറഞ്ഞത്. 72 മന്ത്രിമാരാണ് ഇന്നലെ പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *